ടെന്നീസ് താരത്തെ പിതാവ് വെടിവച്ചു കൊന്നു; റീൽസിടുന്നതിലെ എതിർപ്പാണ് കാരണമെന്ന് സംശയം

ന്യൂഡൽഹി: ഹരിയാണയിലെ ഗുരുഗ്രാമിൽ ടെന്നീസ് താരത്തെ പിതാവ് വെടിവച്ചു കൊന്നു. സംസ്ഥാനതലത്തിൽ ഒട്ടേറെ നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുള്ള രാധിക യാദവിനെ(25) ആണ് പിതാവ് ദീപക് യാദവ് കൊലപ്പെടുത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. വീടിന്റെ ഒന്നാം നിലയിൽവച്ച് രാധികയ്ക്കു നേരെ ദീപക് 5 തവണ നിറയൊഴിച്ചു. ഇതിൽ 3 വെടിയുണ്ടകൾ രാധികയുടെ ശരീരത്തിൽ പതിച്ചു. ശബദം കേട്ട് എത്തിയവർ രാധികയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാധിക ഇൻസ്റ്റഗ്രാമിൽ സ്ഥിരമായി റീലുകൾ ചെയ്തിരുന്നതിൽ പിതാവ് അസ്വസ്ഥനായിരുന്നെന്ന് റിപ്പോർട്ടുണ്ട്. എന്നാൽ മരണകാരണം വ്യക്തമല്ല. കൃത്യത്തിനു ഉപയോഗിച്ച തോക്ക് പിടിച്ചെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page