പുല്ലരിയാന്‍ പോയ വീട്ടമ്മ കുളത്തില്‍ മരിച്ച നിലയില്‍; മരിച്ചത് കുംബഡാജെ സ്വദേശിനി

കാസര്‍കോട്: പുല്ലരിയാന്‍ പോയ വീട്ടമ്മയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുംബഡാജെ, നടുമൂലയിലെ പരേതനായ കൃഷ്ണന്റെ ഭാര്യ വിശാലാക്ഷി(73)യാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ വീട്ടില്‍ നിന്നു പോയ വിശാലാക്ഷി തിരിച്ചെത്താത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുളത്തില്‍ മൃതദേഹം കണ്ടെത്തിയത്. ബദിയഡുക്ക പൊലീസ് കേസെടുത്തു. സഹോദരങ്ങള്‍: കൃഷ്ണ, കുഞ്ഞാളു, പരേതരായ വസന്ത, കുഞ്ഞമ്മ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ഹണിട്രാപ്പ് ഭീഷണി: കൊടക്കാട്ടെ വയോധികനില്‍ നിന്നു 20 ലക്ഷം രൂപ തട്ടിയ കേസിലെ മുഖ്യപ്രതി അറസ്റ്റില്‍; പിടിയിലായത് അസീസ് എന്ന് ആള്‍മാറാട്ടം നടത്തിയ ചെറുവത്തൂര്‍, കൈതക്കാട് സ്വദേശി

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page