മുലപ്പാല്‍ ശ്വാസനാളത്തില്‍ കുടുങ്ങി നാലുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു; ആദ്യ കുഞ്ഞ് മരിച്ചതും സമാനമായി

പാലക്കാട്: മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു.
പാലക്കാട് മീനാക്ഷിപുരത്ത് ആദിവാസി ഉന്നതിയില്‍ താമസിക്കുന്ന പാര്‍ഥിപന്റെയും സംഗീതയുടെയും കുഞ്ഞാണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെയാണ് മരണം. രണ്ടുവര്‍ഷം മുന്‍പ് ഇവരുടെ ആദ്യത്തെ കുഞ്ഞും ജനിച്ച് 45-ാം ദിവസം സമാനരീതിയില്‍ മരിച്ചിരുന്നു.
പാല്‍ നല്‍കുന്നതിനിടെ അനക്കം ഇല്ലെന്ന് കണ്ടപ്പോള്‍ കുഞ്ഞിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. എന്നാല്‍ ആശുപത്രിയിലെത്തുന്നതിനുമുമ്പ് കുഞ്ഞു മരിച്ചു. നാലുമാസം പ്രായമായ കുഞ്ഞിന്റെ തൂക്കം 2.200 കിലോഗ്രാം മാത്രമാണ്. മുലപ്പാല്‍ കുടുങ്ങിയതാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരമെന്ന് മീനാക്ഷിപുരം പൊലീസ് പറഞ്ഞു. കുഞ്ഞ് പോഷകാഹാരക്കുറവു നേരിടുന്നിരുന്നതായി കുടുംബം ആരോപണം ഉന്നയിക്കുന്നുണ്ട്. ഗര്‍ഭിണികള്‍ക്ക് പ്രതിമാസം നല്‍കുന്ന 2000 രൂപയുടെ സഹായം ലഭിച്ചിട്ടില്ലെന്ന് മാതാവ് സംഗീത ആരോപിച്ചു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page