ലഹരിവിരുദ്ധ റാലിയുടെ സംഘാടകൻ; വളപട്ടണത്തെ സിപിഎം ലോക്കൽ കമ്മിറ്റിയംഗം എംഡിഎംഎയുമായി പിടിയിൽ

കണ്ണൂർ: സിപിഎം ലോക്കൽ കമ്മിറ്റിയംഗത്തെ എംഡിഎംഎയുമായി പൊലീസ് പിടികൂടി. കണ്ണൂർ വളപട്ടണം ലോക്കൽ കമ്മിറ്റിയംഗം വി.കെ. ഷമീറിനെയാണ് വാഹനപരിശോധനയ്ക്കിടെ 18 ഗ്രാം എംഡഎംഎയുമായി അറസ്റ്റ് ചെയ്തത്. ബെംഗളൂരുവിൽ നിന്ന് സുഹൃത്തിനൊപ്പം കാറിലെത്തിയ ഷമീർ ഇരിട്ടി കൂട്ടുപുഴയിലെ വാഹനപരിശോധനയ്ക്കിടെയാണ് പിടിയിലായത്. കാറിന്റെ രഹസ്യ അറയിൽ ഒളിപ്പിച്ച നിലയിലായിരുന്നു എംഡിഎംഎ.ഡിവൈഎഫ്ഐ പ്രാദേശിക നേതാവായ ഷമീർ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ വളപ്പട്ടണം ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡിൽ എൽഡിഎഫ് സ്ഥാനാർഥിയായിരുന്നു. കഴിഞ്ഞ ദിവസം വളപട്ടണത്ത് സിപിഎം സംഘടിപ്പിച്ച ലഹരിവിരുദ്ധ റാലിയുടെ സംഘാടകരിൽ ഒരാളായിരുന്നു.ഷമീറിനെ അന്വേഷണ വിധേയമായി പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തതായി സിപിഎം ജില്ലാ നേതൃത്വം അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page