വഴക്കിനിടെ പിടിച്ചുതള്ളിയപ്പോള്‍ കല്ലുവെട്ടു കുഴിയില്‍ വീണു; യുവതിക്ക് ദാരുണാന്ത്യം, ഭര്‍ത്താവ് കസ്റ്റഡിയില്‍

പാലക്കാട്: മണ്ണാര്‍ക്കാട് എലമ്പുലാശ്ശേരിയില്‍ കുടുംബ വഴക്കിനിടെ കല്ലുവെട്ടു കുഴിയില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം. കോട്ടയം സ്വദേശി അഞ്ജുമോളാ(24)ണ് മരിച്ചത്. സംഭവത്തില്‍ വാക്കടപ്പുറം സ്വദേശി ആച്ചിരി വീട്ടില്‍ യോഗേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച്ച രാത്രി 12 മണിയോടെയാണ് സംഭവം. വഴക്കിനിടെ ഭര്‍ത്താവ് ഭാര്യയുടെ കഴുത്തില്‍ പിടിച്ചു തള്ളിയിടുകയായിരുന്നുവെന്നാണ് വിവരം. യുവതിയുടെ ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുണ്ട്. അന്വേഷണത്തിനും പോസ്റ്റ്മോര്‍ട്ടത്തിനും ശേഷം മാത്രമേ മരണകാരണത്തില്‍ കൂടുതല്‍ വ്യക്തത വരികയുള്ളൂവെന്നാണ് മണ്ണാര്‍ക്കാട് പൊലീസ് പറയുന്നത്. ഇവര്‍ക്ക് ഒരു വയസുള്ള ആണ്‍കുട്ടിയുണ്ട്. വാക്കടയില്‍ വാടകയ്ക്കാണ് ഇവര്‍ താമസിക്കുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page