ഉപയോഗശൂന്യമായിക്കിടക്കുന്ന ബ്ലോക്ക് പഞ്ചായത്ത് കെട്ടിടം താലൂക്ക് ഓഫീസിന് വിട്ടുകൊടുക്കണം: എന്‍.സി.പി

മഞ്ചേശ്വരം: ഉപ്പള നായാബസാറില്‍ ഉപയോഗശൂന്യമായിക്കിടക്കുന്ന കെട്ടിടം താലൂക്ക് ഓഫീസിനു വിട്ടുകൊടുക്കണമെന്ന് എന്‍.സി.പി നേതാവ് മഹമൂദ് ആവശ്യപ്പെട്ടു. ഇക്കാര്യം ദീര്‍ഘകാലമായി നാട്ടുകാര്‍ ആവശ്യപ്പെടുന്നെങ്കിലും ചില ഗൂഢ ശക്തികളുടെ ഹിഡന്‍ അജണ്ടക്ക് ഭരണ പാര്‍ട്ടിയും ബ്ലോക്ക് -ഗ്രാമ പഞ്ചായത്തു ഭരണവും വിധേയമായിരിക്കുകയാണെന്ന സംശയം ഇക്കാര്യത്തില്‍ അധികൃതര്‍ പ്രകടിപ്പിക്കുന്നു. നിസ്സംഗത ഉണ്ടാക്കുന്നുണ്ടെന്നു അദ്ദേഹം സംശയം പ്രകടിപ്പിച്ചു. സ്വന്തമായി ഭൂമിയുണ്ടായിട്ടും സര്‍ക്കാര്‍ കെട്ടിടം ഉപയോഗമില്ലാതെ ഒഴിച്ചിട്ടു നശിപ്പിക്കുന്നതും അതേ സമയം വന്‍ തുക വാടക കൊടുത്തു അതില്‍ താലൂക്ക് ഓഫീസ് പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്നത് ആരുടെ താല്‍പര്യം സംരക്ഷിക്കാനാണെന്ന് ലീഗ് നേതൃത്വം വ്യക്തമാക്കണമെന്ന് മഹമൂദ് ആവശ്യപ്പെട്ടു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
സ്വര്‍ണം പണയം വച്ച് സര്‍വ്വീസ് സ്റ്റേഷന്‍ ആരംഭിച്ചു, തുറന്നത് രണ്ടരമാസം, അപ്പോഴേക്കും പൂട്ടിക്കാന്‍ ആളെത്തി; പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയില്ലെങ്കില്‍ കൂട്ടആത്മഹത്യചെയ്യുമെന്ന് കുടുംബം
Scroll to top

You cannot copy content of this page