ഇന്ത്യ അസോസിയേഷൻ ഓഫ് നോർത്ത് ടെക്‌സസ്, ‘ആനന്ദ് ബസാറും’ ഇന്ത്യൻ സ്വാതന്ത്ര്യദിനവും ആഘോഷിച്ചു

പി പി ചെറിയാൻ

ഡാളസ് : നോർത്ത് ടെക്‌സസിലെ ഏറ്റവും വലിയ സ്വാതന്ത്ര്യദിനാഘോഷം ഇന്ത്യ അസോസിയേഷൻ ഓഫ് നോർത്ത് ടെക്‌സസ് ആവേശകരമായി സംഘടിപ്പിച്ചു. പതിനായിരക്കണക്കിന് ആളുകൾ ആഘോഷത്തിൽ പങ്കെടുത്തു.

മുഖ്യാഥിതി ഹൂസ്റ്റണിലെ ഇന്ത്യൻ കോൺസൽ ജനറൽ ഡി.സി. മഞ്ജുനാഥ് സ്വാതന്ത്ര്യദിനാശംസ ചെയ്തു.

പ്രമുഖരും പ്രാദേശിക നേതാക്കളും സന്നദ്ധസംഘടനകളും അണിനിരന്ന പരേഡ് ദേശഭക്തി വിലാംബരം ചെയ്തു.ഡാലസിലെ പ്രാദേശിക ഡാൻസ് സ്കൂളുകൾ അവതരിപ്പിച്ച മനോഹരമായ കലാപരിപാടികൾ,അയാന്റ് നേതൃത്വത്തിലുള്ള രാജീവ് കാമത്ത്, മഹേന്ദർ റാവു, ബി.എൻ. റാവു എന്നിവരുടെ ഹൃദയസ്പർശിയായ ദേശഭക്ത പ്രഭാഷ ങ്ങൾ,ഭക്ഷണം, ഷോപ്പിംഗ്, സാംസ്കാരിക പ്രദർശനങ്ങൾ എന്നിവയുയുണ്ടായിരു ന്നു. 130-ൽ അധികം സ്റ്റാളുകൾ,കുട്ടികൾക്കായി മെഹന്തി, ഫേസ് പെയിന്റിംഗ്, ബൗൺസ് ഹൗസുകൾ, ക്രിക്കറ്റ് ഇന്ത്യൻ ഐഡൽ 13-ാം വിജയി ഋഷി സിംഗ്, ഇന്ത്യൻ ഐഡൽ 14-ാം ഫൈനലിസ്റ്റ് അഞ്ജന പദ്മനാഭൻ എന്നിവർ നയിച്ച സംഗീത കച്ചേരി, കരിമരുന്നു പ്രയോഗം വിനോദ പരിപാടികൾ എന്നിവ ആഘോഷത്തി ന് പൊലിമ പകർന്നു.
ഐക്യം, സംസ്കാരം, ഇന്ത്യയുടെ ആത്മാവ് എന്നിവയെല്ലാം നോർത്ത് ടെക്സാസിൽ ഒരുമിച്ച് ആഘോഷിച്ചു. ആഘോഷം അവിസ് മരണീയമാക്കാൻ സഹായിച്ച എല്ലാവരെയും വൈസ് പ്രസിഡന്റ് കേരളത്തിൽ നിന്നുള്ള ജസ്റ്റിൻ വർഗീസ് നന്ദിഅറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page