ആരോഗ്യകരമായ നഗരവും ശുചിത്വമുള്ള തീരദേശവും: കാസർകോട് ലൈറ്റ് ഹൗസ് ബീച്ചിൽ ബീച്ച് റണ്ണും ബീച്ച് ക്ലീൻ അപ്പും

കാസർകോട് : ആരോഗ്യകരമായ നഗരവും ശുചിത്വമുള്ള തീരദേശവും എന്ന സന്ദേശവുമായി കാസർകോട് ലൈറ്റ് ഹൗസ് ബീച്ചിൽ ബീച്ച് റണ്ണും ബീച്ച് ക്ലീൻ അപ്പും നടത്തി . ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ,കാസർകോട് റോട്ടറി എന്നിവയുടെ ആഭിമുഖ്യത്തിൽ രാവിലെ 6.30ന് ബീച്ച് റൺ–ക്ലീൻ അപ്പ് പ്രവർത്തനങ്ങൾ ആരംഭിച്ചു. നഗരസഭ വൈസ് ചെയർമാൻ കെ. എം. ഹനീഫ് ഉദ്ഘാടനം ചെയ്തു . , റോട്ടറി കാസർകോട് വൈസ് പ്രസിഡന്റ് ബെന്നി ജോസ് അധ്യക്ഷത വഹിച്ചു. ഐ.എം.എ കാസർകോട് പ്രസിഡന്റ് ഡോ. രേഖ റായ് സ്വാഗതം പറഞ്ഞു. റോട്ടേറിയൻ എം.ഡി. ഡോ. ബി. നാരായണ നായക്,‘മൈ സിറ്റി, ഹെൽത്തി സിറ്റി’, പദ്ധതി വിശദീകറിച്ചു. റോട്ടറി ഇന്റർനാഷണൽ ഡിസ്ട്രിക്ട് ഗവർണർ റോട്ടേറിയൻ മോഹൻദാസ് മേനോൻ ,നാർക്കോട്ടിക്സ് വിഭാഗം ഡിവൈ.എസ്.പി ബാലകൃഷ്ണൻ, ഷീന,റോട്ടറി മുൻ ഡിസ്ട്രിക്ട് ഗവർണർ ഡോ. ഹരികൃഷ്ണൻ നമ്പ്യാർ നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജാഫർ കമാൽ, റോട്ടറി ബെംഗളൂരു മലഹർ പ്രസിഡന്റ് റോട്ടേറിയൻ റെഷ്മി ഗഗൻ, കൗൺസിലർമാരായ ഉമേഷ്, രേഷ്മ, രഞ്ജീഷ, ഹരീഷ് കെ. ആർ., കുറുംബ ഭഗവതി ക്ഷേത്രം പ്രസിഡന്റ് ഉമേഷ് ബാബു പ്രസംഗിച്ചു. നഴ്സിംഗ് കോളേജ് വിദ്യാർത്ഥികൾ സജീവമായി പങ്കെടുത്തു ഐ.എം.എ സെക്രട്ടറി ഡോ. അന്നപ്പ കാമത്ത് നന്ദി പറഞ്ഞു. റോഡ് സുരക്ഷ, ആരോഗ്യബോധവൽക്കരണം, ലഹരിവിരുദ്ധ പ്രവർത്തനം, പരിസ്ഥിതി സംരക്ഷണം എന്നിവയുടെ പ്രാധാന്യം പൊതുജനങ്ങളിലെത്തിക്കുക , യുവജനങ്ങളെയും സമൂഹത്തെയും ശുചിത്വ പ്രവർത്തനങ്ങളിൽ പങ്കാളികളാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പരിപാടി ആവിഷ്കരിച്ചത് .

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page