തളങ്കര കടവിൽ ദുർഗന്ധം നാട്ടുകാരും സഞ്ചാരികളും വിഷമത്തിൽ

കാസർകോട്: തളങ്കര കടവിൽ മലിനജലവും, പ്ലാസ്റ്റിക് മാലിന്യങ്ങളും, ചപ്പുചവറുകളും ഓവുചാലിൽ കുടുങ്ങിക്കിടന്നു ദുർഗന്ധം വമിക്കുന്നു. കടവിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപമാണ് മലിനജലം ഓവുചാലിൽ കുടുങ്ങിക്കിടന്ന് ദുർഗന്ധം വമിക്കുന്നത്.
സ്കൂൾ- മദ്രസ വിദ്യാർത്ഥികളടക്കം നൂറുകണക്കിനാളുകൾ കടവിൽ എത്തുന്നുണ്ട്. മത്സ്യബന്ധനത്തിനും വിപണനത്തിനുമായി മീനിറക്ക് കേന്ദ്രത്തിലേക്കും, വിനോദസഞ്ചാരത്തിനായി തളങ്കര ബീച്ചിലേക്കും എത്തുന്നവരുടെ പ്രധാന വഴിയാണിത്. ഓവുചാലിൽ നിന്ന് കെട്ടിക്കിടക്കുന്ന മാലിന്യവും, മലിനജലവും നീക്കം ചെയ്തില്ലെങ്കിൽ ഇത് റോഡിലൂടെ ഒഴുകുമെന്ന് ബീച്ചിലെത്തുന്നവർ ചൂണ്ടിക്കാട്ടുന്നു. മഴക്കാലത്ത് ഇങ്ങനെ സംഭവിച്ചിട്ടുണ്ടെന്നും പരിസരവാസികൾ പറയുന്നു.

കെട്ടിക്കിടക്കുന്ന മലിനജലത്തിൽ കൊതുകുകൾ പെറ്റുപെരുകുന്നത് ആരോഗ്യ ഭീഷണി ഉയർത്തുന്നു. ഇതു സാംക്രമിക രോഗങ്ങൾക്ക് കാരണമാവുമെന്ന് ആശങ്കയുണ്ട്.ടൂറിസം പ്രദേശമായ തളങ്കരയിൽ റെയിൽവേ പാലത്തിൽ നിന്ന് രാത്രികാലങ്ങളിൽ ഇരുചക്ര വാഹനങ്ങളിൽ മാലിന്യങ്ങൾ കൊണ്ടുവന്നു പുഴയിൽ തള്ളുന്നുണ്ടെന്നു പരാതിയുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page