കൊല്ലം: പുനലൂരില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ മാതാവിന്റെ സുഹൃത്ത് അറസ്റ്റില്‍. പുനലൂര്‍ കരവാളൂര്‍ വെഞ്ചേമ്പ് സ്വദേശിയായ സജീര്‍ (39) ആണ് അറസ്റ്റിലായത്. പെണ്‍കുട്ടി പ്രായപൂര്‍ത്തിയാകാത്ത സമയത്ത് നിരവധി തവണ പീഡിപ്പിച്ചു. പ്രായപൂര്‍ത്തിയായതിന് ശേഷവും പ്രതി പലയിടങ്ങളിലെത്തിച്ച് പീഡിപ്പിച്ചുവെന്ന് പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ പറഞ്ഞു.
പുനലൂര്‍ പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പ്രതിയെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. മാതാവിന്റെ അറിവോടെയാണ് പെണ്‍കുട്ടിയെ ഇയാള്‍ പലയിടത്തും കൊണ്ടുപോയതെന്നാണ് പൊലീസ് പറയുന്നത്.
