കൊല്ലം ഏരൂരിൽ ദമ്പതികൾ മരിച്ച നിലയിൽ; ഭാര്യയെ കൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കിയതെന്ന് സംശയം

കൊല്ലം: ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം ഏരൂരാണ് സംഭവം. ആഴത്തിപ്പാറ സ്വദേശികളായ റെജി, പ്രശോഭ എന്നിവരാണ് മരിച്ചത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കിയെന്നാണ് പ്രാഥമിക നി​ഗമനം.വെട്ടേറ്റ നിലയിലാണ് പ്രശോഭയുടെ മൃതദേഹം കണ്ടെത്തിയത്. തലയിൽനിന്നു രക്തം വാർന്ന നിലയിൽ നിലത്ത് ചുമരിനോട് ചേർന്ന് തറയിലായിരുന്നു പ്രശോഭയുടെ മൃതദേഹം. രക്തം വാർന്ന നിലയിലായിരുന്നു മൃതദേഹം. മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിലാണ് റെജിയുടെ മൃതദേഹം ഉണ്ടായിരുന്നത്. കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിന് കാരണമെന്നാണ് നി​ഗമനം. ഇരുവരും തമ്മിൽ സ്ഥിരം വാക്കുതർക്കമുണ്ടായിരുന്നുവെന്ന് പ്രദേശവാസികൾ പറയുന്നു. പൊലീസ് എത്തി മൃതദേ​​ഹം ഇൻക്വസ്റ്റ് നടപടികൾക്കായി മാറ്റിയിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page