കാസര്‍കോട്: നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട ബെണ്ടിച്ചാലിലെ 20 കാരന്‍ മരിച്ചു. ബെണ്ടിച്ചാല്‍ മൊട്ടയില്‍ ഹൗസിലെ സുഹറയുടെ മകന്‍ ജുനൈദാണ് മരിച്ചത്. പൊയിനാച്ചിയിലെ മൊബൈല്‍ ഷോപ്പില്‍ ജീവനക്കാരനായിരുന്നു. വെള്ളിയാഴ്ച രാത്രി പത്തോടെ വീട്ടില്‍ വച്ച് നെഞ്ചുവേദനഅനുഭവപ്പെട്ടതിനെ തുടര്‍ന്ന് കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മംഗളൂരുവിലെ ആശുപത്രിയിലും എത്തിച്ചിരുന്നു. നില ഗുരുതരമായതിനാല്‍ വെന്റിലേറ്റിലേക്ക് മാറ്റിയെങ്കിലും മരണപ്പെട്ടു. മൃതദേഹം ശനിയാഴ്ച രാവിലെ ബെണ്ടിച്ചാല്‍ ബദര്‍ മസ്ജിദ് അങ്കണത്തില്‍ ഖബറടക്കി. സഹോദരങ്ങള്‍: മുഹമ്മദ് കുഞ്ഞി(ഗള്‍ഫ്), മറിയമ്മ.
