കാസര്‍കോട്: ബദിയടുക്ക-ചെര്‍ക്കള റോഡിലെ കുഴികളില്‍ ബിജെപി വാഴ നട്ട് പ്രതിഷേധിച്ചു. പ്രധാന റോഡിലെ കുഴിയില്‍ വാഴ നട്ടാണ് ബിജെപി പ്രതിഷേധിച്ചത്. ജില്ലാ ജനറല്‍ സെക്രട്ടറി പി.ആര്‍. സുനില്‍ നേതൃത്വം നല്‍കി. അധികൃതര്‍ക്ക് നിരന്തരമായി പരാതി നല്‍കിയിട്ടും തീരുമാനം എടുക്കാതെ കുഴികള്‍ അപകടകരമായ അവസ്ഥയിലാണ്. ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും അതിനാലാണ് കുഴിയില്‍ വാഴ നട്ട് പ്രതിഷേധിച്ചതെന്ന് സുനില്‍ പറഞ്ഞു. പ്രദേശവാസികളും യാത്രക്കാരും പ്രതിഷേധത്തിന് പിന്തുണ നല്‍കി.
ചെര്‍ക്കള- ബദിയടുക്ക റോഡില്‍ നിരവധി വര്‍ഷങ്ങളായി നവീകരണം നടക്കുന്നില്ല. കനത്ത മഴയത്ത് ചരക്കുവാഹനങ്ങളടക്കം കടന്നുപോകുന്ന റോഡ് പൂര്‍ണ്ണമായും തകര്‍ന്നിരിക്കുകയാണ്. അടിയന്തിരമായി റോഡ് പുനരുദ്ധരിക്കണമെന്നാവശ്യപ്പെട്ടാണ് ബി.ജെ.പി പ്രതിഷേധിച്ചത്.
