റെനോ കാസിനോയ്ക്ക് പുറത്ത് വെടിവയ്പ്പ്: ബാച്ചിലര്‍ പാര്‍ട്ടിയില്‍ പങ്കെടുത്ത രണ്ട് പേര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടു

-പി പി ചെറിയാന്‍

നെവാഡ, റെനോ: നെവാഡയിലെ റെനോയിലുള്ള ഒരു റിസോര്‍ട്ടിനും കാസിനോയ്ക്കും പുറത്തുണ്ടായ വെടിവയ്പ്പില്‍ ബാച്ചിലര്‍ പാര്‍ട്ടിക്കായി എത്തിയ രണ്ട് പേരും ഒരു നാട്ടുകാരനും ഉള്‍പ്പെടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടു.
വെടിവയ്പ് നടത്തിയ 26കാരനായ ഡക്കോട്ട ഹാവര്‍ എന്നയാളെ റെനോ പോലീസ് വെടിവെച്ചുവീഴ്ത്തി. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നില അതീവ ഗുരുതരമായി തുടരുകയാണെന്ന് സ്പാര്‍ക്‌സ് പോലീസ് അറിയിച്ചു.
റിസോര്‍ട്ടിന്റെ വാലെറ്റ് ഏരിയയില്‍ ഹാവര്‍ അഞ്ച് പേര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഇതില്‍ 33 വയസ്സുകാരായ ജസ്റ്റിന്‍ അഗ്വില, ആന്‍ഡ്രൂ കനേപ എന്നിവര്‍ മരണപ്പെട്ടു. ബാച്ചിലര്‍ പാര്‍ട്ടിക്കായി സുഹൃത്തുക്കളോടൊപ്പം നഗരത്തിലെത്തിയ ഇവര്‍ വിമാനത്താവളത്തിലേക്ക് പോകാന്‍ കാത്തു നില്‍ക്കുന്നതിനിടെയാണ് വെടിവയ്പുണ്ടായതു.
66 കാരനായ റെനോ നിവാസി ഏഞ്ചല്‍ മാര്‍ട്ടിനെസാണ് വെടിയേറ്റ് മരിച്ച മറ്റൊരാള്‍. റിസോര്‍ട്ടിന്റെ പാര്‍ക്കിംഗ് സ്ഥലത്തുകൂടി കാറില്‍ പോകവെ ഇദ്ദേഹത്തിന് നിരവധി വെടിയേറ്റു. പരിക്കേറ്റ മൂന്ന് പേരില്‍ ഒരാളെ ചികിത്സയ്ക്ക് ശേഷം വിട്ടയച്ചു, മറ്റ് രണ്ട് പേര്‍ ആശുപത്രിയില്‍ തുടരുകയാണെങ്കിലും അപകടനില തരണം ചെയ്തതായി പോലീസ് അറിയിച്ചു.
വെടിവയ്പ്പിന്റെ കാരണം വ്യക്തമായിട്ടില്ലെന്നു പോലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page