ഏതെടുത്താലും 99 രൂപ! ഓഫര്‍ കേട്ട ജനങ്ങള്‍ കടയില്‍ ഇരച്ചുകയറി, വസ്ത്രശാലയുടെ ഗ്ലാസ് തകര്‍ന്ന് വീണ് അപകടം, 10 പേര്‍ക്ക് പരിക്ക്, 3 പേരുടെ നിലഗുരുതരം

കോഴിക്കോട്: നാദാപുരത്ത് തിക്കിലും തിരക്കിലും വസ്ത്രശാലയുടെ ഗ്ലാസ് തകര്‍ന്ന് വീണ് അപകടം. അപകടത്തില്‍ 10 പേര്‍ക്ക് പരിക്ക് പറ്റി. ഇതില്‍ മൂന്നുപേരുടെ നിലഗുരുതരമാണ്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. മറ്റുള്ളവരെ നാദാപുരത്ത് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓഫര്‍ പ്രഖ്യാപിച്ചതോടെ ജനക്കൂട്ടം കടയിലേക്ക് ഇരച്ച് കയറിയാണ് അപകടം ഉണ്ടായത്. ഏതെടുത്താലും 99 രൂപ എന്ന ഓഫര്‍ വച്ചതോടെ കടയിലേക്ക് വന്‍ജനക്കൂട്ടം ഇടിച്ച് കയറിയപ്പോള്‍ ഗ്ലാസ് തകരുകയായിരുന്നു. നാദാപുരം കസ്തൂരിക്കുളത്തിന് സമീപം വടകര സ്വദേശികളുടെ ബ്ലാക്ക് എന്ന കടയിലാണ് സംഭവം നടന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page