കാസര്‍കോട് ബാങ്ക് റോഡില്‍ ഗതാഗതക്കുരുക്ക് ദുസ്സഹം: വണ്‍വേ സംവിധാനം ഏര്‍പ്പെടുത്തണമെന്ന് ആവശ്യം

കാസര്‍കോട്: കാസര്‍കോട് പോലീസ് സ്റ്റേഷനു മുന്‍പിലെ ബാങ്ക് റോഡ് ജംഗ്ഷനില്‍ ഗതാഗതക്കുരുക്ക് ദുസ്സഹമാവുന്നു.നാല് ഭാഗങ്ങളില്‍ നിന്നും വരുന്ന വാഹനങ്ങളാണ് ഇവിടെ ഒഴിയാത്ത ഗതാഗത കുരുക്കില്‍പ്പെടുന്നത്.നാല് റോഡിലും വണ്‍വേ സംവിധാനം ഇല്ലാത്തത് രൂക്ഷമായ ഗതാഗത കുരുക്കിന് വഴിയൊരുക്കുന്നു.തിരക്കൊഴിവാക്കാന്‍ ചില നേരങ്ങളില്‍ ട്രാഫിക് പോലീസ് ഉണ്ടാകാറുണ്ടെങ്കിലും അ ല്ലാത്ത സമയത്താണ് ഗതാഗതക്കുരുക്ക് മണിക്കൂറുകളോളം നീണ്ടുപോകുന്നത്. തൊട്ട ടുത്ത ഓട്ടോസ്റ്റാന്‍ഡിലെ ഡ്രൈവര്‍മാരാണ് പലപ്പോഴുമിവിടെ ഗതാഗതം നിയന്ത്രിക്കുന്നത്.ജംഗ്ഷന് തൊട്ടടുത്ത കെഎസ്ആര്‍ടിസി ബസ് ഡിപ്പോയില്‍ നിന്ന് ഇറങ്ങുന്ന ബസ്സുകളും ഗതാഗതക്കുരുക്കില്‍പ്പെടുന്നു.ജംഗ്ഷനില്‍ നിന്ന് നെല്ലിക്കുന്ന്,ചേരങ്കൈ കടപ്പുറം …

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വെള്ളച്ചാട്ടം കാണിക്കാന്‍ കൂട്ടിക്കൊണ്ടുപോയി; യുവാവിനെതിരെ തട്ടിക്കൊണ്ടുപോകലിനു കേസ്

കാസര്‍കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വെള്ളച്ചാട്ടം കാണിക്കാന്‍ കൊണ്ടുപോയ സംഭവത്തില്‍ യുവാവിനെതിരെ ചന്തേര പൊലീസ് കേസെടുത്തു. പെണ്‍കുട്ടിയുടെ ബന്ധുവായ യുവാവിനെതിരെയാണ് പൊലീസ് തട്ടിക്കൊണ്ടുപോകലിനു കേസെടുത്തത്. ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരിയായ പെണ്‍കുട്ടി നിലവില്‍ പയ്യന്നൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അമ്മൂമ്മയുടെ വീട്ടിലാണ് താമസം. ഞായറാഴ്ച രാവിലെ പെണ്‍കുട്ടി വീട്ടിനു സമീപത്തെ അമ്പലത്തില്‍ തൊഴാന്‍ പോകുന്നതിനിടയിലാണ് സംഭവം. സ്ഥലത്തെത്തിയ യുവാവ് പെണ്‍കുട്ടിയെ കൂട്ടി മാതമംഗലത്തിനു സമീപത്തെ പറവൂര്‍ വെള്ളച്ചാട്ടം കാണിക്കാന്‍ കൊണ്ടുപോവുകയായിരുന്നുവത്രെ. ക്ഷേത്രത്തില്‍ പോയ പെണ്‍കുട്ടി തിരിച്ചെത്താത്തിനെ തുടര്‍ന്ന് …

കുട്ടിയുടെ കളിപ്പാട്ട കാറിനകത്ത് കൂറ്റന്‍ രാജവെമ്പാല; കുട്ടി രക്ഷപ്പെട്ടത് ഭാഗ്യത്തിന്

കണ്ണൂര്‍: കുട്ടിയുടെ കളിപ്പാട്ട കാറിനകത്ത് നിന്ന് കൂറ്റന്‍ രാജവെമ്പാലയെ പിടികൂടി. കൂത്തുപറമ്പ് കണ്ണവം ചെറുവാഞ്ചേരിയിലെ പി പി ശ്രീജിത്തിന്റെ വീട്ടില്‍ തിങ്കളാഴ്ച രാത്രി 9.30ന് ആണ് രാജവെമ്പാലയെ കണ്ടത്. ശ്രീജിത്തിന്റെ മകന്റെ ഇലക്ട്രിക് കളിപ്പാട്ട കാറിനടിയിലാണ് പാമ്പ് ഉണ്ടായിരുന്നത്. എന്തോ ശബ്ദം കേട്ട് നോക്കിയപ്പോഴാണ് പാമ്പിനെ കണ്ടത്. ഉടന്‍ വനം വകുപ്പ് അധികൃതരെ വിവരം അറിയിച്ചു. തുടര്‍ന്ന് ‘സര്‍പ്പ’ വൊളണ്ടിയര്‍ വനംവകുപ്പിന്റെ കണ്ണവം റേഞ്ച് വാച്ചര്‍ ബിജിലേഷ് കൊടിയേരി സ്ഥലത്തെത്തി. ശാസ്ത്രീയമാര്‍ഗ്ഗത്തിലൂടെ രാജവെമ്പാലയെ സഞ്ചിയിലാക്കിയശേഷമാണ് വീട്ടുകാര്‍ക്ക് ശ്വാസം …

ബണ്ട്വാള്‍ അബ്ദുല്‍ റഹ്‌മാന്‍ വധം; ഒളിവിലായിരുന്ന ഒരു പ്രതി കൂടി അറസ്റ്റില്‍

മംഗളൂരു: കൊളത്തമജലുവിലെ അബ്ദുള്‍ റഹ്‌മാന്റെ കൊലപാതക കേസില്‍ ഒരാള്‍കൂടി അറസ്റ്റിലായി. ബണ്ട്വാളിലെ തുംബൈ സ്വദേശി ശിവപ്രസാദ് (33) ആണ് അറസ്റ്റിലായത്. ബണ്ട്വാളിലെ റായിയില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കലന്ദര്‍ ഷാഫിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് ഒളിവില്‍ പോയിരുന്നു ഇയാള്‍.തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യലിനായി പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ആകെ ഒമ്പതായി. മെയ് 27 നാണ് അബ്ദുള്‍ റഹ്‌മാന്‍ കൊല്ലപ്പെട്ടത്.ബൈക്കിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കൊളത്തമജലുവിലേക്ക് മണല്‍ എത്തിക്കാന്‍ പോയപ്പോഴാണ് സംഭവം.

തെലുങ്കാനയിലെ കെമിക്കല്‍ ഫാക്ടറിയില്‍ സ്‌ഫോടനം; മരണം 42 കടന്നു

തെലങ്കാന: കെമിക്കല്‍ ഫാക്ടറിയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ മരണം 42 കടന്നു. രക്ഷപ്രവര്‍ത്തനം പുരോഗമിക്കുന്നു. ഇനിയും ആളുകള്‍ കുടുങ്ങി കിടപ്പുണ്ടെന്ന് തൊഴിലാളികള്‍ പറഞ്ഞു. തകര്‍ന്ന സ്ഥലത്ത് നിന്ന് രക്ഷാപ്രവര്‍ത്തകര്‍ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നത് തുടരുകയാണ്.തിങ്കളാഴ്ച പുലര്‍ച്ചെയാണ് പൊട്ടിത്തെറി ഉണ്ടായത്. തെലങ്കാനയിലെ സംഗറെഡ്ഡി ജില്ലയിലെ പസമൈലാരം ഫേസ് 1 പ്രദേശത്തുള്ള സിഗാച്ചി ഫാര്‍മ കമ്പനിയിലായിരുന്നു സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തില്‍ തിങ്കളാഴ്ച പതിമൂന്ന് പേര്‍ മരണപ്പെട്ടിരുന്നു. അഞ്ച് പേര്‍ സംഭവസ്ഥലത്ത് വെച്ചും മറ്റുള്ളവര്‍ ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചതെന്നാണ് വിവരം. സംഭവത്തെക്കുറിച്ചുള്ള വിവരം …

ബിരിയാണിയില്‍ കുപ്പിച്ചില്ല്, തൊണ്ടയില്‍ കുടുങ്ങി മുറിഞ്ഞു; യുവാവ് ആശുപത്രിയില്‍

കൊല്ലം: ചിതറയില്‍ ഹോട്ടലില്‍ നിന്നും വാങ്ങിയ ബിരിയാണിയില്‍ കുപ്പിച്ചില്ല്. ചിതറ എന്‍ആര്‍ ഹോട്ടലില്‍ നിന്നും വാങ്ങിയ ബിരിയാണിയിലാണ് കുപ്പിച്ചില്ല് കണ്ടെത്തിയത്. കുപ്പിച്ചില്ല് കുടുങ്ങി തൊണ്ട മുറിഞ്ഞ കിളിത്തട്ട് സ്വദേശിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചിതറ ഗ്രാമപഞ്ചായത്തിലെ താല്‍ക്കാലിക ജീവനക്കാരനായ സൂരജിനേയാണ് കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നാല് ബിരിയാണി പാഴ്സലായി വാങ്ങി വീട്ടിലെത്തി കഴിക്കുന്നതിനിടെയാണ് കുപ്പി ചില്ല് ലഭിച്ചതെന്ന് യുവാവ് പറഞ്ഞു. ഭക്ഷണത്തില്‍ കട്ടിയായി തടഞ്ഞപ്പോള്‍ എല്ല് ആണെന്ന് കരുതി എന്നാല്‍ ചില്ല് വായില്‍ നിന്ന് പൊട്ടിയപ്പോള്‍ ആണ് …

ഉപ്പള, സോങ്കാലിൽ കോഴിക്കെട്ട്: പൊലീസിനെ കണ്ട് ആൾക്കൂട്ടം ചിതറിയോടി,98,O10 രൂപയും 8 കോഴികളുമായി 3 പേർ അറസ്റ്റിൽ

കാസർകോട്: ഉപ്പള, സോങ്കാലിൽ കോഴി അങ്കം നടത്തിയ മൂന്നുപേർ അറസ്റ്റിൽ . സ്ഥലത്തു നിന്നു 98,010 രൂപയും എട്ടുകോഴികളെയും പിടികൂടി. കർണ്ണാടക, പുത്തൂർ, അരിയടുക്ക, കാവു ഹൗസിലെ ഭവാനി ശങ്കർ (30). മഞ്ചേശ്വരം, മജ്ബയൽ, മട്ടുമാർ കട്ട ഹൗസിലെ സന്തോഷ് കുമാർ ( 42 ), മുംബൈ,അന്ധേരിയിലെ ഗണേഷ് സുന്ദർ റൈ ( 52 ) എന്നിവരയാണ് മഞ്ചേശ്വരം എസ് ഐ കെ.രതീഷും സംഘവും അറസ്റ്റു ചെയ്തത്. തിങ്കളാഴ്ച വൈകുന്നേരം മൂന്നരയോടെയാണ് കോഴിക്കെട്ട് കേന്ദ്രത്തിൽ മഞ്ചേശ്വരം പൊലീസ് …

ഫോണിലൂടെ പരിചയപ്പെട്ട സ്ത്രീയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് റിമാന്‍ഡില്‍

തൃശൂര്‍: ഫോണിലൂടെ പരിചയപ്പെട്ട സ്ത്രീയെ പീഡിപ്പിച്ചു. സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. കൊടുങ്ങല്ലൂര്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് പുല്ലൂറ്റ് അലങ്കാരത്ത് ജസിലിനെ(28)നെയാണ് കൊടുങ്ങല്ലൂര്‍ പൊലീസ് അറസ്റ്റുചെയ്തത്. വലപ്പാട് സ്വദേശിനിയായ വീട്ടമ്മയാണ് ഇയാള്‍ക്കെതിരെ പരാതി നല്‍കിയത്. ഫോണ്‍ വഴി ഇവര്‍ തമ്മില്‍ പരിചയമുണ്ടായിരുന്നു. എന്നാല്‍ ഈ പരിചയം ദുരുപയോഗം ചെയ്ത് പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. അതേസമയം, പരാതി വ്യാജമാണെന്നും ഫോണിലൂടെയുള്ള പരിചയം മാത്രമാണുള്ളതെന്നും ജസീല്‍ പറയുന്നു. രണ്ടുവര്‍ഷമായി പരാതിക്കാരി …

ബി.എം.എസ്. മുന്‍ ജില്ലാ ട്രഷറര്‍ എം. ബാബു അന്തരിച്ചു

കാസര്‍കോട്: ബിഎംഎസ് മുന്‍ ജില്ലാ ട്രഷറര്‍ എം.ബാബു (74) അന്തരിച്ചു.കെ.എസ്.ആര്‍.ടി.സി. എംപ്ലോയീസ് സംഘ് സംസ്ഥാന സമിതി അംഗമായിരുന്നു. ദീര്‍ഘകാലം കെ.എസ്.ആര്‍.ടി.സി. ഡ്രൈവറായിരുന്നു. പുലിക്കുന്നിലാണ് താമസം.ഭാര്യ: കാസര്‍കോട് മുനിസിപ്പാലിറ്റി റിട്ട. റവന്യു ഓഫീസര്‍ എസ്.എസ്. ശിവകലാദേവി. മക്കള്‍: അശ്വനിദേവി, ശിവ വിനായക്. മരുമകന്‍: ലെനിന്‍ അശോക്.

സര്‍ക്കാര്‍ ജീവനക്കാരില്‍ ചിലര്‍ മാതാപിതാക്കളെ നോക്കുന്നില്ല; ശമ്പളത്തിന്റെ 15 ശതമാനം മാതാപിതാക്കളുടെ അക്കൗണ്ടിലേക്ക് അയക്കണം, നിര്‍ദേശവുമായി തെലുങ്കാന മുഖ്യമന്ത്രി

ഹൈദരാബാദ്: മാതാപിതാക്കളെ ശ്രദ്ധിക്കാത്ത സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തിന്റെ പത്തുമുതല്‍ പതിനഞ്ച് ശതമാനം ഇനി നഷ്ടമാകും. പ്രായമായ മാതാപിതാക്കളുടെ അക്കൗണ്ടുകളിലേക്ക് പണം ക്രെഡിറ്റ് ചെയ്യുന്നതിനുള്ള സാധ്യത സര്‍ക്കാര്‍ പരിശോധിക്കുമെന്ന് തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡി തിങ്കളാഴ്ച നിര്‍ദ്ദേശിച്ചു. സര്‍ക്കാര്‍ ജോലിക്കാരില്‍ പല വ്യക്തികളും പ്രായമായ മാതാപിതാക്കളെ പരിപാലിക്കുന്നില്ലെന്ന പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി ഈ നിര്‍ദേശം മുന്നോട്ട് വച്ചത്.അസമില്‍ ഇത്തരമൊരു പദ്ധതി ഇതിനകം നടപ്പിലാക്കിയിട്ടുണ്ടെന്നും മറ്റ് സംസ്ഥാനങ്ങളിലെ സമാനമായ പദ്ധതികള്‍ പഠിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അദ്ദേഹം …

സാധനം വാങ്ങാന്‍ കടയില്‍ എത്തിയ പെണ്‍കുട്ടിയെ പീഡിപ്പിക്കുവാന്‍ ശ്രമം; മുസ്ലീം ലീഗ് പ്രാദേശിക നേതാവായ വ്യാപാരി റിമാന്റില്‍

കാസര്‍കോട്: കടയില്‍ സാധനങ്ങള്‍ വാങ്ങിക്കാന്‍ എത്തിയ 14 കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. സംഭവത്തില്‍ പോക്‌സോ പ്രകാരം കേസെടുത്ത മഞ്ചേശ്വരം പൊലീസ് പ്രതിയായ കുഞ്ചത്തൂര്‍, കണ്വതീര്‍ത്ഥയിലെ ഇബ്രാഹിം ഷേഖ് അബ്ബ(60)യെ അറസ്റ്റു ചെയ്തു. പ്രതിയെ കോടതി രണ്ടാഴ്ചത്തേയ്ക്ക് റിമാന്റ് ചെയ്തു. ശനിയാഴ്ച്ച രാവിലെയാണ് കേസിനാസ്പദമായ സംഭവം. കടയില്‍ സാധനങ്ങള്‍ വാങ്ങിക്കാന്‍ എത്തിയ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് കേസ്. ഭയം കാരണം പെണ്‍കുട്ടി വിവരം ആരോടും പറഞ്ഞിരുന്നില്ല. എന്നാല്‍ വൈകുന്നേരത്തോടെ പെണ്‍കുട്ടിക്ക് പനി അനുഭവപ്പെട്ടു. പെട്ടെന്ന് പനി ഉണ്ടായതിനെ …

കുമ്പള ദേശീയപാതയില്‍ ഡിവൈഡര്‍ നിര്‍മ്മാണത്തിനായി സ്ഥാപിച്ച ഇരുമ്പുകമ്പി വില്ലനായി; കാര്‍ യാത്രക്കാരുടെ ദേഹത്തേക്ക് കമ്പി തുളച്ചുകയറി, പരിക്കേറ്റ ബേക്കല്‍, മൗവ്വല്‍ സ്വദേശികള്‍ മംഗ്‌ളൂരുവിലെ ആശുപത്രിയില്‍

കാസര്‍കോട്: കുമ്പള ദേശീയപാതയില്‍ ഡിവൈഡര്‍ നിര്‍മ്മാണത്തിനായി സ്ഥാപിച്ച ഇരുമ്പു കമ്പികള്‍ ദേഹത്തേയ്ക്ക് തുളച്ചുകയറി കാര്‍ യാത്രക്കാരായ മൂന്നു യുവാക്കള്‍ക്ക് പരിക്ക്. ബേക്കല്‍, മൗവ്വല്‍ സ്വദേശികളായ ഫഹദ്, ഷബീബ്, അമീന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഫഹദ് നാലു ദിവസം മുമ്പാണ് ഗള്‍ഫില്‍ നിന്നു നാട്ടിലെത്തിയത്.ചൊവ്വാഴ്ച രാവിലെ ഏഴര മണിയോടെ കുമ്പള ടൗണിനു സമീപത്താണ് അപകടം. കാറില്‍ മംഗ്‌ളൂരുവിലേയ്ക്ക് പോവുകയായിരുന്നു മൗവ്വല്‍ സ്വദേശികള്‍. കുമ്പളയില്‍ എത്തിയപ്പോള്‍ ഡിവൈഡര്‍ കോണ്‍ക്രീറ്റ് ചെയ്യാനായി സ്ഥാപിച്ച ഇരുമ്പു കമ്പികളില്‍ കാര്‍ ഇടിച്ചാണ് …

പൊലീസ് ആരോഗ്യ പ്രവർത്തകരായി വേഷം മാറി എത്തി; പിടികിട്ടാപ്പുള്ളി 11 വർഷത്തിനു ശേഷം അറസ്റ്റിൽ

കാസർകോട്: പൊലീസ് ആരോഗ്യ പ്രവർത്തകരായി വേഷം മാറി എത്തി; പിടികിട്ടാപ്പുള്ളി 11 വർഷത്തിനു ശേഷം കെണിയിൽ വീണു. കർണ്ണാടക, പുത്തൂർ, മുർഡൂരിലെ അണ്ണു (55)വിനെയാണ് ആദൂർ എസ്.ഐ കെ.വിനോദ് കുമാറും സംഘവും അറസ്റ്റ് ചെയ്തത്. സിദ്ധാപുരം, ഹാളുഗുഡ്ഢയിൽ വച്ചാണ് അറസ്റ്റ് . 2014 ആഗസ്ത് നാലിനാണ് കേസിനാസ്പദമായ സംഭവം. അഡൂർ , കൊട്ടിയാടിയിൽ വച്ച് കർണ്ണാടക രജിസ്ട്രേഷനിലുള്ള ഓട്ടോയിൽ കടത്തുകയായിരുന്ന 16 കുപ്പി കർണ്ണാടക നിർമ്മിത വിദേശ മദ്യം ആദൂർ പൊലീസ്പിടികൂടിയ കേസിലെ പ്രതിയാണ്. സംഭവ സമയത്ത് …

കോട്ടയം എം സി റോഡിൽ ബൊലേറോയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു; അഞ്ചുപേർക്ക് പരിക്ക്

കോട്ടയം: എം സി റോഡിൽ കോടിമതയിൽ ബൊലേറോ ജീപ്പും പിക്കപ്പ് വാനും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. ജീപ്പിലെ യാത്രക്കാരായിരുന്ന കോട്ടയം കൊല്ലാട് കുഴക്കീൽ ജെയ്‌മോൻ ജെയിംസ് (43), കൊല്ലാട് മംഗളാലയം അർജുൻ (19) എന്നിവരാണ് മരിച്ചത്. വാഹനത്തിലുണ്ടായിരുന്ന ജാദവ് എന്നയാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ 5 പേർക്ക് പരിക്കേറ്റിട്ടുണ്ട്.തിങ്കളാഴ്ച അർദ്ധരാത്രി 12 മണിയോടെയായിരുന്നു അപകടം. മണിപ്പുഴ ഭാഗത്തുനിന്ന് കോട്ടയം ഭാഗത്തേയ്ക്ക് പോകുകയായിരുന്നു ബൊലേറോ ജീപ്പ്. ഈ സമയം എതിർദിശയിൽ നിന്നെത്തിയ പിക്കപ്പ് …

ആരോഗ്യമേഖലയിലെ പ്രശ്നങ്ങൾക്കെതിരെ പ്രക്ഷോഭത്തിന് കോൺഗ്രസ്; സർക്കാർ മെഡിക്കൽ കോളജുകൾക്ക് മുന്നിൽ ഇന്ന് പ്രതിഷേധം

തിരുവനന്തപുരം: അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജുൾകക്ക് മുന്നിൽ കോൺഗ്രസ് ഇന്ന് പ്രതിഷേധിക്കും. സംസ്ഥാന തല ഉദ്ഘാടനം കണ്ണൂർ പരിയാരം മെഡിക്കൽ കോളജിനു മുന്നിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ നിർവഹിക്കും. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ അധ്യക്ഷനാകും. പ്രതിപക്ഷ നേതാവ് വി.ഡി. സതീഷൻ എറണാകുളത്ത് സമരത്തിൽ പങ്കെടുക്കും. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ ഉപകരണങ്ങളുടെ ക്ഷാമമുണ്ടെന്ന് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറയ്ക്കൽ ആരോപിച്ചതിനു പിന്നാലെയാണ് വിഷയം …

കുമ്പളയിലെ ബസ് ഷെൽട്ടർ നിർമ്മാണം; വിവാദമുണ്ടാക്കുന്നത് തെരഞ്ഞടുപ്പ് മുന്നിൽ കണ്ട്: മുസ്ലിം ലീഗ്

കാസർകോട് : കുമ്പള ടൗണിലെ ബസ് ഷെർട്ടർ നിർമ്മാണത്തിൽ അഴിമതി ആരോപണം ഉന്നയിച്ച് വിവാദമുണ്ടാക്കുന്നത് പഞ്ചായത്ത് തിരഞ്ഞടുപ്പ് മുന്നിൽ കണ്ടാണെന്ന് മുസ്ലിം ലീഗ് കുമ്പള പഞ്ചായത്ത് പ്രസിഡണ്ട് ബി എൻ മുഹമ്മദലി, ജനറൽ സെക്രട്ടറി യൂസുഫ് ള്ളുവാർ പറഞ്ഞു.എല്ലാ നടപടിക്രമങ്ങളും പൂർത്തീകരിച്ചാണ് ബസ് ഷെൽട്ടർ നിർമ്മാണചുമതല അക്രഡിറ്റ് ഏജൻസിയായ ഹാബിറ്റാറ്റിനെ ഏൽപിച്ചത്. ഇതിന് ഗ്രാമ പഞ്ചായത്തിലെ 23 മെമ്പർമാരുടെയും അംഗീകാരമുണ്ട്. സമാന രീതിയിൽ ജില്ലയിലും സംസ്ഥാനത്തും പല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പദ്ധതി നടപ്പിലാക്കുന്നുണ്ട്. ഇടത് പക്ഷം …

ബളാലിൽ പ്ലസ് വൺ വിദ്യാർഥി കിടപ്പുമുറിയിൽ മരിച്ച നിലയിൽ

കാസർകോട്: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബളാല്‍ പൊന്നുമുണ്ടയിലെ രാജേന്ദ്രന്റെ മകന്‍ താഴത്തുവീട്ടില്‍ നവീന്‍(17)ആണ് മരിച്ചത്.തിങ്കളാഴ്ച ഉച്ചക്ക് 1.15 നാണ് കിടപ്പുമുറിയിലെ ഫാന്‍ ഹുക്കില്‍ നവീനിനെ കെട്ടിത്തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍തന്നെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചുെവങ്കിലും മരണപ്പെട്ടു. പോസ്റ്റ്മോർട്ടത്തിനു ശേഷം ചൊവ്വാഴ്ച ഉച്ചയ്ക്ക് സംസ്കാരം നടക്കും.ചായ്യോം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയാണ്.

ആശുപത്രിയിൽ മകളെ കാണാൻ പോകുന്നതിനിടെ കെഎസ്ആർടിസി ബസ് ഇടിച്ചു; ദമ്പതികൾക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: കല്ലമ്പലത്ത് കെഎസ്ആർടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു. ദേശീയ പാതയിൽ വെയ്ലൂരിന് സമീപമാണ് അപകടമുണ്ടായത്. കൊല്ലം പരവൂർ കൂനയിൽ സുലോചന ഭവനിൽ ശ്യാം ശശിധരൻ (58), ഭാര്യ ഷീന(51) എന്നിവരാണ് മരിച്ചത്. തിരുവനന്തപുരത്ത് നിന്ന് ആലുവയിലേക്കുള്ള കെഎസ്ആർടിസി ബസ് എതിർ ദിശയിൽ സഞ്ചരിക്കുകയായിരുന്ന ഇവരുടെ സ്കൂട്ടറിനെ ഇടിക്കുകയായിരുന്നു. സ്കൂട്ടർ മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ആറ്റിങ്ങലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള മകളെ കാണാൻ പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. ശ്യാം സംഭവസ്ഥലത്തുവച്ച് മരിച്ചു. ഷീനയെ …