സ്കൂട്ടറിൽ ലോറിയിടിച്ച് ആർ ഡി ഏജന്റ് മരിച്ചു

കണ്ണപുരം: ലോറി ഇടിച്ച് ആർ.ഡി. ഏജൻ്റായ സ്‌കൂട്ടർ യാത്രക്കാരി മരിച്ചു. കണ്ണപുരം യോഗശാല സി ആർ സി റോഡിന് സമീപത്തെ പി. ശൈലജ (63)ആണ് മരിച്ചത്. കണ്ണപുരം യോഗശാല റേഷൻ കടയ്ക്ക് സമീപത്ത് വെച്ചാണ് അപകടം. ഓടി കൂടിയ നാട്ടുകാർ ഉടൻ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കണ്ണപുരം പൊലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി. മൃതദേഹം പരിയാരം ഗവ.മെഡിക്കൽ കോളേജ് മേർച്ചറിയിലേക്ക് മാറ്റി. പരേതരായ മാധവൻ നമ്പ്യാരുടെയും രോഹിണി അമ്മയുടെയും മകളാണ്. കണ്ണപുരത്തെ ജിതേഷ് സ്റ്റോർ ഉടമ (റിട്ട. ആർമി ) പ്രഭാകരനാണ് ഭർത്താവ്. മകൻ: ജിതേഷ്. മരുമകൾ: ലയ. സഹോദരങ്ങൾ: സഹോദരങ്ങൾ: കരുണാകരൻ, വിജയൻ, ചാന്ദിനി, വത്സല, സുലേഖ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തറവാട് ക്ഷേത്രത്തിലേയ്ക്ക് പോവുകയായിരുന്ന വയോധികനെ തടഞ്ഞു നിർത്തി ആക്രമിച്ച് അര ലക്ഷത്തോളം രൂപ അടങ്ങിയ ബാഗ്കൊള്ളയടിച്ചു ; സംഭവം പെർമുദെയിൽ, സ്കൂട്ടറിൽ എത്തിയ അക്രമി സംഘത്തെ തെരയുന്നു
Scroll to top

You cannot copy content of this page