മഞ്ചേശ്വരത്ത് വന്‍ മയക്കുമരുന്നുവേട്ട; കാറില്‍ കടത്തിയ 2 കിലോ കഞ്ചാവും 28 ഗ്രാം എം ഡി എം എയുമായി മൂന്നു പേര്‍ പിടിയില്‍

കാസര്‍കോട്:കാറില്‍ കടത്തുകയായിരുന്ന രണ്ടുകിലോ കഞ്ചാവും 28 ഗ്രാം എം ഡി എം എയുമായി മൂന്നു പേര്‍ അറസ്റ്റില്‍. കര്‍ണ്ണാടക, ബണ്ട്വാള്‍ സ്വദേശികളാണ് പിടിയിലായത്. ഇവരെ ചോദ്യം ചെയ്തുവരുന്നു.
വെള്ളിയാഴ്ച പുലര്‍ച്ചെ മഞ്ചേശ്വരം പൊലീസ് ഇന്‍സ്‌പെക്ടര്‍ ഇ അനൂബ് കുമാറിന്റെ നേതൃത്വത്തില്‍ തലപ്പാടിയില്‍ നടത്തിയ വാഹന പരിശോധനയ്ക്കിടയിലാണ് കഞ്ചാവും മയക്കുമരുന്നും പിടികൂടിയത്. പൊലീസ് കൈകാണിച്ചപ്പോള്‍ കാര്‍ നിര്‍ത്തി പൊലീസിനെ കണ്ട് കാറിനു അകത്തുണ്ടായിരുന്ന ഒരാള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇയാളെ പിന്തുടര്‍ന്ന് പിടികൂടി. തുടര്‍ന്ന് കാറിനകത്തു വിശദമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവും മറ്റും കണ്ടെത്തിയത്. പിടിയിലായ ലഹരിവസ്തുക്കള്‍ കണ്ണൂരിലേയ്ക്കു കൊണ്ടുപോവുകയായിരുന്നുവെന്നാണ് സൂചന.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
പ്രണയ വിവാഹിതനായ തൃക്കരിപ്പൂര്‍ സ്വദേശിയെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്: യുവതിയുടെ സഹോദരങ്ങൾക്ക് 12 വർഷവും സുഹൃത്തിനു 9 വർഷവും കഠിന തടവും 5.60 ലക്ഷം രൂപ പിഴയും ശിക്ഷ
Scroll to top

You cannot copy content of this page