മഴ: കൂടാല്‍ മേര്‍ക്കള വയലില്‍ വെള്ളം കയറി; നെല്‍കൃഷി വെള്ളത്തില്‍ മുങ്ങി

മഞ്ചേശ്വരം: ശക്തമായി തുടരുന്ന മഴയില്‍ പൈവളിക കൂടാല്‍ മേര്‍ക്കള വയലില്‍ വെള്ളം കയറി. പൈവളികെ വയലില്‍ നെല്‍കൃഷി വെള്ളത്തിനടിയിലായിരിക്കുകയാണ്. വെള്ളം കെട്ടി നിന്നാല്‍ കൃഷി നശിച്ചേക്കുമെന്നു കര്‍ഷകരായ വിനോദ് ബായാര്‍, അബ്ദുള്ള ഹാജി പരിതപിച്ചു. ഇവരുടെ ഒരേക്കര്‍ വയലിലെ നെല്‍കൃഷിയാണ് വെള്ളത്തിനടിയിലായിട്ടുള്ളത്.തുടര്‍ച്ചയായി പെയ്യുന്ന മഴ പച്ചക്കറി കര്‍ഷര്‍ക്കും പ്രതിസന്ധിയുണ്ടാക്കിയിട്ടുണ്ടെന്നു പരാതിയുണ്ട്.

പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനം തുടങ്ങി; പ്രതിപക്ഷ ബഹളവും മുദ്രാവാക്യം വിളിയും

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ആരംഭിച്ച തിങ്കളാഴ്ച തന്നെ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷാംഗങ്ങള്‍ ലോക്‌സഭയില്‍ ഒച്ചപ്പാടും ബഹളവും സൃഷ്ടിച്ചു.പഹല്‍ഗാം ഭീകരാക്രമണം അവസാനിപ്പിക്കുന്നതിനു അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് മധ്യസ്ഥ ശ്രമം നടത്തിയെന്നതിനെക്കുറിച്ചും ബീഹാറിലെ വോട്ടര്‍ പട്ടിക പുതുക്കലിനെ കുറിച്ചും പ്രധാനമന്ത്രി നരേന്ദ്രമോദി വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു ബഹളം. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷാംഗങ്ങള്‍ പാര്‍ലമെന്റിനുള്ളില്‍ മുദ്രാവാക്യം മുഴക്കുകയായിരുന്നു. ജമ്മുകാശ്മീരിനു സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്നും മണിപ്പൂരിലെ സ്ഥിതിഗതികള്‍ വിശദീകരിക്കണമെന്നും മുദ്രാവാക്യം വിളികള്‍ക്കിടയില്‍ ഉയര്‍ന്നുകേട്ടു.സമ്മേളനം ജനങ്ങളുടെ കോടിക്കണക്കിനു രൂപ ചെലവഴിച്ചു നടക്കുന്നതാണെന്നും അതു …

ഓടുമേഞ്ഞ കെട്ടിടം: മൊഗ്രാല്‍ ജിവിഎച്ച്എസ്എസിലെ ഏഴു ക്ലാസ് റൂമുകള്‍ ഒഴിപ്പിച്ചു

കാസര്‍കോട്: ശക്തമായ കാലവര്‍ഷത്തെ മുന്‍നിര്‍ത്തി സ്‌കൂളുകളില്‍ സുരക്ഷാ സംവിധാനം ഒരുക്കുന്നതിന്റെ ഭാഗമായി മൊഗ്രാല്‍ ജിവിഎച്ച്എസ്എസിലെ ഏഴു ക്ലാസ് റൂമുകള്‍ പ്രവര്‍ത്തിച്ചുവരുന്ന ഓടുമേഞ്ഞ കെട്ടിടങ്ങളില്‍ നിന്ന് വിദ്യാര്‍ത്ഥികളെ സ്‌കൂള്‍ അധികൃതര്‍ ഒഴിപ്പിച്ചു. താല്‍ക്കാലികമായിട്ടാണ് ഈ നടപടിയെന്നാണ് വിവരം. കാലപ്പഴക്കം ചെന്ന ഓടുമേഞ്ഞ സ്‌കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ സുരക്ഷാ ഭീഷണിയുള്ളതിനാലാണ് കുട്ടികളെ മാറ്റിയത്. സ്‌കൂളില്‍ ക്ലാസ് റൂമുകളുടെ കുറവുണ്ടെങ്കിലും വിദ്യാര്‍ത്ഥികളുടെ സുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ച വേണ്ടെന്ന നിലപാടാണ് സ്‌കൂള്‍ അധികൃതര്‍ക്കുള്ളത്. കെട്ടിടത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റുമുണ്ട്. സ്‌കൂള്‍ പിടിഎയും ഈ വിഷയത്തില്‍ …

41 കുട്ടികളെ നീന്തല്‍ പരിശീലിപ്പിച്ചു രാവണീശ്വരം ശോഭന ആര്‍ട്‌സ് ക്ലബ്ബ്

കാഞ്ഞങ്ങാട്: വെള്ളപ്പൊക്കവും ഒഴുക്കും അപകടകരമായിരിക്കെ, അഞ്ചു വയസ്സിനും 16 വയസ്സിനുമിടയിലുള്ള 41 കുട്ടികളെ രാവണീശ്വരം ശോഭന ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് നീന്തല്‍ പഠിപ്പിച്ചു സ്വയം രക്ഷക്കു പ്രാപ്തരാക്കി.10 ദിവസം തുടര്‍ച്ചെ ആറു മണി മുതല്‍ എട്ടുമണിവരെ മാക്കി വയലാംകുളത്തായിരുന്നു പരിശീലനം. പടന്നക്കാട്ടെ വിപിന്‍ കുമാറായിരുന്നു ആണ്‍കുട്ടികള്‍ക്കു പരിശീലനം നല്‍കിയത്. അഞ്ചു വയസ്സുകാരി നിരഞ്ജനയായിരുന്നു പരിശീലനത്തിനെത്തിയ പ്രായം കുറഞ്ഞ കുട്ടി. നീന്തല്‍ പരിശീലനത്തിനു ക്ലബ്ബ് പ്രവര്‍ത്തകരും കുട്ടികളുടെ രക്ഷിതാക്കളും സഹായവുമായി ഒപ്പം കൂടിയിരുന്നു. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ടി. …

മഞ്ഞടുക്കം പുഴയില്‍ ഒഴുക്കില്‍ പെട്ട് കാണാതായ 18 കാരന്റെ മൃതദേഹം കണ്ടെത്തി

കാസര്‍കോട്: പാണത്തൂര്‍ മഞ്ഞടുക്കം പുഴയില്‍ കാണാതായ 18 കാരന്റെ മൃതദേഹം കണ്ടെത്തി. കര്‍ണാടക ബല്‍ഗാം സ്വദേശി ദുര്‍ഗപ്പയുടെ മൃതദേഹമാണ് തിങ്കളാഴ്ച രാവിലെ നടത്തിയ തിരച്ചിലില്‍ വട്ടക്കയത്ത് കണ്ടെത്തിയത്. ഈമാസം 17 ന് ഉച്ചയ്ക്കാണ് യുവാവിനെ കാണാതായത്. പ്ലാന്റേഷന്‍ കോര്‍പറേഷന്റെ രാജപുരം എസ്റ്റേറ്റില്‍ കൈതച്ചക്ക കൃഷിക്ക് നിലമൊരുക്കാനായി എത്തിയ മണ്ണുമാന്തി യന്ത്രത്തിന്റെ സഹായിയായിരുന്നു യുവാവ്. ഉച്ചഭക്ഷണം എടുക്കാന്‍ കരിക്കെയിലെ താമസ സ്ഥലത്ത് ബൈക്കില്‍ പോകുമ്പോള്‍ ഒഴുക്കില്‍പെട്ടെന്നാണ് സംശയിക്കുന്നത്. ബൈക്കും കാണാതായിരുന്നു. യുവാവിനെ കാണാതായതിനെ തുടര്‍ന്ന് കരാറുകാരന്‍ കുടക് സ്വദേശി …

ലോഹ ചെയിന്‍ കഴുത്തിലണിഞ്ഞു സ്‌കാനിംഗ് മുറിയില്‍ കയറിയ 61കാരന്‍ മെഷീന്റെ കാന്തിക ശക്തിയില്‍ മെഷീനില്‍ കുടുങ്ങി മരിച്ചു

ന്യൂയോര്‍ക്ക്: കഴുത്തില്‍ ലോഹം കൊണ്ടുള്ള വെയ്റ്റ് ലിഫ്ടിംഗ് ഉപകരണങ്ങള്‍ ധരിച്ചു കൊണ്ടു എംആര്‍ഐ സ്‌കാനിംഗ് മെഷീനടുത്തെത്തിയ 61കാരന്‍ കാന്തിക ശക്തിയില്‍ സ്‌കാനിംഗ് മെഷീനുള്ളിലേക്കു അതിശക്തിയോടെ ആകര്‍ഷിക്കപ്പെട്ടു. മെഷീനുള്ളിലേക്ക് വലിച്ചു കയറ്റപ്പെട്ട ഇയാള്‍ ദാരുണമായി മരിച്ചു.ന്യൂയോര്‍ക്ക് നസ്സാവു ഓപ്പണ്‍ എംആര്‍ഐയിലാണ് അപകടം. സ്‌കാനിംഗ് നടക്കുന്നതിനിടയിലാണ് ലോഹ ചെയിന്‍ കഴുത്തില്‍ ധരിച്ചു കൊണ്ട് ഇയാള്‍ സ്‌കാനിംഗ് റൂമില്‍ പ്രവേശിച്ചത്.മരണപ്പെട്ട കീത്ത് മക് അലിസ്റ്റര്‍ സ്‌കാനിംഗ് മിഷിനില്‍ പെട്ടിട്ടുണ്ടെന്നും അയാളെ സ്‌കാനിംഗ് ടേബിള്‍ നിന്നു വലിച്ചു മാറ്റണമെന്നും അവിടെ കാല്‍മുട്ടിനു സ്‌കാനിംഗ് …

ചിത്താരിയില്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച സ്‌കൂള്‍ ബസ് മറിഞ്ഞു; വന്‍ദുരന്തം ഒഴിവായി

കാസര്‍കോട്: ചിത്താരിയില്‍ വിദ്യാര്‍ഥികളുമായി പോവുകയായിരുന്ന സ്‌കൂള്‍ ബസ് അപകടത്തില്‍പെട്ടു. റോഡരികിലെ കുഴിയിലേക്ക് ചെരിഞ്ഞ ബസിന് തെങ്ങ് താങ്ങായി. അതിനാല്‍ വന്‍ ദുരന്തം ഒഴിവായി. തിങ്കളാഴ്ച രാവിലെ എട്ടരയോടെ സൗത്ത് ചിത്താരിയിലെ ഇലക്ട്രിക്‌സിറ്റി ഓഫീസിന് സമീപത്തായിരുന്നു അപകടം. കോട്ടിക്കുളം നൂറുല്‍ ഹുദാ ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ ബസാണ് അപകടത്തില്‍പെട്ടത്. 12 കുട്ടികള്‍ ബസിലുണ്ടായിരുന്നു. ഇവരെ അതിഞ്ഞാലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് ഹൊസ്ദുര്‍ഗ് പൊലീസ് അപകട സ്ഥലത്തെത്തി. ക്രെയിന്‍ ഉപയോഗിച്ച് വാഹനം കുഴിയില്‍നിന്നും മാറ്റി.

പൊവ്വലില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കാസര്‍കോട്: പൊവ്വലില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് മൂലടുക്കം സ്വദേശിയായ യുവാവ് മരിച്ചു. പരേതനായ ബികെ മുഹമ്മദ് കുഞ്ഞിയുടെ മകന്‍ കബീര്‍(42) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ഏഴുമണിയോടെ ചെര്‍ക്കള -ജാല്‍സൂര്‍ അന്തര്‍ സംസ്ഥാന പാതയിലെ പൊവ്വലില്‍ വച്ചാണ് അപകടം. കബീര്‍ പൊവ്വല്‍ എല്‍ബിഎസ് എഞ്ചിനീയറിങ് കോളേജിന് സമീപം പുതുതായി പണിത വീടിന്റെ ഗൃഹപ്രവേശന കര്‍മ്മം ഞായറാഴ്ച നടന്നിരുന്നു. രാവിലെ ബോവിക്കാനം ടൗണിലേക്ക് വരുമ്പോഴായിരുന്നു അപകടം. മുള്ളേരിയ സ്വദേശിയായ യുവാവ് സഞ്ചരിച്ച ബൈക്ക് കബീറിന്റെ ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി …

കീഴൂര്‍ കടപ്പുറം കടലാക്രമണ ഭീതിയില്‍; ഒന്നര കിലോമീറ്ററോളം കടല്‍ത്തീരം അപകടനിലയിലേക്ക്

കാസര്‍കോട്: കീഴൂര്‍ കടപ്പുറത്തു കടലാക്രമണം രൂക്ഷമായിക്കൊണ്ടിരിക്കുന്നുവെന്നു നാട്ടുകാര്‍ ആശങ്കപ്പെട്ടു. തീരദേശ റോഡ് തകര്‍ന്നു കൊണ്ടിരിക്കുന്നു. ഒന്നരക്കിലോ മീറ്ററോളം തീരപ്രദേശം കടലാക്രമണ ഭീഷണിയിലായതിനെ തുടര്‍ന്ന് മത്സ്യത്തൊഴിലാളികള്‍ ആശങ്കയിലാണ്. ഒരാഴ്ചയായി തുടരുന്ന കടലാക്രമണം തീരദേശ റോഡിന് തകര്‍ച്ചാ ഭീഷണി ഉയര്‍ത്തുകയാണെന്നു നാട്ടുകാര്‍ പറഞ്ഞു. ദീര്‍ഘകാലം മുമ്പു കൂറ്റന്‍ കരിങ്കല്‍ കൊണ്ടു നിര്‍മ്മിച്ച കടല്‍ ഭിത്തി പലേടത്തും തകര്‍ന്നു. പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന കീഴൂരില്‍ തീരദേശ റോഡ് കടലെടുത്തതോടെ ഒറ്റപ്പെടുന്ന സ്ഥിതിയിലായിരിക്കുകയാണെന്നു മത്സ്യത്തൊഴിലാളികള്‍ പറയുന്നു. കടലാക്രമണത്തിനെതിരെ അടിയന്തര നടപടി വേണമെന്നു അധികൃതരോട് …

കുമ്പള റെയില്‍വേ സ്റ്റേഷന്‍ അടിപ്പാത: നാട്ടുകാരും ഓട്ടോ ഡ്രൈവര്‍മാരും പരാതിയുമായി പഞ്ചായത്ത് ഓഫീസിലെത്തി

കുമ്പള: കുമ്പള റെയില്‍വേ സ്റ്റേഷന്‍ അടിപ്പാതയില്‍ വെള്ളക്കെട്ട് അനുഭവപ്പെട്ടതോടെ അതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു. യാത്ര ദുരിതത്തിലായ നാട്ടുകാരും ഓട്ടോ ഡ്രൈവര്‍മാരും പരാതിയുമായി കുമ്പള ഗ്രാമപഞ്ചായത്ത് ഓഫീസിലെത്തി.കുമ്പളയിലെ റെയില്‍വേ സ്റ്റേഷന്‍ ലെവല്‍ ക്രോസ് അടച്ചിട്ടതിന് ശേഷമാണ് വര്‍ഷങ്ങള്‍ക്കു മുമ്പ് അടിപ്പാത സൗകര്യമൊരുക്കിയത്. എന്നാല്‍ ഓരോ മഴക്കാലത്തും വെള്ളം നിറഞ്ഞു ഗതാഗതം തടസ്സപ്പെടുന്നു. കുമ്പള കോയിപ്പാടി, പെര്‍വാഡ് പ്രദേശത്തെ വിദ്യാര്‍ത്ഥികളും, മത്സ്യത്തൊഴിലാളികളുമടക്കം നൂറുകണക്കിനാളുകള്‍ക്ക് കുമ്പള ടൗണിലെത്താനുള്ള ഏക മാര്‍ഗമാണ് അടിപ്പാത. പ്രശ്‌നത്തില്‍ അടിയന്തിര ശാശ്വത പരിഹാരം കാണാന്‍ കുമ്പള പഞ്ചായത്ത് …

സെക്യുലറിസം അവിടെ അങ്ങനെ ഇവിടെ എങ്ങനെ?

ഓര്‍ക്കാപ്പുറത്ത് തലയില്‍ തീ മഴ പെയ്തതു പോലെ, ഒരു ദുരനുഭവം. കര്‍ത്താവേ! എന്ന് വിലപിച്ചിട്ട് കാര്യമില്ല. കര്‍ത്താവിന്റെ ആലയത്തില്‍ പോയി പ്രാര്‍ത്ഥിച്ചതാണ് ആപത്തായത്. നാല്‍പ്പത്തയ്യായിരം അമേരിക്കന്‍ ഡോളര്‍ പിഴയടക്കണം. നോട്ടീസ് കിട്ടിയിട്ടുണ്ട്. പതിനാല് ഞായറാഴ്ചകളില്‍ പള്ളിയിലേക്കും തിരിച്ചുമുള്ള യാത്ര- സര്‍ക്കാര്‍ വക ഹെലികോപ്റ്ററില്‍. ഹെലികോപ്റ്റര്‍ വാടകയാണ് ഈ തുക. അനധികൃത യാത്ര നടത്തിയതിനുള്ള പിഴ വേറെയും ഉണ്ടാകും.അമേരിക്കയിലെ ലൂസിയാന സ്റ്റേറ്റ് ഗവര്‍ണര്‍ ബോബി ജിന്‍ഡാളിനാണ് സര്‍ക്കാര്‍ പിഴ ചുമത്തി കൊണ്ടുള്ള നോട്ടീസ് അയച്ചത്. ഇന്ത്യന്‍ വംശജനാണ് കക്ഷി. …

വേണ്ടത്ര ടെച്ചിങ്‌സ് നല്‍കിയില്ല; ബാർ ജീവനക്കാരനെ കുത്തിക്കൊലപ്പെടുത്തി യുവാവ്, സംഭവം തൃശൂർ പുതുക്കാട്

തൃശൂര്‍: പുതുക്കാട് ബാര്‍ ജീവനക്കാരനെ മദ്യപിക്കാൻ എത്തിയ ആൾ കുത്തിക്കൊന്നു. എരുമപ്പെട്ടി സ്വദേശി ഹേമചന്ദ്രന്‍ (64)ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അളഗപ്പനഗര്‍ സ്വദേശി ഫിജോ ജോണിനെ (40) അറസ്റ്റ് ചെയ്തു. കൊച്ചിയിലെ സെക്യൂരിറ്റി ജീവനക്കാരനാണ് ഇയാൾ. ഞായറാഴ്ച രാത്രി പുതുക്കാട് മേ ഫെയര്‍ ബാറിന് പുറത്താണ് സംഭവം. വേണ്ടത്ര ടെച്ചിങ്‌സ് നല്‍കിയില്ലെന്നാരോപിച്ച് ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.വാക്കുതര്‍ക്കത്തിനും കയ്യാങ്കളിക്കും പിന്നാലെ ബാറില്‍ നിന്നും പുറത്തിറങ്ങി തൃശൂരിലേക്ക് പോയ പ്രതി നഗരത്തില്‍ നിന്നും കത്തി വാങ്ങി തിരിച്ചുവരികയായിരുന്നു. തൃശൂരില്‍ നിന്നും …

ഒമാനില്‍ ജോലിക്ക് പോയ സൂര്യ നാല് ദിവസത്തിനുശേഷം തിരിച്ചെത്തി, കയ്യിൽ ഒരു കിലോ എംഡി എം എ; കരിപ്പൂർ വിമാനത്താവളത്തിൽ വൻ ലഹരി വേട്ട, യുവതിയടക്കം നാലുപേർ പിടിയിൽ

കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ എംഡിഎംഎ വേട്ട. ഒരു കിലോ എംഡിഎംഎയുമായി ഒമാനില്‍ നിന്ന് എത്തിയ യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പത്തനംതിട്ട സ്വദേശി സൂര്യയാണ് വിമാനത്താവളത്തിന് പുറത്തുവച്ച് പിടിയിലായത്. എംഡിഎംഎ കൈപ്പറ്റാന്‍ വിമാനത്താവളത്തില്‍ എത്തിയ മൂന്ന് തിരൂരങ്ങാടി സ്വദേശികളും പൊലീസ് വലയിലായി.മിശ്രിത രൂപത്തിലാണ് ലഹരി വസ്തുക്കൾ കണ്ടെത്തിയത്. ഒമാനിൽ നിന്ന് കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച എംഡിഎംഎ ആണ് പിടികൂടിയത്. ജൂലൈ 16നാണ് ജോലി അന്വേഷിച്ച് പത്തനംതിട്ട സ്വദേശി സൂര്യ ഒമാനിലേക്ക് പോയത്. നാല് ദിവസങ്ങള്‍ക്ക് ശേഷം ഞായറാഴ്ച …

യുവതിയുടെ വിവാഹ അഭ്യർത്ഥന നിരസിച്ചു, ശല്യം ഒഴിവാക്കാൻ ലോഡ്ജിൽ വെച്ച് കൊല; മൃതദേഹം വീഡിയോ കോളിലൂടെ സുഹൃത്തുക്കളെ കാണിച്ചു, യുവാവ് കസ്റ്റഡിയിൽ

കൊച്ചി: ആലുവയില്‍ ലോഡ്ജില്‍ യുവതി കൊല്ലപ്പെട്ടു. കൊല്ലം കുണ്ടറ സ്വദേശിനി അഖില (35) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ നേര്യമംഗലം സ്വദേശി ബിനുവിനെ ആലുവ പൊലീസ് കസ്റ്റഡിയിലെടുത്തു. ബിനുവിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്. ഞായറാഴ്ച രാത്രിയിലാണ് സംഭവം. കഴുത്തില്‍ ഷാള്‍ കുരുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം. തുടര്‍ന്ന് ഇയാള്‍ സുഹൃത്തുക്കളെ വീഡിയോ കോള്‍ വിളിച്ച് മൃതദേഹം കാണിച്ചു. സുഹൃത്തുക്കളാണ് പൊലീസില്‍ വിവരം അറിയിച്ചത്. ഞായറാഴ്ച രാത്രി ബിനുവായിരുന്നു മുറിയെടുത്തത്. പിന്നാലെ അഖില മുറിയിലെത്തുകയായിരുന്നു. ഇരുവരും ഇവിടെ സ്ഥിരം മുറിയെടുക്കുന്നവരാണ്. തന്നെ …

സഹപാഠിയുടെ വീട് സന്ദർശിക്കാൻ എത്തി; സുള്ള്യ സ്വദേശിയായ ബിഡിഎസ് വിദ്യാർഥി കണ്ണൂരിൽ മുങ്ങിമരിച്ചു

കണ്ണൂർ: നീന്തുന്നതിനിടെ വിദ്യാർഥി കുളത്തിൽ മുങ്ങിമരിച്ചു. കർണാടക സുള്ള്യ സ്വദേശി അസ്തിക് രാഘവ് (19) ആണ് മരിച്ചത്. മംഗളൂരു ദേർളകട്ട എ.ബി.ഷെട്ടി കോളേജിലെ ഒന്നാം വർഷ ബിഡിഎസ് വിദ്യാർഥിയാണ്. സഹപാഠിയുടെ കൊറ്റാളിയിലുള്ള വീട്ടിലെത്തിയ അസ്തിക് കൂട്ടുകാർക്കൊപ്പം കുളിക്കവേയാണ് സംഭവം. നീന്തൽ അധികം വശമില്ലാത്ത അസ്തിക് മുങ്ങിത്താണു. വിവരത്തെ തുടർന്ന് അഗ്നിരക്ഷാസേനയും പൊലീസുമെത്തി വിദ്യാർത്ഥിയെ കുളത്തിൽനിന്നു പുറത്തെടുത്തു കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. സുള്ള്യ താലൂക്ക് മുൻ ഹെൽത്ത് ഓഫിസർ ഡോ.നന്ദകുമാറിന്റെയും മഞ്ജുളയുടെയും മകനാണ്. സഹോദരി: ആസ്മിക. …