കാറ്റും മഴയും: കുമ്പള കോയിപ്പാടിയില്‍ വീടു തകര്‍ന്നു; വീട്ടിനുള്ളിലുണ്ടായിരുന്ന യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു

കുമ്പള: തിങ്കളാഴ്ച രാവിലെയുണ്ടായ ശക്തമായ മഴയില്‍ കുമ്പള കോയിപ്പാടി കടപ്പുറത്ത് ഒരു വീടിന്റെ മേല്‍ക്കൂര തകര്‍ന്നു. വീട്ടിനകത്തുണ്ടായിരുന്ന യുവതി പുറത്തേക്കു ഓടി രക്ഷപ്പെട്ടതിനാല്‍ അത്യാഹിതത്തില്‍ നിന്നു രക്ഷപ്പെട്ടു.
കടപ്പുറത്തെ പരേതയായ അലീമയുടെ വീടിന്റെ മേല്‍ക്കൂരയാണ് മഴക്കും ഒപ്പം അനുഭവപ്പെട്ട കാറ്റിലും തകര്‍ന്നത്. ഈ വീട്ടില്‍ ഇപ്പോള്‍ അലീമയുടെ മകള്‍ ആമിന(35)മാത്രമാണ് താമസിക്കുന്നത്. ഏഴുമണിയോടെയാണ് അപകടമുണ്ടായത്. വിവരമറിഞ്ഞു നാട്ടുകാര്‍ സ്ഥലത്തെത്തിയിരുന്നു. അപകടവിവരം അവര്‍ അധികൃതരെ അറിയിച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
സ്ത്രീയെ കൊലപ്പെടുത്തി മൃതദേഹം കലുങ്കിനടിയില്‍ തള്ളിയ കേസ്; ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു, പിടിയിലായത് പെരിയ , ചെക്കിപ്പള്ളത്തെ സുബൈദ കൊലക്കേസിലെ പ്രതി

You cannot copy content of this page