ലാന്റ് ചെയ്യുന്ന വിമാനത്തിലേക്ക് മറ്റൊരു വിമാനം ഇടിച്ചുകയറി; വിമാനച്ചിറക് മുറിഞ്ഞുപോയി

ന്യൂയോര്‍ക്ക്: ബുധനാഴ്ച ന്യൂയോര്‍ക്കിലെ ലാഗ്വാര്‍ഡിയ വിമാനത്താവളത്തില്‍ ലാന്റു ചെയ്യുന്നതിനിടെ ഡെല്‍റ്റ എയര്‍ലൈന്‍സിന്റെ രണ്ട് വാണിജ്യ വിമാനങ്ങള്‍ കൂട്ടിയിടിച്ചു. ഒരു വിമാനത്തിന്റെ ചിറക് വേര്‍പെട്ടു.
അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഡെല്‍റ്റ വിമാനക്കമ്പനിയുടെ രണ്ടു വിമാനങ്ങളാണ് കൂട്ടിയിടിച്ചത്. ലാഗ്വാര്‍ഡിയ വിമാനത്താവളത്തിലെ ഗേറ്റില്‍ വിമാനം പാര്‍ക്ക് ചെയ്യുന്നതിനിടെയാണ് അപകടം. പ്രാദേശിക സമയം രാത്രി 9:56 ഓടെയായിരുന്നു അപകടം. പൈലറ്റുമാരുടെ വിന്‍ഡ്ഷീല്‍ഡിന് കേടുപാടുകള്‍ സംഭവിച്ചതായി എടിസി ഓഡിയോയില്‍ പറയുന്നു. അതേസമയം അടിയന്തര സംഘങ്ങള്‍ സംഭവസ്ഥലം വിലയിരുത്താന്‍ എത്തി. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയിയില്‍ പ്രചരിക്കുന്നുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കളിക്കുന്നതിനിടയില്‍ പെന്‍സില്‍ കണ്ണില്‍ കൊണ്ട് എല്‍കെജി വിദ്യാര്‍ത്ഥിയുടെ കണ്ണിന് ഗുരുതരം; രണ്ട് ശസ്ത്രക്രിയക്ക് വിധേയനായ വിദ്യാര്‍ത്ഥിയെ കോയമ്പത്തൂരിലെ ആശുപത്രിയിലേക്ക് മാറ്റി
സുഹൃത്തിന്റെ 16കാരിയായ മകളെ പീഡിപ്പിച്ച സ്നേഹ മെർളിൻ അറസ്റ്റില്‍; മാത്തിലിലെ ഒളിവു കേന്ദ്രത്തില്‍ വച്ച് മേല്‍പ്പറമ്പ് പൊലീസ് പിടികൂടിയത് 5 പോക്‌സോ കേസുകളില്‍ പ്രതിയായ 25കാരിയെ
Scroll to top

You cannot copy content of this page