കൊല്ലം: ചിതറയില്‍ ഹോട്ടലില്‍ നിന്നും വാങ്ങിയ ബിരിയാണിയില്‍ കുപ്പിച്ചില്ല്. ചിതറ എന്‍ആര്‍ ഹോട്ടലില്‍ നിന്നും വാങ്ങിയ ബിരിയാണിയിലാണ് കുപ്പിച്ചില്ല് കണ്ടെത്തിയത്. കുപ്പിച്ചില്ല് കുടുങ്ങി തൊണ്ട മുറിഞ്ഞ കിളിത്തട്ട് സ്വദേശിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചിതറ ഗ്രാമപഞ്ചായത്തിലെ താല്‍ക്കാലിക ജീവനക്കാരനായ സൂരജിനേയാണ് കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നാല് ബിരിയാണി പാഴ്സലായി വാങ്ങി വീട്ടിലെത്തി കഴിക്കുന്നതിനിടെയാണ് കുപ്പി ചില്ല് ലഭിച്ചതെന്ന് യുവാവ് പറഞ്ഞു. ഭക്ഷണത്തില്‍ കട്ടിയായി തടഞ്ഞപ്പോള്‍ എല്ല് ആണെന്ന് കരുതി എന്നാല്‍ ചില്ല് വായില്‍ നിന്ന് പൊട്ടിയപ്പോള്‍ ആണ് മനസിലായത്. കുറച്ചു ഭാഗം പുറത്ത് കിട്ടുകയും ചെയ്തു. ഹോട്ടലിനെതിരെ യുവാവ് പൊലീസിലും ഭക്ഷ്യസുരക്ഷവിഭാഗത്തിനും പരാതി നല്‍കിയിട്ടുണ്ട്.
