ഉപരാഷ്ട്രപതി ജഗദീപ് ധൻകർ രാജിവച്ചു

ന്യൂഡൽഹി : ഉപരാഷ്ട്രപതി ജഗദീപ് ധൻകർ രാജിവച്ചു. ഡോക്ടർമാരുടെ ഉപദേശമനുസരിച്ച് ആരോഗ്യപരമായ കാരണങ്ങളാലാണ് രാജിയെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു വിനയച്ച രാജികത്തിൽ അദ്ദേഹം പറഞ്ഞു. രാഷ്ട്രപതിക്ക് അദ്ദേഹം കൃതജ്ഞത അറിയിച്ചു. പ്രധാനമന്ത്രി , കേന്ദ്രമന്ത്രിമാർ എന്നിവർക്കും അദ്ദേഹം കൃതജ്ഞത അറിയിച്ചിട്ടുണ്ട്.

വി.എസ് അച്യുതാനന്ദന്റെ വിയോഗം; നാളെ സംസ്ഥാനത്ത് പൊതുഅവധി, ബസ് സമരം പിൻവലിച്ചു

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ വിയോഗത്തെ തുടര്‍ന്ന് അദ്ദേഹത്തിനോടുള്ള ആദരസൂചകമായി സംസ്ഥാനത്ത് ചൊവ്വാഴ്ച പൊതു അവധിപ്രഖ്യാപിച്ചു. സംസ്ഥാനത്ത് മൂന്ന് ദിവസത്തെ ദുഃഖാചരണമുണ്ടാകുമെന്നും സര്‍ക്കാര്‍ അറിയിച്ചു. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്. പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും സ്റ്റാറ്റിയൂട്ടറി സ്ഥാപനങ്ങള്‍ക്കും സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്‌സ് ആക്ട് പ്രകാരമുള്ള സ്ഥാപനങ്ങള്‍ക്കുമാണ് ചൊവ്വാഴ്ച അവധിപ്രഖ്യാപിച്ചിട്ടുള്ളത്. ജൂലായ് 22 മുതല്‍ മൂന്ന് ദിവസത്തേക്കാണ് ഔദ്യോഗിക ദുഃഖാചരണം. ഈ ദിവസങ്ങളില്‍ സംസ്ഥാനത്താകെ ദേശീയപതാക പകുതി …

വിപ്ലവ സൂര്യന്‍ അസ്തമിച്ചു; വി എസ് വിടവാങ്ങി

തിരുവനന്തപുരം: രാജ്യത്തെ കമ്യൂണിസ്റ്റ് പാര്‍ടിയുടെ ആദ്യകാല നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വിഎസ് അച്യുതാനന്ദന്‍ വിടവാങ്ങി. 102 വയസായിരുന്നു. ഹൃദ്രോഗത്തെ തുടര്‍ന്ന് കഴിഞ്ഞമാസം 23ന് തിരുവനന്തപുരത്തെ പ്രമുഖ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹം വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു. തിങ്കളാഴ്ച ഉച്ചയോടെ രോഗം അതീവഗുരുതരമായി. 3.20 ന് അന്ത്യം സംഭവിച്ചു. സംസ്‌കാരം ബുധനാഴ്ച ആലപ്പുഴയില്‍ നടക്കും. മൃതദേഹം ഇന്ന് ആശുപത്രിയില്‍ നിന്ന് തിരുവനന്തപുരത്ത് പഴയ എകെജി സെന്ററിലേക്ക് കൊണ്ടുപോകും.തിങ്കളാഴ്ച വൈകിട്ടോടെ വിഎസിന്റെ അതീവഗുരുതരാവസ്ഥയറിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍ ആശുപത്രിയിലെത്തിയിരുന്നു. മരണവിവരമറിഞ്ഞ് സിപിഎം …

വിവാഹബന്ധം വേര്‍പെടുത്തിയ അഭിഭാഷകന്‍ ഏഴുവയസുകാരിയായ സ്വന്തം മകളെ പീഡിപ്പിച്ചു

തൃശൂര്‍: പേരാമംഗലത്ത് മകളെ പീഡിപ്പിച്ചെന്ന പരാതിയില്‍ അഭിഭാഷകന്‍ അറസ്റ്റില്‍. ഡോക്ടറോടാണ് കുട്ടി പീഡനവിവരം തുറന്നുപറഞ്ഞത്. ഏഴു വയസുകാരിയായ മകളെ പീഡിപ്പിച്ചെന്ന പരാതിയിലാണ് നടപടി. കുട്ടിയുടെ പിതാവും മാതാവും രണ്ടുവര്‍ഷമായി വിവാഹബന്ധം വേര്‍പ്പെടുത്തിയതാണ്. കോടതി ഉത്തരവുപ്രകാരം ഞായറാഴ്ചകളില്‍ പിതാവിന്റെ കൂടെയാണ് കുട്ടി. ഈ ദിവസത്തിലാകാം ലൈഗികാതിക്രമം നേരിട്ടതെന്നാണ് കരുതുന്നത്. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയ്ക്കായി പോയപ്പോഴാണ് ഡോക്ടറോട് പിതാവ് തന്നെ പീഡിപ്പിക്കുന്നതായി പെണ്‍കുട്ടി വെളിപ്പെടുത്തിയത്. ഡോക്ടര്‍ ഉടന്‍ തന്നെ പൊലീസിനെ ബന്ധപ്പെട്ട് കാര്യങ്ങള്‍ വിശദീകരിച്ചു. തിങ്കളാഴ്ച രാവിലെയാണ് …

മധൂര്‍ കൊടി മജലുവിലെ ചന്ദ്രഹാസ അന്തരിച്ചു

കാസര്‍കോട്: മധൂര്‍ കൊടിമജലുവിലെ പരേതനായ ചാനിയണ്ടയുടെ മകന്‍ ചന്ദ്രഹാസ (52) അന്തരിച്ചു. അവിവാഹിതനാണ്. മാതാവ്: ലീല. സഹോദരി: ലളിത. മരുമകന്‍: ശിവപ്രസാദ്.

മധൂര്‍ പട്‌ളയിലെ രാമനായിക് അന്തരിച്ചു

കാസര്‍കോട്: മധൂര്‍ പട്‌ളയിലെ രാമനായിക് അന്തരിച്ചു. മക്കള്‍: ശ്രീധര നായിക് (പ്രിന്‍സിപ്പല്‍ വിവേകാനന്ദ കോളേജ് പുത്തൂര്‍), സന്തോഷ് നായിക്മരുമക്കള്‍: ആശനായിക് (ടീച്ചര്‍ എടനീര്‍ ജിവിഎച്ച്എസ്), മാലതി.

കഞ്ചാവ് വലിക്കണം, പണമില്ല, 20 രൂപ ചോദിച്ചപ്പോള്‍ കൊടുത്തില്ല; മാതാവിനെ കോടാലി കൊണ്ട് വെട്ടിക്കൊന്ന് മകന്‍

ഗുരുഗ്രാം: ഇരുപത് രൂപ നല്‍കാത്തതിന് മാതാവിനെ മകന്‍ കോടാലി കൊണ്ട് വെട്ടിക്കൊന്നു. കഴുത്തിന് വെട്ടേറ്റ സ്ത്രീ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഹരിയാനയിലെ നൂഹ് ജില്ലയിലുള്ള ജയ്സിങ്പുര്‍ ഗ്രാമത്തിലുള്ള റസിയ (65) എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ മകന്‍ ജംഷദി(20)നെ പൊലീസ് അറസ്റ്റ് ചെയ്തു. ലഹരിക്ക് അടിമയാണ് അറസ്റ്റിലായ ജംഷദെന്ന് നാട്ടുകാര്‍ പറഞ്ഞു. ശനിയാഴ്ച രാത്രിയാണ് ദാരുണസംഭവം നടന്നത്. അന്നേ ദിവസം രാത്രി റസിയയോട് ജംഷാദ് 20 രൂപ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പണം നല്‍കാന്‍ …

വായ്പാ കുടിശ്ശിക: ബാങ്കുകാരുടെ ഭീഷണിയെത്തുടര്‍ന്നു കുടുംബം കൂട്ട ആത്മഹത്യക്കു ശ്രമിച്ചു; ഗൃഹനാഥ മരിച്ചു

പത്തനംതിട്ട: കടബാധ്യതയെത്തുടര്‍ന്ന് ആത്മഹത്യക്കു ശ്രമിച്ച മൂന്നംഗകുടുംബത്തിലെ ഗൃഹനാഥ മരിച്ചു.പത്തനംതിട്ട കൊടുമണ്‍ രണ്ടാംകുറ്റി വേട്ടക്കോട്ടെ ലീല (50)യാണ് മരിച്ചത്. ഭര്‍ത്താവ് നീലാംബരന്‍, മകന്‍ ദിപിന്‍ കുമാര്‍ എന്നിവരെ ഗുരുതരനിലയില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെ അവശനിലയിലായിരുന്ന നീലാംബരന്‍ വിവരം ബന്ധുവിനെ അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് എത്തിയ അയല്‍ക്കാര്‍ അവശനിലയില്‍ കാണപ്പെട്ട ഇവരെ ഉടന്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. പരിശോധനയില്‍ ലീലയുടെ മരണം സ്ഥിരീകരിച്ചു. തൊഴിലുറപ്പ് തൊഴിലാളിയാണ് ലീല. ഇവര്‍ 70,000 രൂപ ബാങ്ക് വായ്പയെടുത്തിരുന്നുവെന്നും കുടിശ്ശിക …

വാണിയംപാറ അള്ളംകോട് വയലില്‍ ഞാറു നടല്‍ ഉത്സവമേളം

കാസര്‍കോട്: യുവതലമുറയെ കൃഷിയോട് ആഭിമുഖ്യമുള്ളവരാക്കുകയെന്ന ലക്ഷ്യത്തോടെ പള്ളിക്കര വാണിയംപാറ ചങ്ങമ്പുഴ വനിതാ വേദിയുടെ ആഭിമുഖ്യത്തില്‍ നെല്‍കൃഷി ആരംഭിച്ചു.വാണിയംപാറ അള്ളങ്കോട് വയലില്‍ തരിശുകിടന്ന പാടം പാട്ടെത്തിനെടുത്താണ് ചങ്ങമ്പുഴ വനിതാവേദി നെല്‍കൃഷി ആരംഭിച്ചത്. വനിതകളെയും പൊതുജനങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ടായിരുന്നു ഞാറുനടീല്‍. തിമിര്‍ത്തു പെയ്യുന്ന മഴയില്‍ നാട്ടുകാര്‍ ഒത്തുചേര്‍ന്നു നടത്തിയ ഞാറുനടീല്‍ നാട്ടില്‍ പ്രത്യാശയുടെ ഉത്സവമേളം പകര്‍ന്നു. വനിതാ വേദി ഭാരവാഹികളായ വിനീത, മനോജ, പ്രേമ കുഞ്ഞികൃഷ്ണന്‍, ലീലകൃഷ്ണന്‍, നിതീഷ് കുമാര്‍, ജയേഷ് കുമാര്‍, സുര്‍ജിത്ത്, ക്ലബ്ബ് പ്രവര്‍ത്തകര്‍ ഞാറുനടീല്‍ ഉത്സവത്തില്‍ പങ്കെടുത്തു.

കരിന്തളം പേളിയൂരിലെ ടി അമ്പാടി അന്തരിച്ചു

കരിന്തളം: പേളിയൂരിലെ ടി. അമ്പാടി (94) അന്തരിച്ചു. ഭാര്യ: പരേതയായ ചിരുത. മക്കള്‍: എംപി ഗോപാലകൃഷ്ണന്‍, എംപി ബാബു. മരുമക്കള്‍: ശോഭന(കാഞ്ഞങ്ങാട്), സുനിത(കുന്നുംകൈ). സഹോദരങ്ങള്‍: കര്‍ത്തമ്പു മാളില്‍, നാരായണന്‍(മുംബൈ), നാരായണി(ചാമകുഴി).

‘തെളിവില്ല, ഇവര്‍ കുറ്റം ചെയ്‌തെന്ന് വിശ്വസിക്കാന്‍ പ്രയാസം’; 189 പേര്‍ കൊല്ലപ്പെട്ട മുംബൈ ട്രെയിന്‍ സ്ഫോടന കേസിലെ 12 പ്രതികളെയും ബോംബെ ഹൈക്കോടതി കുറ്റവിമുക്തരാക്കി, മോചിതരാകുന്നവരില്‍ വധശിക്ഷയ്ക്ക് വിധിച്ചവരും

മുംബൈ: 2006-ലെ മുംബൈ ലോക്കല്‍ ട്രെയിന്‍ സ്ഫോടനക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട 12 പേരെയും ബോംബെ ഹൈക്കോടതി വെറുതെവിട്ടു. ഇവര്‍ക്കെതിരായ കേസ് തെളിയിക്കുന്നതില്‍പ്രോസിക്യൂഷന്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടതായി കോടതി നിരീക്ഷിച്ചു. പ്രോസിക്യൂഷന്‍ തെളിവുകള്‍ പര്യാപ്തമല്ലെന്ന് ജസ്റ്റിസുമാരായ അനില്‍ കിലോര്‍, ശ്യാം ചന്ദക് എന്നിവരടങ്ങിയ ഹൈക്കോടതി പ്രത്യേക ബെഞ്ച് വ്യക്തമാക്കി. വിചാരണ കോടതി അഞ്ച് പേര്‍ക്ക് വധശിക്ഷയും ഏഴ് പേര്‍ക്ക് ജീവപര്യന്തം തടവും വിധിച്ചിരുന്നു. എന്നാല്‍, ഇത് ശരിവെക്കാന്‍ വിസമ്മതിച്ച പ്രത്യേക ബെഞ്ച് എല്ലാവരെയും വെറുതെവിട്ടു. മറ്റ് കേസുകളില്‍ പ്രതിയല്ലെങ്കില്‍, ഇവരെ …

ഒരു വിഭാഗം സ്വകാര്യ ബസുകള്‍ നാളെ മുതല്‍ അനിശ്ചിതകാല സമരത്തില്‍

കൊച്ചി: ഒരുവിഭാഗം സ്വകാര്യ ബസുകള്‍ നാളെ മുതല്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുന്നു. പണിമുടക്കിന്റെ ഭാഗമായി നാളെ മുതല്‍ സര്‍വീസ് നിര്‍ത്തിവയ്ക്കുമെന്ന് ബസ് ഓപ്പറേറ്റഴ്സ് അസോസിയേഷന്‍സ് കോഓര്‍ഡിനേഷന്‍ കമ്മിറ്റി അറിയിച്ചു.ലിമിറ്റഡ് സ്റ്റോപ്, ദീര്‍ഘദൂര ബസുകളുടെ പെര്‍മിറ്റ് അതേപടി പുതുക്കി നല്‍കുക, വിദ്യാര്‍ഥികളുടെ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കുക, ബസ് ജീവനക്കാര്‍ക്ക് പിസിസി വേണമെന്ന നിയമം പിന്‍വലിക്കുക, ഇചെലാന്‍ വഴിയുള്ള പിഴ ചുമത്തല്‍ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.മന്ത്രി കെ ബി ഗണേഷ് കുമാര്‍ സംഘടനകളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് …

ബാരിക്കാട് സ്വദേശി ഷിബിത്ത് രാജിനു ഡോക്ടറേറ്റ് ലഭിച്ചു

കാസര്‍കോട്: ബാരിക്കാട് ഉജ്ജങ്കോട്ടെ ഷിബിത്ത്‌രാജ്. കെ ക്കു ബയോടെക്‌നോളജിയില്‍ പി എച്ച് ഡി ലഭിച്ചു.ഫരീദാ ബാദിലെ റീജ്യണല്‍ സെന്റര്‍ഫോര്‍ ബയോടെക്‌നോളജിയില്‍ നല്‍കിയ പ്രബന്ധത്തിനാണ് ഡോക്ടറേറ്റ് ബിരുദം ലഭിച്ചത്. ഉജ്ജങ്കോട്ടെ ചനിയ പൂജാരി- മീനാക്ഷി ദമ്പതികളുടെ മകനാണ്. തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റര്‍ഫോര്‍ ബയോടെക്‌നോളജിയിലാണ് ഗവേഷണം നടത്തിയത്. ഐ സി എം ആറിന്റെ പൂനെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ ജോലി ചെയ്യുന്നു.

അതുല്യയുടെ മരണം; ഭര്‍ത്താവ് സതീഷിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു

കൊല്ലം: ഷാര്‍ജയില്‍ ദുരൂഹസാഹചര്യത്തില്‍ അതുല്യ മരിച്ച സംഭവത്തെ തുടര്‍ന്ന് ഭര്‍ത്താവ് സതീഷിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതായി കമ്പനി അധികൃതര്‍ അറിയിച്ചു. ഷാര്‍ജയിലെ സ്വകാര്യ കമ്പനിയില്‍ സൈറ്റ് എഞ്ചിനീയര്‍ ആയിരുന്നു കൊല്ലം ശാസ്താംകോട്ട സ്വദേശിയായ സതീഷ്. ഒരു വര്‍ഷം മുന്‍പാണ് സതീഷ് ജോലിയില്‍ പ്രവേശിച്ചത്. അതുല്യയുടെ ബന്ധുക്കള്‍ നല്‍കിയ പരാതികളും സതീഷിന്റെ അക്രമാസക്തമായ പെരുമാറ്റ വീഡിയോകളും പരിഗണിച്ചാണ് നടപടിയെന്ന് കമ്പനി അറിയിച്ചു.അതേസമയം അതുല്യയുടെ മൃതദേഹം റീ പോസ്റ്റ്മോര്‍ട്ടം ചെയ്യുമെന്നാണ് വിവരം. കേരളത്തില്‍ എത്തിച്ച ശേഷമായിരിക്കും പോസ്റ്റ്മോര്‍ട്ടം. സതീഷിനായി ലുക്കൗട്ട് …

ജില്ലയിലെ റോഡുകള്‍ മരണക്കുഴികള്‍: ഉടന്‍ ഗതാഗതയോഗ്യമാക്കണം: എ അബ്ദുള്‍ റഹ്‌മാന്‍

കാസര്‍കോട്: ജില്ലയിലെ റോഡുകള്‍ മരണക്കുഴികളായി മാറിയിരിക്കുകയാണെന്നു മുസ്ലീംലീഗ് ജില്ലാ ജന. സെക്രട്ടറി എ അബ്ദുള്‍ റഹ്‌മാന്‍ ആരോപിച്ചു. അപകടകരമായി മാറിയ റോഡുകള്‍ ഉടന്‍ ഗതാഗതയോഗ്യമാക്കണമെന്ന് അറിയിപ്പില്‍ അദ്ദേഹം ആവശ്യപ്പെട്ടു.കാലവര്‍ഷത്തിനു മുമ്പു റോഡുകള്‍ അറ്റകുറ്റപ്പണി ചെയ്യുന്ന പതിവുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ അതൊക്കെ വാചകമടിയില്‍ ഒതുക്കിയിരിക്കുകയാണെന്നു അദ്ദേഹം പരിഹസിച്ചു. കുഴികള്‍ പലേടത്തും റോഡ് ഗതാഗതം അസാധ്യമാക്കുന്നു. കുഴികളില്‍ വീണ് ഇരുചക്രവാഹനയാത്രക്കാര്‍ക്കു പരിക്കേല്‍ക്കുന്നതു പതിവായിരിക്കുന്നു. വാഹനങ്ങള്‍ക്കു പതിവായി കേടുപാടുണ്ടാവുന്നു. കുഴികളില്‍ വീണു വിലപ്പെട്ട മനുഷ്യ ജീവനുകളും പൊലിയുന്നു. ദേശീയപാത സര്‍വ്വീസ് റോഡ് പണി …

സ്‌കൂട്ടികള്‍ കൂട്ടിയിടിച്ച് പരിക്കേറ്റ് ചികില്‍സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു

കാസര്‍കോട്: സ്‌കൂട്ടികള്‍ കൂട്ടിയിടിച്ച് പരിക്കേറ്റ് ചികില്‍സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു.ഭീമനടി കുറുഞ്ചേരിയിലെ ചതവിള പുത്തന്‍വീട്ടില്‍ സി.എസ്.റെജിമോന്‍(50)ആണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം പ്ലാച്ചിക്കരയില്‍ നിന്നും സ്‌കൂട്ടറില്‍ ഭീമനടി ഭാഗത്തേക്ക് വരുമ്പോഴാണ് അപകടം. ഭീമനടിയില്‍ നിന്നും നര്‍ക്കിലക്കാട് ഭാഗത്തേക്ക് അമിതവേഗത്തില്‍ വന്ന സ്‌കൂട്ടര്‍ റെജിമോനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിച്ച സ്‌കൂട്ടര്‍ നിര്‍ത്താകതെ ഓടിച്ചുപോയിരുന്നു.പരിക്കേറ്റ് റോഡില്‍ കിടന്ന റെജിമോനെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. നില ഗുരുതരമായതിനാല്‍ മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചയോടെ മരണപ്പെട്ടു. സംസ്‌കാരം വൈകുന്നേരം നടക്കും. ടി.കെ.ഗീതയാണ് ഭാര്യ. മക്കള്‍: സ്നേഹ, …

ഇന്‍സ്റ്റഗ്രാമിലൂടെ സൗഹൃദം; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കണ്ടക്ടര്‍ അടക്കം 2 യുവാക്കള്‍ അറസ്റ്റില്‍

മംഗളൂരു: ഇന്‍സ്റ്റാഗ്രാം വഴി സൗഹൃദത്തിലായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ രണ്ട് യുവാക്കളെ മുല്‍ക്കി പൊലീസ് അറസ്റ്റ് ചെയ്തു.ഉഡുപ്പി ബഡാഗുബെട്ടു സ്വദേശിയും ബസ് കണ്ടക്ടറുമായ ദീപക് (19), സുഹൃത്ത് പാര്‍ക്കലയിലെ ഭത്രിപാല്‍ക്കെയില്‍ താമസിക്കുന്ന നവീന്‍ ഷെട്ടി (21) എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ച ബപ്പനാടിനു സമീപത്തു വച്ചു സ്‌കൂട്ടറില്‍ പെണ്‍കുട്ടിയെ സംഘം തട്ടിക്കൊണ്ടുപോവുകയായിരുന്നു. പെണ്‍കുട്ടിയെ ഉഡുപ്പിയിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പൊലീസ് പറയുന്നത്. മുല്‍ക്കി പൊലീസ് പോക്‌സോ പ്രകാരം കേസെടുത്ത് അറസ്റ്റുരേഖപ്പെടുത്തി.

പെണ്‍കുട്ടിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലേക്ക് മെസേജ് അയച്ചതിനെ ചൊല്ലിയുള്ള തര്‍ക്കം; ചോദ്യം ചെയ്ത യുവാവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമം

കാസര്‍കോട്: ബന്ധുവായ പെണ്‍കുട്ടിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലേക്ക് മെസേജ് അയച്ചത് ചോദ്യം ചെയ്ത യുവാവിനെ ബൈക്ക് തടഞ്ഞു നിര്‍ത്തി കുത്തിക്കൊലപ്പെടുത്താന്‍ ശ്രമം. ചെങ്കള ബേര്‍ക്കയിലെ അഹമ്മദിന്റെ മകന്‍ ബിഎ അബ്ദുല്‍ ഖാദറി(19)നെയാണ് അക്രമിച്ചത്. സാരമായി പരിക്കേറ്റ അബ്ദുല്‍ ഖാദറിനെ ചെങ്കളയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെങ്കളയിലെ താജു, മുളിയാര്‍ ബാലെടുക്കത്തെ അബ്ദുല്‍ ഖാദര്‍, ചെങ്കളയിലെ മൊയ്തീന്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.ഞായറാഴ്ച രാത്രിയാണ് സംഭവം. സുഹൃത്തുക്കള്‍ക്കൊപ്പം അബ്ദുല്‍ ഖാദര്‍ ചെങ്കള പാടി റോഡിലൂടെ ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ പിക്കപ്പ് ദോസ്ത് വാഹനത്തില്‍ എത്തിയ സംഘം …