കാസര്‍കോട്: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ ഓടിക്കയറവേ പ്ലാറ്റ്‌ഫോമിനും ട്രെയിനിനും ഇടയില്‍ വീണുപോയ തിരുനെല്‍വേലി സ്വദേശിയായ യുവാവിനെ തന്റെ ജീവന്‍ പണയം വെച്ച് സാഹസികമായി രക്ഷപ്പെടുത്തിയ കാസര്‍കോട് റെയില്‍വേ സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ പ്രവീണ്‍ പീറ്ററിനെയും കാസര്‍കോട് ജില്ലയില്‍ തുടര്‍ച്ചയായി 12 വര്‍ഷത്തോളം സ്റ്റുഡന്റ് പൊലീസ് കേഡറ്റ് ഇന്‍സ്ട്രക്ടറായി സേവനം അനുഷ്ഠിക്കുകയും ചെയ്ത സ്റ്റേഷനിലെ എഎസ്‌ഐ വേണുഗോപാലിനെയും അനുമോദിച്ചു. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എം രജികുമാര്‍ മൊമെന്റോ നല്‍കി ആദരിച്ചു. അനുമോദന യോഗത്തില്‍ കെപിഒഎ അംഗംകൂടിയായ എസ്‌ഐ എംവി പ്രകാശന്‍, എഎസ്‌ഐമാരായ പ്രദീപ്, മഹേഷ്, കെപിഎ അംഗം ജ്യോതിഷ്, മനൂപ്, സനൂപ്, ആര്‍പിഎഫ് എസ്‌ഐ ബിനോജ്, ശ്രീരാജ്, രമേഷ് കുമാര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
