ആരോഗ്യ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സമരം ശക്തം : കാസർകോട്ട് റോഡ് ഉപരോധിച്ച യൂത്ത് ലീഗ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു

കാസർകോട് ആരോഗ്യ മന്ത്രി രാജി വയ്ക്കണമെന്നാവശ്യപ്പെട്ടു കാസർകോട്ട് റോഡ് ഉപരോധിച്ച യൂത്ത് ലീഗ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു.

കേരളത്തിലെ ആരോഗ്യ മേഖലയെ തകർത്ത മന്ത്രി വീണാ ജോർജ് രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ എം.ജി റോഡ് ഉപരോധിച്ചു.ഡോക്ടർമാരുടെയും നഴ്സുമാരുടെയും ജീവനക്കാരുടെയും അഭാവം, മരുന്നുകളുടെ ലഭ്യതക്കുറവ്, ശസ്ത്രക്രിയാ മുടങ്ങൽ. തുടങ്ങിയ പരാതികൾക്കിടയിലാണ് കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്ന് തലയോലപ്പറമ്പ് സ്വദേശിനി ബിന്ദു മരണപ്പെട്ടത്. ഇതിനെല്ലാം ഉത്തരവാദിയായ മന്ത്രി രാജിവെക്കണമെന്നു ഉപരോധം ആവശ്യപ്പെട്ടു.
ഉപരോധത്തിന് സംസ്ഥാന വൈസ് പ്രസിഡന്റ്‌ അഷ്‌റഫ്‌ എടനീർ, ജില്ലാ പ്രസിഡന്റ്‌ അസീസ് കളത്തൂർ, ജനറൽ സെക്രട്ടറി സഹീർ ആസിഫ്, മണ്ഡലം സെക്രട്ടറി ഹാരിസ് ബെദിര മുനിസിപ്പൽ സെക്രട്ടറി അഷ്ഫാഖ് അബൂബക്കർ തുടങ്ങിയവരെ പോലീസ് അറസ്റ്റ് ചെയ്തു.ഉപരോധ സമരത്തിന് മണ്ഡലം സെക്രട്ടറിമാരായ റഹ്‌മാൻ തൊട്ടാൻ, ജലീൽ തുരുത്തി മുനിസിപ്പൽ ട്രഷറർ മുസ്സമിൽ , റഷീദ് , ഖലീൽ ഷെയ്ഖ് , ഇഖ്‌ബാൽ ബാങ്കോട്, അനസ് കണ്ടത്തിൽ, സിദീഖ് ചക്കര, കലന്തർ ഷാഫി, മജീദ് കൊല്ലമ്പാടി, നാഫി ചാല, സജീർ ബെദിര, സിയാൻ തളങ്കര, നൗഫൽ നെല്ലിക്കുന്ന്, താജുദീൻ ബെൽക്കാട്, റിഷാദ് പള്ളം, റാഹിൽ മൗക്കോട് നേതൃത്വം നൽകി.

ആരോഗ്യമന്ത്രി രാജീവയ്ക്കണമെന്നാവശ്യപ്പെട്ടു മുസ്ലിം യൂത്ത് ലീഗ് മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റി റോഡ്‌ ഉപരോധിച്ചു.ചൗക്കിയിൽ നടന്ന ഉപരോ ധത്തിന് പഞ്ചായത്ത് ജന. സെക്രട്ടറി സിദ്ദിഖ് ബേക്കൽ, സെക്രട്ടറി കരീം ചൗകി, യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ്‌ എം എ നജീബ്, ഖലീൽ സിലോൺ, യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ്‌ ഹാരിസ് , സെക്രട്ടറി നവാസ് , ട്രഷറർ മൂസാ ബാസിത്ത്, അബ്ബാസ് മൊഗർ, ഇർഫാൻ കുന്നിൽ, അൻസാഫ് കുന്നിൽ , ധർമ്മപാലൻ, സുലൈമാൻ ചൗക്കി,സാഹിർ കുന്നിൽ, നേതൃത്വം നൽകി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ആരോഗ്യമന്ത്രിക്കെതിരേ സംസ്ഥാന വ്യാപക പ്രതിഷേധം; കാഞ്ഞങ്ങാട് ഡിഎംഒ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം, ജലപീരങ്കി പ്രയോഗിച്ചു, നേതാവിന്റെ തലപൊട്ടി

You cannot copy content of this page