തിരുവനന്തപുരം: കവടിയാറിലെ സര്‍ക്കാര്‍ ഓഫീസില്‍ മാധ്യമപ്രവര്‍ത്തകനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. മലയാള മനോരമ ലേഖകന്‍ ആനാട് ശശിയാണ് മരിച്ചത്. കവടിയാര്‍ കനക നഗറിലെ റീസര്‍വേ ഓഫീസിന്റെ ഷെഡിലാണ് മൃതദേഹം കണ്ടെത്തിയത്. വെള്ളയമ്പലത്തിനു സമീപം കനക നഗറിലെ വീട്ടില്‍ നിന്ന് ഞായറാഴ്ച രാത്രിയോടെ ശശിയെ കാണാതായിരുന്നു.
കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള മുണ്ടേല രാജീവ് ഗാന്ധി സഹകരണ സംഘത്തില്‍ ശശി 1.67 കോടി രൂപ നിക്ഷേപിച്ചിരുന്നു. ഈ പണം തിരികെ ലഭിക്കാത്തതിലുള്ള മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ആരോപണം.
ക്രമക്കേടിനെ തുടര്‍ന്ന് സഹകരണസംഘം തകര്‍ന്നിരുന്നു. ഇതിനുപിന്നാലെ സംഘത്തിന്റെ പ്രസിഡന്റും ജീവനൊടുക്കിയിരുന്നു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത മ്യൂസിയം പൊലീസ് അന്വേഷണം തുടങ്ങി.
