ഗാന്ധിജയന്തി ദിനത്തില്‍ മോദിയുടെ സിനിമ പ്രദര്‍ശിപ്പിക്കണം, സ്‌കൂളുകള്‍ക്ക് നിര്‍ദേശം

ന്യൂഡല്‍ഹി: ഒക്ടോബര്‍ രണ്ടിന് സ്‌കൂളുകളില്‍ മോദിയെ കുറിച്ചുള്ള സിനിമ പ്രദര്‍ശിപ്പിക്കണമെന്ന നിര്‍ദേശവുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. മോദിയുടെ കുട്ടിക്കാലത്തെ പറ്റിയുള്ള ചലോ ജീത് ഹേ എന്ന സിനിമയാണ് പ്രദര്‍ശിപ്പിക്കാന്‍ നിര്‍ദേശിച്ചത്. എന്നാല്‍ തീരുമാനത്തിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. മോദിയുടെ ബാല്യകാല ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ് സിനിമ. സേവനം, ഉത്തരവാദിത്തം, കഥാപാത്രങ്ങളുടെ സ്വഭാവം എന്നിവയെ കുറിച്ച് മനസിലാക്കാന്‍ സിനിമ ഉപകരിക്കുമെന്ന് സ്‌കൂളുകള്‍ക്കു നല്‍കിയ നിര്‍ദേശത്തില്‍ പറയുന്നു. അതേസമയം വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിര്‍ദേശം ഗാന്ധിജിയോടുള്ള അധിക്ഷേപമെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. പ്രധാനമന്ത്രിയുടെ പിറന്നാളിനോടനുബന്ധിച്ചാണ് ബുധനാഴ്ച …

15കാരിയെ പീഡിപ്പിച്ച വല്യുപ്പ പോക്‌സോ പ്രകാരം അറസ്റ്റില്‍

കാസര്‍കോട്: 15 കാരിയായ പേരക്കുട്ടിയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ 61 കാരനായ വലുപ്പയെ അമ്പലത്തറ പൊലീസ് അറസ്റ്റു ചെയ്തു. ജൂണ്‍ മാസം മുതല്‍ മൂന്നുമാസത്തോളം കാലം വിവിധ ദിവസങ്ങളില്‍ പീഡിപ്പിച്ചുവെന്ന പരാതിയിലാണ് അറസ്റ്റ്. സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി മാതാവിന്റെ വീട്ടിലാണ് താമസം. ഭയം കാരണം കുട്ടി വിവരം മറ്റാരോടും പറഞ്ഞിരുന്നില്ല. എന്നാല്‍ അധ്യാപികമാര്‍ വഴി വിവരമറിഞ്ഞ ചൈല്‍ഡ് ലൈന്‍ അധികൃതര്‍ കൗണ്‍സിലിംഗ് നടത്തിയപ്പോഴാണ് പീഡന സംഭവം വ്യക്തമായത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കിയതോടെയാണ് കേസെടുത്ത് പ്രതിയെ അറസ്റ്റു ചെയ്തത്.

16കാരനു പ്രകൃതി വിരുദ്ധ പീഡനം: മാനേജര്‍ ഉള്‍പ്പെടെ രണ്ടുപേര്‍ കൂടി അറസ്റ്റില്‍; ഒളിവില്‍ പോയ മുസ്ലീം യൂത്ത് ലീഗ് നേതാവ് ഉള്‍പ്പെടെ 4 പേര്‍ക്കായി അന്വേഷണം ഊര്‍ജ്ജിതം

കാസര്‍കോട്: ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട 16 കാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനു ഇരയാക്കിയ കേസില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍. പേരാമ്പ്ര സ്വദേശിയും പയ്യന്നൂരിലെ സ്വകാര്യ സ്ഥാപനത്തിലെ മാനേജരുമായ പ്രജീഷ് എന്ന ആല്‍ബിന്‍ (40), കോഴിക്കോട്, മാങ്കാവ് കിണാശ്ശേരിയിലെ അബ്ദുല്‍ മനാഫ് (37) എന്നിവരാണ് പിടിയിലായത്. പ്രജീഷിനെ പയ്യന്നൂര്‍ പൊലീസും മനാഫിനെ കോഴിക്കോട് പൊലീസുമാണ് അറസ്റ്റു ചെയ്തത്. ഇതോടെ പ്രകൃതി വിരുദ്ധ പീഡനകേസില്‍ അറസ്റ്റിലായവരുടെ എണ്ണം 12 ആയി. ഇനി നാലു പ്രതികളെ കിട്ടാനുണ്ട്. ഇവര്‍ക്കായുള്ള അന്വേഷണം …

ഉത്തരാഖണ്ഡില്‍ വീണ്ടും മേഘവിസ്ഫോടനം; 10 പേരെ കാണാതായി, വീടുകള്‍ ഒലിച്ചുപോയി

ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍ കനത്ത മഴയ്ക്ക് പിന്നാലെ മേഘവിസ്ഫോടനം. 10 പേരെ കാണാതായി. 2 പേരെ രക്ഷപ്പെടുത്തി. 6 വീടുകള്‍ മണ്ണിനടിയിലായതായും റിപ്പോര്‍ട്ടുകളുണ്ട്. കാണാതായ 10 പേരില്‍ ആറ് പേര്‍ കുന്ത്രി ലഗ ഫലി ഗ്രാമത്തിലുള്ളവരും രണ്ട് പേര്‍ സര്‍പാനിയിലും രണ്ട് പേര്‍ ധര്‍മ്മയിലുമുള്ളവരാണ്. പ്രതികൂല കാലാവസ്ഥ തിരച്ചിലിനും രക്ഷാപ്രവര്‍ത്തനത്തിനും തടസമാകുന്നുണ്ട്, ചമോലിയില്‍ കൂടുതല്‍ കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരുന്നു. നിരവധി പേര്‍ ഇപ്പോഴും വീടുകളില്‍ കുടുങ്ങിക്കിടക്കുന്നതായി നാട്ടുകാര്‍ പറയുന്നു. അതേസമയം മഴ നാശംവിതച്ച …

കുഡോ സംസ്ഥാന ചാമ്പ്യന്‍ഷിപ്പ്: അണ്ടര്‍ 13 വിഭാഗത്തില്‍ പൂര്‍ണ സന്തോഷിന് സ്വര്‍ണം

നീലേശ്വരം: തിരുവനന്തപുരത്ത് നടന്ന സംസ്ഥാന കുഡോ ചാമ്പ്യന്‍ഷിപ്പില്‍ നീലേശ്വരം സ്വദേശിനി സ്വര്‍ണം നേടി. അണ്ടര്‍ 13 വിഭാഗത്തില്‍ നീലേശ്വരം പള്ളിക്കര കാരക്കാട്ട് വളപ്പിലെ കെ.വി പൂര്‍ണ സന്തോഷാണ് സ്വര്‍ണ മെഡല്‍ നേടി നാടിന്റെ അഭിമാനമായത്. നീലേശ്വരം രാജാസ് ഹയര്‍സെക്കന്ററി സ്‌കൂളിലെ എട്ടാംതരം വിദ്യാര്‍ത്ഥിനിയാണ്. ഒക്ടോബര്‍ 24 മുതല്‍ 26 വരെ ഗുജറാത്തിലെ സൂറത്ത് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന കുഡോ നാഷണല്‍ ടൂര്‍ണമെന്റില്‍ പൂര്‍ണ മത്സരിക്കും. ചോളമണ്ഡലം ഏരിയാ മാനേജര്‍ കെ.എം. സന്തോഷിന്റെയും നീലേശ്വരം അശോക ഫാര്‍മസി ജീവനക്കാരി …

വാറണ്ട് നല്‍കുന്നതിനിടെ പെന്‍സില്‍വാനിയയില്‍ 5 നിയമപാലകര്‍ക്ക് വെടിയേറ്റു; മൂന്ന് മരണം, പ്രതിയും വെടിയേറ്റ് മരിച്ചു

പി പി ചെറിയാന്‍ പെന്‍സില്‍വാനിയ: ബുധനാഴ്ച ഉച്ചകഴിഞ്ഞ് പെന്‍സില്‍വാനിയയില്‍ നടന്ന വെടിവയ്പ്പില്‍ മൂന്ന് നിയമപാലകര്‍ കൊല്ലപ്പെടുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു, വെടിവച്ചയാളും മരിച്ചുവെന്ന് സംസ്ഥാന പോലീസ് കമ്മീഷണര്‍ പറഞ്ഞു.ഉച്ചയ്ക്ക് 2:10 ന് നോര്‍ത്ത് കോഡോറസ് ടൗണ്‍ഷിപ്പില്‍ നിന്നാണ് ആദ്യത്തെ 911 കോള്‍ വന്നതെന്ന് യോര്‍ക്ക് കൗണ്ടി ഓഫീസ് ഓഫ് എമര്‍ജന്‍സി മാനേജ്മെന്റിലെ ടെഡ് ചെക്ക് പറഞ്ഞു. പെന്‍സില്‍വാനിയ സ്റ്റേറ്റ് പോലീസ് അന്വേഷണം നടത്തുന്നുണ്ടെന്ന് ചെക്ക് പറഞ്ഞു.വെടിവയ്പ്പുമായി ബന്ധപ്പെട്ട് രണ്ട് പേരെ ചികിത്സിക്കുന്നുണ്ടെന്ന് വെല്‍സ്പാന്‍ യോര്‍ക്ക് ആശുപത്രിയുടെ …

കീഴൂര്‍ കടപ്പുറത്ത് യുവാവ് കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: കീഴൂര്‍ കടപ്പുറത്ത് യുവാവിനെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പരേതനായ രാജന്റെ മകന്‍ രാഹുല്‍ (21)ആണ് മരിച്ചത്.ബുധനാഴ്ച ഉച്ചയ്ക്ക് 12.30 മണിയോടെയാണ് രാഹുലിനെ കിടപ്പുമുറിയുടെ കഴുക്കോലില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ താഴെ ഇറക്കി ദേളിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മേല്‍പ്പറമ്പ് പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു,ഗള്‍ഫിലായിരുന്ന രാഹുല്‍ അഞ്ചുമാസം മുമ്പാണ് നാട്ടിലെത്തിയത്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല.മാതാവ്: സൗമിനി. സഹോദരങ്ങള്‍: ചിപ്പി, അപര്‍ണ്ണ.

ഉപ്പള, മണ്ണങ്കുഴിയില്‍ സ്‌കൂട്ടറുമായി പോയ യുവാവിനെ കാണാതായി; പൊലീസ് അന്വേഷണം തുടങ്ങി

കാസര്‍കോട്: സ്‌കൂട്ടറുമായി വീട്ടില്‍ നിന്നു പുറത്തേയ്ക്കു പോയ യുവാവിനെ കാണാതായതായി പരാതി. ഉപ്പള, മണ്ണംകുഴി, കോടിബയല്‍ ഹൗസിലെ മുഹമ്മദ് ഷാഹിലി (28)നെയാണ് കാണാതായത്. സഹോദരന്‍ ഷേയ്ഖ് മുഹമ്മദ് സുഹൈലിന്റെ പരാതിയില്‍ മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.ചൊവ്വാഴ്ച രാത്രി 9.30മണിയോടെയാണ് മുഹമ്മദ് ഷാഹില്‍ വീട്ടില്‍ നിന്നു പുറത്തേയ്ക്ക് പോയതെന്നു സഹോദരന്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. ഉടന്‍ വരാമെന്ന് പറഞ്ഞു പോയതിനു ശേഷം തിരിച്ചെത്തിയിട്ടില്ലെന്നു പരാതിയില്‍ കൂട്ടിച്ചേര്‍ത്തു.

സ്വര്‍ണ്ണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തി, ജീവനക്കാരന്റെ കണ്ണുവെട്ടിച്ച് 3 ഗ്രാം സ്വര്‍ണം കവര്‍ന്ന യുവതി പിടിയില്‍

മാഹി: ജ്വല്ലറിയില്‍ മോതിരം വാങ്ങാനെത്തി സ്വര്‍ണ്ണ മാലയുമായി കടന്നു കളഞ്ഞ യുവതിയെ മാഹി പൊലീസ് പിടികൂടി. അഴിയൂര്‍ ഹാജിയാര്‍ പള്ളിക്ക് സമീപത്തെ മനാസ് ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ധര്‍മ്മടം നടുവിലത്തറ എന്‍. ആയിഷ (41)യാണ് പിടിയിലായത്. മാഹി ബസലിക്കയ്ക്ക് സമീപത്തെ ശ്രീലക്ഷ്മി ജ്വല്ലറിയില്‍ കഴിഞ്ഞ 12-ാം തീയതിയാണ് സംഭവം. സ്വര്‍ണ്ണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തിയ യുവതി 3 ഗ്രാം തൂക്കമുള്ള സ്വര്‍ണ്ണ മാല ജീവനക്കാരന്റെ കണ്ണുവെട്ടിച്ച് കൈവശപ്പെടുത്തി കടന്നു കളയുകയായിരുന്നു. ജ്വല്ലറി ഉടമ പിലാക്കണ്ടി ശൈലേഷിന്റെ പരാതിയില്‍ സി.സി.ടി.വി …

കാസര്‍കോടിന്റെ കായിക വളര്‍ച്ചയ്ക്ക് എം.പിയുടെ കരുതല്‍

കാസര്‍കോട്: പുതിയ ഗ്രൗണ്ടും പവലിയനുംരാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി ഉദ്ഘാടനം ചെയ്തു.എം.പി ഫണ്ട് ഉപയോഗിച്ച് കാസര്‍കോട് നഗരസഭയുടെ സഹകരണത്തോടെ നെല്‍ക്കളയില്‍ നിര്‍മിച്ച ആധുനിക വോളിബോള്‍ കം ഷട്ടില്‍ ഗ്രൗണ്ടും പവലിയനുമാണ് ഉദ്ഘാടനം ചെയ്തത്. പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ കായിക പ്രോത്സാഹനത്തിന്റെ ഭാഗമായാണ് 35 ലക്ഷം രൂപ ചെലവഴിച്ച് വോളിബോള്‍, ഷട്ടില്‍ മത്സരങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന ഗ്രൗണ്ടും പവലിയനും ടോയ്‌ലറ്റ് അടങ്ങുന്ന ഡ്രസ്സിംഗ് റൂം കെട്ടിടവും നിര്‍മ്മിച്ചത്. ഭാവിയില്‍ പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് എല്ലാ വിഭാഗം ആളുകള്‍ക്കും ഗ്രൗണ്ട് ഉപയോഗിക്കാന്‍ പറ്റുന്ന …

ഡല്‍ഹി പൊലീസിലെ എ.എസ്‌.ഐ ഉദിനൂരിലെ ജഗജീവന്‍ അന്തരിച്ചു

കാസര്‍കോട്: ഡല്‍ഹി പൊലീസിലെ അസിസ്റ്റന്റ് സബ്ബ് ഇന്‍സ്‌പെക്ടറും ഉദിനൂര്‍ തടിയന്‍ കൊവ്വല്‍ സ്വദേശിയുമായ ജഗജീവന്‍(48) അന്തരിച്ചു. പനി മൂര്‍ച്ഛിതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. നീലമ്പത്ത് മാധവിയുടേയും പരേതനായ കൃഷ്ണന്റെയും മകനാണ്. ഭാര്യ: രജിഷ(അച്ചാംതുരുത്തി). മകള്‍: ആഗ്‌നേയ. സഹോദരങ്ങള്‍: പ്രേമലത(പിലിക്കോട്), മധുസുദനന്‍, (ഡല്‍ഹി പൊലീസ് ), രമണി(തടിയന്‍ കൊവ്വല്‍). മൃതദേഹം വ്യാഴാഴ്ച രാവിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് പൊലീസ് സേനയുടെ അന്ത്യോപചാരത്തിന് ശേഷം ഉദിനൂര്‍ വാതക ശ്മശാനത്തില്‍ സംസ്‌കാരം നടക്കും.

ഇച്ചിലങ്കോട്ട് കോഴി അങ്കം; വേഷം മാറിയെത്തിയ പൊലീസ് ഏഴുപേരെ അറസ്റ്റു ചെയ്തു, 9 അങ്കക്കോഴികളെയും പണവും പിടിച്ചെടുത്തു

കാസര്‍കോട്: ഇച്ചിലങ്കോട്, അണക്കെട്ടിനു സമീപത്ത് കാട്ടിനകത്ത് കോഴി അങ്കം നടത്തുകയായിരുന്ന ഏഴുപേര്‍ അറസ്റ്റില്‍. സ്ഥലത്തു നിന്നു 9 അങ്കക്കോഴികളെയും 2,750 രൂപയും പിടികൂടി. കാസര്‍കോട്, കൂഡ്‌ലുവിലെ സന്തോഷ് (32), ബായാര്‍, കന്യാനയിലെ ദിലീപ് (35), ഉപ്പള, മജ്ബയലിലെ സീതാരാമഷെട്ടി (45), ബേക്കൂറിലെ സന്തോഷ് ഷെട്ടി (45), പൈവളിഗെയിലെ ഐത്തപ്പ (30), ബായാറിലെ കിഷോര്‍ (30), ഇച്ചിലങ്കോട്ടെ സുന്ദര ഷെട്ടി (60) എന്നിവരെയാണ് കുമ്പള പൊലീസ് ഇന്‍സ്‌പെക്ടര്‍ പി കെ ജിജീഷും സംഘവും അറസ്റ്റു ചെയ്തത്.കോഴി അങ്കം നടക്കുന്നുണ്ടെന്ന …

കേരള കേന്ദ്ര സര്‍വകലാശാലയില്‍ അധ്യാപക പരിശീലനത്തിനു തുടക്കം

പെരിയ: കേരള കേന്ദ്ര സര്‍വകലാശാല വിദ്യാഭ്യാസ വിഭാഗം സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എജ്യൂക്കേഷണല്‍ ടെക്നോളജി (സിഐഇടി), എന്‍സിഇആര്‍ടി സഹകരണത്തോടെ തൃദിന അധ്യാപക പരിശീലനം ആരംഭിച്ചു. വൈസ് ചാന്‍സലര്‍ പ്രൊഫ. സിദ്ദു പി. അല്‍ഗുര്‍ ഉദ്ഘാടനം ചെയ്തു. അധ്യാപന, പഠന മേഖലകളില്‍ പുത്തന്‍ സാങ്കേതിക വിദ്യകള്‍ ഉള്‍ച്ചേര്‍ക്കുന്നത് വിദ്യാഭ്യാസം ഫലപ്രദ മാക്കുമെന്ന് അദ്ദേഹം പറഞ്ഞു. സിഐഇടി പ്രൊഫസര്‍ ഡോ. ശിരീഷ് പാല്‍ സിംഗ്,ഇന്റഗ്രേറ്റഡ് ടീച്ചര്‍ എജ്യൂക്കേഷന്‍ വിഭാഗം അധ്യക്ഷന്‍ പ്രൊഫ. മുഹമ്മദുണ്ണി ഏലിയാസ് മുസ്തഫ, പ്രൊഫ. അമൃത് ജി. …

വഴക്കിനിടെ പിടിച്ചുതള്ളിയപ്പോള്‍ കല്ലുവെട്ടു കുഴിയില്‍ വീണു; യുവതിക്ക് ദാരുണാന്ത്യം, ഭര്‍ത്താവ് കസ്റ്റഡിയില്‍

പാലക്കാട്: മണ്ണാര്‍ക്കാട് എലമ്പുലാശ്ശേരിയില്‍ കുടുംബ വഴക്കിനിടെ കല്ലുവെട്ടു കുഴിയില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം. കോട്ടയം സ്വദേശി അഞ്ജുമോളാ(24)ണ് മരിച്ചത്. സംഭവത്തില്‍ വാക്കടപ്പുറം സ്വദേശി ആച്ചിരി വീട്ടില്‍ യോഗേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച്ച രാത്രി 12 മണിയോടെയാണ് സംഭവം. വഴക്കിനിടെ ഭര്‍ത്താവ് ഭാര്യയുടെ കഴുത്തില്‍ പിടിച്ചു തള്ളിയിടുകയായിരുന്നുവെന്നാണ് വിവരം. യുവതിയുടെ ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുണ്ട്. അന്വേഷണത്തിനും പോസ്റ്റ്മോര്‍ട്ടത്തിനും ശേഷം മാത്രമേ മരണകാരണത്തില്‍ കൂടുതല്‍ വ്യക്തത വരികയുള്ളൂവെന്നാണ് മണ്ണാര്‍ക്കാട് പൊലീസ് പറയുന്നത്. ഇവര്‍ക്ക് ഒരു വയസുള്ള ആണ്‍കുട്ടിയുണ്ട്. വാക്കടയില്‍ വാടകയ്ക്കാണ് …

സിഎ സുബൈറിന്റെ മാതാവ് ബീഫാത്തിമ അന്തരിച്ചു

കുമ്പള: കൊടിയമ്മ ചിര്‍ത്തോടിയിലെ പരേതനായ അബ്ദുള്ള മുസ്ലിയാരുടെ ഭാര്യയും സിപിഎം കുമ്പള ഏരിയാ സെക്രട്ടറി സിഎ സുബൈറിന്റെ മാതാവുമായ ബീഫാത്തിമ (85)അന്തരിച്ചു. ജില്ലാ സഹകരണ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാവിലെ മരണപ്പെടുകയായിരുന്നു.മറ്റു മക്കള്‍: അബ്ബാസ്, മുഹമ്മദ് കുഞ്ഞി, ഖാദര്‍, ഹനീഫ്, നഫീസ, സൈനബ, സക്കീന. മരുമക്കള്‍: ജമീല, മൈമൂന, ജമീല, ഷാനു, അസ്‌രിഫ, മുഹമ്മദ്, അഷ്‌റഫ്, പരേതനായ അബ്ദുള്ള.ഖബറടക്കം വൈകിട്ട് കൊടിയമ്മ ജുമാമസ്ജിദ് അങ്കണത്തില്‍.

മുതിര്‍ന്ന ബിജെപി നേതാവ്‌ ചേറ്റൂര്‍ ബാലകൃഷ്ണന്‍ അന്തരിച്ചു

കോഴിക്കോട്: ബിജെപി ദേശീയ സമിതിയംഗവും മുതിര്‍ന്ന നേതാവുമായ ചേറ്റൂര്‍ ബാലകൃഷ്ണന്‍ അന്തരിച്ചു. കോഴിക്കോട് ഓമശ്ശേരിയിലെ വീട്ടില്‍ വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു.ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍, കോഴിക്കോട് ജില്ലാ അധ്യക്ഷന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മാറാട് കലാപകാലത്ത് ബിജെപിയുടെ ജില്ലാ പ്രസിഡന്റായിരുന്നു. സംസ്‌കാരം വ്യാഴാഴ്ച വൈകീട്ട് 5 മണിക്ക് വീട്ടുവളപ്പില്‍ നടക്കും. ഭാര്യ: പത്മാവതി ടീച്ചര്‍. മക്കള്‍: സി.ബി. ബിനോജ് (അധ്യാപകന്‍, സെന്റ് മൈക്കിള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍), സി.ബി. അനൂപ്. മരുമകള്‍: ഡോ: സിനി ബിനോജ് …

അഞ്ച് തലയോട്ടി, 100 അസ്ഥികൾ കണ്ടെത്തി; ബംഗളഗുഡ്ഡയിൽ വീണ്ടും പരിശോധന തുടരാന്‍ എസ്ഐടി

ബെംഗളൂരു: ധർമ്മസ്ഥല വെളിപ്പെടുത്തൽ സംഭവത്തിൽ വീണ്ടും പരിശോധന തുടങ്ങി. പ്രത്യേക അന്വേഷണ സംഘം(എസ്ഐടി) ബുധനാഴ്ച നടത്തിയ കുഴിയെടുത്തുള്ള പരിശോധനയിൽ അസ്ഥിഭാഗങ്ങൾ കണ്ടെത്തി. അഞ്ച് തലയോട്ടികളും നൂറ് എല്ലുകളുമാണ് ധർമസ്ഥലയ്ക്കടുത്ത വനമേഖലയിലെ ബംഗളഗുഡെയിൽനിന്നും കണ്ടെത്തിയതെന്നാണ് വിവരം. ഇവ ഫൊറൻസിക് പരിശോധനയ്ക്കായി ബംഗളൂരുവിലേക്ക് അയച്ചു. ക്ഷേത്ര ശുചീകരണ തൊഴിലാളിയായിരുന്ന ചിന്നയ്യ ഈ പ്രദേശത്ത് മൃതദേഹങ്ങൾ കുഴിച്ചട്ടത് കണ്ടുവെന്ന് രണ്ട് പ്രദേശവാസികൾ മൊഴി നൽകിയിരുന്നു. ഇതേ തുടർന്നാണ് ഈ മേഖലയിൽ പരിശോധന നടത്തിയത്. കയർ, വാക്കിങ് സ്റ്റിക്ക്, വിഷക്കുപ്പി, ഐഡന്റിറ്റി കാർഡ് …