പൊലീസിലും രക്ഷയില്ല; ‘വാട്ട്‌സ്ആപ്പില്‍ മോശം സന്ദേശങ്ങള്‍ അയച്ചു’, മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനെതിരെ പരാതിയുമായി വനിതാ എസ്‌ഐമാര്‍

തിരുവനന്തപുരം: ഒരു മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ വാട്ട്‌സ് ആപ്പില്‍ മോശം സന്ദേശങ്ങള്‍ അയച്ചെന്ന പരാതിയുമായി വനിതാ എസ്‌ഐമാര്‍. ഡിഐജി അജിതാ ബീഗത്തിനാണ് പരാതി നല്‍കിയത്. തലസ്ഥാനത്തുള്ള ഒരു ഐപിഎസ് ഉദ്യോഗസ്ഥനെതിരെയാണ് പരാതി. തെക്കന്‍ ജില്ലയില്‍ ജില്ലാ പൊലീസ് മേധാവിയായിരുന്നപ്പോള്‍ ഉദ്യോഗസ്ഥന്‍ സന്ദേശമയച്ചുവെന്നാണ് പരാതി. പരാതിക്കൊപ്പം സന്ദേശങ്ങളുടെ വിവരങ്ങളും വനിതാ ഉദ്യോഗസ്ഥര്‍ കൈമാറി. പരാതിക്കാരുടെ മൊഴിയെടുത്തിട്ടുണ്ട്. രണ്ട് പരാതിക്കാരും പരാതിയില്‍ ഉറച്ചുനില്‍ക്കുകയും മൊഴി നല്‍കുകയും ചെയ്തു. സംഭവത്തില്‍ ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തി. തിരുവനന്തപുരത്ത് സുപ്രധാന ചുമതലയിലാണ് ഐപിഎസ് ഉദ്യോഗസ്ഥന്‍ ഇപ്പോള്‍ ജോലി ചെയ്യുന്നത്. അതീവ രഹസ്യമായി പരാതിയില്‍ അന്വേഷണം നടക്കുന്നുണ്ട്. പരാതിക്കാര്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാല്‍ അജിത ബീഗത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാന്‍ ഡിജിപിയോട് ശുപാര്‍ശ ചെയ്യേണ്ടി വരും. പരാതി ഇവര്‍ക്ക് ലഭിച്ചിട്ട് ആഴ്ചകള്‍ കഴിഞ്ഞെന്നാണ് വിവരം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page