സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍, പവന്റെ വില 77,000ത്തിലേയ്ക്ക്, ഒറ്റദിവസത്തെ വര്‍ധന 1,200 രൂപ

കൊച്ചി: സംസ്ഥാനത്ത് ഇന്ന് റെക്കോര്‍ഡിട്ട് സ്വര്‍ണവില. പവന് ഇന്ന് 1200 വര്‍ധിച്ചു. ഇതോടെ സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡ് നിലയില്‍ എത്തി. 76,960 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 150 രൂപയാണ് വര്‍ധിച്ചത്. 9620 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. രൂപയുടെ മൂല്യത്തിലുണ്ടായ തകര്‍ച്ചയും ആഗോള വിപണിയിലെ വില വര്‍ധനവുമാണ് കുതിപ്പിന് പിന്നില്‍. അന്തര്‍ദേശീയ വിപണിയില്‍ സ്പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 3,447 ഡോളര്‍ നിലവാരത്തിലാണ്. ആഗോള വിപണിയില്‍ വില ഉയരുകയും രൂപയുടെ മൂല്യമിടിയുകയും ചെയ്യുന്ന സാഹചര്യത്തില്‍ സ്വര്‍ണ വിലയില്‍ കുതിപ്പ് തുടര്‍ന്നേക്കുമെന്നാണ് വിലയിരുത്തല്‍.ഈ മാസം എട്ടാം തീയതി റെക്കോര്‍ഡില്‍ എത്തിയ സ്വര്‍ണവില പിന്നീടുള്ള ദിവസങ്ങളില്‍ കുറയുന്ന കാഴ്ചയാണ് ദൃശ്യമായത്. 75,760 രൂപയാണ് റെക്കോര്‍ഡ് ഉയരം. 12 ദിവസത്തിനിടെ 2300 രൂപ കുറഞ്ഞ ശേഷമാണ് വില ഉയരാന്‍ തുടങ്ങിയത്. ഏഴുദിവസത്തിനിടെ 1700 രൂപയാണ് വര്‍ധിച്ചത്. ഈ മാസാദ്യം 73,200 രൂപയായിരുന്നു സ്വര്‍ണവില. ഒരാഴ്ചയ്ക്കിടെ 2500 രൂപയിലധികം വര്‍ധിച്ച ശേഷമാണ് 9-ാം തീയതി മുതല്‍ കുറയാന്‍ തുടങ്ങിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page