കൊല്ലം: കടയ്ക്കലിൽ ഒന്നരകിലോ കഞ്ചാവുമായി പ്രാദേശിക കോൺഗ്രസ് നേതാവിനെ എക്സൈസ് പിടികൂടി. കോൺഗ്രസിന്റെ കുമ്മിൾ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം സച്ചിനാണ് പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കടയ്ക്കൽ മാർക്കറ്റിനു സമീപം നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.
ഇതര സംസ്ഥാനങ്ങളിൽ നിന്നും കഞ്ചാവ് എത്തിച്ച് ചെറുപൊതികളിലാക്കി കടയ്ക്കൽ മാർക്കറ്റിലും സമീപത്തും വിൽപന നടത്തി വരികയായിരുന്നു. ഇയാളുടെ സംഘത്തിലുള്ളവരെയും ലഹരി വാങ്ങുന്നവരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർക്കു ലഹരി എത്തിച്ചു നൽകിയവരെയും നിരീക്ഷിച്ചു വരികയാണെന്നും എക്സൈസ് അറിയിച്ചു. പ്രദേശത്ത് കോൺഗ്രസ് നടത്തിയ ലഹരി വിരുദ്ധ പരിപാടിയിൽ സച്ചിൻ സജീവമായിരുന്നു.
