കള്ളൻ വിടുന്ന ലക്ഷണമില്ല,ഒരു വർഷം മുമ്പ് കവർച്ച നടന്ന മഞ്ചേശ്വരം മച്ചംപാടിയിലെ പ്രവാസി ഇബ്രാഹീം ഖലീലിൻ്റെ വീട്ടിൽ വീണ്ടും കള്ളൻ കയറി
മഞ്ചേശ്വരം: ഒരു വർഷം മുമ്പ് കള്ളൻ കയറിയ മഞ്ചേശ്വരം മച്ചംപാടിയിലെ പ്രവാസി ഇബ്രാഹീം ഖലീലിൻ്റെ വീട്ടിൽ വീണ്ടും കള്ളൻ കയറി.ആദ്യത്തെ കവർച്ചയിൽ പൂട്ടിയിട്ട വീട്ടിൽ നിന്നും പണവും സ്വർണാഭരണങ്ങളും കവർന്നിരുന്നു. തിങ്കളാഴ്ചരാത്രിയാണ് വീടിന്റെ മുകൾ നിലയിലെ പിൻ വാതിൽ പൊളിച്ചു മോഷ്ടാവ് വീട്ടിനുള്ളിൽ നടന്നത്. വീട്ടിനുള്ളിൽ കാര്യമായി ഒന്നും ഇല്ലാതിരുന്നതിനാലാണെന്നു കരുതുന്നു, വീട്ടിലെ സി സി ക്യാമറ ഉൾപ്പെടെ ഇലക്ട്രോണിക്സ് സാധനങ്ങൾ അടിച്ചുമാറ്റുകയായിരുന്നു. അതേസമയം ഗൾഫിൽ നിന്നു നാട്ടിലേക്കു വരുകയായിരുന്ന ഖലീലും കുടുംബവും സി സി ക്യാമറ …