പുലര്‍ച്ചെ വീടിന്റെ ടെറസില്‍ കാമുകനൊപ്പം ഭാര്യ; രണ്ടുപേരെയും വെട്ടിക്കൊലപ്പെടുത്തി; തലകളുമായി ഭര്‍ത്താവ് ജയിലില്‍ കീഴടങ്ങി

ചെന്നൈ: ഭാര്യയെയും കാമുകനെയും ഒരുമിച്ചുകണ്ട കര്‍ഷകന്‍ ഇരുവരെയും വെട്ടിക്കൊന്ന് തലകളുമായി സെന്‍ട്രല്‍ ജയിലിലെത്തി കീഴടങ്ങി. തമിഴ്നാട്ടിലെ കള്ളക്കുറിച്ചിയിലാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. കള്ളക്കുറിച്ചി മലൈക്കോട്ടം സ്വദേശി കൊളഞ്ചി (60)യാണ് ഭാര്യ ലക്ഷ്മി (47)യെയും കാമുകന്‍ തങ്കരാജിനെ(55)യും വെട്ടിക്കൊന്നത്. വ്യാഴാഴ്ച പുലര്‍ച്ചെ വീടിന്റെ ടെറസില്‍ ലക്ഷ്മിയെയും തങ്കരാജിനെയും ഒരുമിച്ചുകണ്ട കൊളഞ്ചി അരിവാളുകൊണ്ട് ഇരുവരെയും വെട്ടിക്കൊല്ലുകയായിരുന്നു. വെട്ടിയെടുത്ത തലകള്‍ സഞ്ചിയിലാക്കി ബസില്‍ യാത്രചെയ്താണ് കൊളഞ്ചി വെല്ലൂര്‍ സെന്‍ട്രല്‍ ജയിലിലെത്തിയത്. വീടിനു മുകളില്‍ തലയില്ലാത്ത മൃതദേഹങ്ങള്‍ കണ്ട നാട്ടുകാര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് അന്വേഷണം തുടങ്ങുമ്പോഴേക്കും കൊളഞ്ചി ജയിലില്‍ കീഴടങ്ങിയിരുന്നു. വെല്ലൂരില്‍ അറസ്റ്റിലായ കൊളഞ്ചിയെ അന്വേഷണത്തിനായി കള്ളക്കുറിച്ചിയിലെത്തിച്ചു. കൂലിപ്പണിക്കാരനായ തങ്കരാജുമായി ലക്ഷ്മിക്ക് നേരത്തേ തന്നെ അടുപ്പമുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ഇതേച്ചൊല്ലി കൊളഞ്ചി പലതവണ ഭാര്യയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. അത് അവഗണിച്ച് ലക്ഷ്മി കാമുകനൊപ്പം കണ്ടതാണ് കൊളഞ്ചിയെ പ്രകോപിതനാക്കിയത്. മൂന്നു മക്കളാണ് കൊളഞ്ചി-ലക്ഷ്മി ദമ്പതിമാര്‍ക്ക്. മൂത്ത മകളുടെ വിവാഹം കഴിഞ്ഞു. രണ്ടുപേര്‍ വിദ്യാര്‍ത്ഥികളാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page