കുമ്പള പഞ്ചായത്തിൽ അഴിമതി ഭരണം; സി.പി.എം ജനകീയ മാർച്ച് നടത്തി

കാസർകോട്: കുമ്പള പഞ്ചായത്തിലെ അഴിമതി ഭരണത്തിനെതിരെ സിപിഎം കുമ്പള ലോക്കൽ കമ്മിറ്റി പഞ്ചായത്ത്‌ ഓഫീസിലേക്ക് ജനകീയ മാർച്ച്‌ നടത്തി. ഏരിയ സെക്രട്ടറി സി എ സുബൈർ ഉദ്ഘാടനം ചെയ്തു. കുമ്പള പഞ്ചായത്തിൽ ഭരണം നടത്തുന്നവർ കൊള്ള സംഘങ്ങളെ പോലെയാണ് പെരുമാറുന്നതെന്നു സുബൈർ പറഞ്ഞു. ജനങ്ങളുടെ നികുതിപ്പണം കൊള്ളയടിക്കുന്നതിന് റിസർച്ച് നടത്തുന്നവരായി കുമ്പള പഞ്ചായത്ത് ഭരണസമിതി മാറിയെന്നുംജനകീയ പ്രശ്നങ്ങളിൽ മുഖം തിരിക്കുന്ന പഞ്ചായത്ത് തൊട്ടതിലെല്ലാം അഴിമതി നടത്തി കുമ്പളയിലെ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്നും സുബൈർ പറഞ്ഞു. ലോക്കൽ സെക്രട്ടറി കെ ബി യൂസഫ്, ബംബ്രാണ ലോക്കൽ സെക്രട്ടറി സുബ്രഹ്മണ്യൻ, ജി രത്നാകര നേതൃത്വം നൽകി. പി രഘുദേവൻ മാസ്റ്റർ, ജി രത്നാകര, സുബ്രഹ്മണ്യൻ പ്രസംഗിച്ചു. അഴിമതിക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കിൽ വലിയ സമരങ്ങൾക്ക് സി.പി. എം നേതൃത്വം നൽകുമെന്ന് മാർച്ച് മുന്നറിയിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page