മുന്‍ മുഖ്യമന്ത്രി ഇഎംഎസ് നമ്പൂതിരിപ്പാടിന്റെമകള്‍ ഡോ.മാലതി ദാമോദരന്‍ അന്തരിച്ചു

തിരുവനന്തപുരം: കമ്യൂണിസ്റ്റ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ
മകള്‍ ഡോ. മാലതി ദാമോദരന്‍ അന്തരിച്ചു. 87 വയസായിരുന്നു. ശാസ്തമംഗലം മംഗലം ലെയിനിലുള്ള വീട്ടില്‍ ശനിയാഴ്ച പുലര്‍ച്ചെ മൂന്നരയോടെ ആയിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. വെല്ലൂരില്‍ ശിശുരോഗ വിദഗ്ധയായി സേവനം ചെയ്തിരുന്നു. വിരമിച്ച ശേഷം ശാസ്തമംഗലത്തെ ശ്രീരാമകൃഷ്ണ മിഷന്‍ ആശുപത്രിയിലും ജോലിചെയ്തിരുന്നു. സംസ്‌കാരം ഉച്ചയ്ക്ക് 12ന് തിരുവനന്തപുരം ശാന്തികവാടത്തില്‍. ഡോ. എഡി ദാമോദരന്‍ ആണ് ഭര്‍ത്താവ്. മക്കള്‍: സുമംഗല, ഹരീഷ് ദാമോദരന്‍. ഇ എം രാധ, ഇഎം ശ്രീധരന്‍, ഇഎം ശശി എന്നിവര്‍ സഹോദരങ്ങളാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ഓറഞ്ച് അലർട്ട്; കാസർകോട് ജില്ലയിൽ ശക്തമായ മഴയ്ക്ക് സാധ്യത,ജനങ്ങൾ ജാഗ്രത പാലിക്കണം,ദേശീയ പാതയിലെ നിർമ്മാണ മേഖലയിൽ മണ്ണെടുപ്പ് പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തിവെക്കണമെന്ന് ജില്ലാ കളക്ടർ
Scroll to top

You cannot copy content of this page