യുവാവ് ആത്മഹത്യ ചെയ്ത സംഭവം; വിവാഹം മുടക്കിയ കാമുകിയും ഭര്‍ത്താവും അറസ്റ്റില്‍

തൃശൂര്‍: ഇരിങ്ങാലക്കുട തേലപ്പിള്ളിയില്‍ വീട്ടിലെ കിടപ്പുമുറിയില്‍ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ കാമുകി ഉള്‍പ്പടെ 3 പേര്‍ അറസ്റ്റില്‍. ഒല്ലൂര്‍ അഞ്ചേരി സ്വദേശി കൊല്ലംപറമ്പില്‍ വീട്ടില്‍ അഖില (31), ഒല്ലൂര്‍ അഞ്ചേരി സ്വദേശി കൊല്ലംപറമ്പില്‍ വീട്ടില്‍ ജീവന്‍ (31), വല്ലച്ചിറ ചെറുശ്ശേരി സ്വദേശി ആട്ടേരി വീട്ടില്‍ അനൂപ് (38)എന്നിവരാണ് അറസ്റ്റിലായത്. യുവാവിന്റെ ആത്മഹത്യാകുറിപ്പില്‍ ഇവരെ കുറിച്ച് പരാമര്‍ശിച്ചിരുന്നു. ഈവര്‍ഷം ജനുവരി 22നാണ് യുവാവ് ആത്മഹത്യചെയ്തത്. യുവാവ് മറ്റൊരു സ്ത്രീയുമായി വിവാഹം ഉറപ്പിച്ചതായി അറിഞ്ഞ കാമുകി അഖിലയും ഭര്‍ത്താവായ ജീവന്‍, അഖിലയുടെ സഹോദരന്‍ അനൂപ് എന്നിവര്‍ രാത്രി 08.45 മണിയോടെ യുവാവിന്റെ തേലപ്പിള്ളിയിലുളള വീട്ടില്‍ കയറി വന്ന് ബഹളം ഉണ്ടാക്കി. വിവാഹം മുടക്കുമെന്ന് ഭീഷണിപ്പെടുത്തി. യുവാവിനെ ഉപദ്രവിക്കുകയും ഫോണ്‍ ബലമായി പിടിച്ച് വാങ്ങി കൊണ്ട് പോവുകയും ചെയ്തിരുന്നു. വിവാഹം മുടക്കിയതിന്റെ മനോവിഷമത്തിലാണ് യുവാവ് ആത്മഹത്യ ചെയ്തതെന് അന്വേഷണത്തില്‍ കണ്ടെത്തിയിനെ തുടര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ഷാജന്‍.എം.എസ്, സബ് ഇന്‍സ്‌പെക്ടര്‍മാരായ ദിനേശ് കുമാര്‍.പി.ആര്‍, ക്ലീറ്റസ്. സി.എം, സതീശന്‍, എ.എസ്.ഐ. മെഹറുന്നീസ,സി.പി.ഒ മാരായ അര്‍ജുന്‍, തെസ്‌നി ജോസ്, വിനീത്, കിഷോര്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page