‘പുഷ്പ’ സിനിമയിലൂടെ പ്രശസ്തയായ ഗായിക ഇന്ദ്രവതി ചൗഹാന്‍ മലയാള സിനിമയില്‍ പാടുന്നു

പുഷ്പ എന്ന തെലുഗ് ചിത്രത്തിലെ ‘ഉ ആണ്ടവാ മാവാ’ എന്ന സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റ് ഗാനത്തിലൂടെ പ്രശസ്തയായ ഗായിക ഇന്ദ്രവതി ചൗഹാന്‍ ആദ്യമായി മലയാളത്തില്‍ പാടി. ‘അങ്കം അട്ടഹാസം’ എന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തിന് വേണ്ടിയാണ് ഇന്ദ്രാവതി ഗാനം ആലപിച്ചത്. കഴിഞ്ഞ ദിവസം ഹൈരദാബാദ് സ്റ്റുഡിയോയില്‍ റിക്കോര്‍ഡിങ് നടന്നു. ഡസ്റ്റണ്‍ അല്‍ഫോണ്‍സിന്റെ ഗാനങ്ങള്‍ക്ക് ശ്രീകുമാര്‍ വാസുദേവ് സംഗീതമൊരുക്കി. ട്രിയാനി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അനില്‍കുമാര്‍ ജി. നിര്‍മിച്ച് സുജിത് എസ്. നായര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് ‘അങ്കം അട്ടഹാസം’. മാധവ് സുരേഷ്, ഷൈന്‍ ടോം ചാക്കോ, സൈജു കുറുപ്പ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം തിരുവനന്തപുരം പശ്ചാത്തലമാക്കി അവതരിപ്പിക്കുന്ന ആക്ഷന്‍ പാക്ക്ഡ് ത്രില്ലറാണ്. ഫിനിക്സ് പ്രഭു ഉള്‍പ്പെടെ മികച്ച ആക്ഷന്‍ കോറിയോഗ്രാഫര്‍മാര്‍ ചിത്രത്തിന്റെ ഭാഗമാകുന്നു. കോ- പ്രൊഡ്യൂസര്‍- സാമുവല്‍ മത്തായി (ഡടഅ), ക്യാമറ- ശിവന്‍ എസ്. സംഗീത്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഹരി വെഞ്ഞാറമൂട്, പിആര്‍ഒ- അജയ് തുണ്ടത്തില്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page