തമിഴ് സിനിമയെ ഞെട്ടിച്ച കൊക്കെയ്ൻ കേസിൽ ഒരു അറസ്റ്റ് കൂടി; നടൻ കൃഷ്ണ അറസ്റ്റിൽ, 2 നടിമാർ നിരീക്ഷണത്തിലെന്നും റിപ്പോർട്ട്

ചെന്നൈ: കൊക്കെയ്ൻ കേസിൽ ഒരു തമിഴ് നടൻ കൂടി അറസ്റ്റിൽ. നടൻ കൃഷ്ണയെയാണ് ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്തത്. 20 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനു പിന്നാലെയാണ് അറസ്റ്റ്. നേരത്തേ കേസിൽ നടൻ ശ്രീകാന്തിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൃഷ്ണയുടെ സുഹൃത്ത് കെവിനും അറസ്റ്റിലായിട്ടുണ്ട്.
ലഹരിമരുന്ന് ഉപയോഗിക്കുന്നവരുടെ വാട്സാപ് ഗ്രൂപ്പുകളിൽ കൃഷ്ണ സജീവമായിരുന്നു. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ ചാറ്റുകളിലൂടെ പങ്കുവച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.
ബില്ല ഉൾപ്പെടെ ഒട്ടേറെ തമിഴ് സിനിമകളുടെ സംവിധായകനായ വിഷ്ണുവർധന്റെ സഹോദരനാണ് കൃഷ്ണ. നായകനായി ഉൾപ്പെടെ അഭിനയിച്ചിട്ടുള്ള കൃഷ്ണ വീര, മാരി 2 എന്നീ സൂപ്പർ ഹിറ്റ് സിനിമകളുടെയും ഭാഗമായി.
എഐഡിഎംകെ മുൻ എക്സിക്യൂട്ടീവ് അംഗം പ്രസാദ് ലഹരിമരുന്നുമായി പിടിയിലായതാണ് നടന്മാരുടെ അറസ്റ്റിനു വഴിയൊരുക്കിയത്. ശ്രീകാന്ത് ലഹരി വാങ്ങിയതായി പ്രസാദ് മൊഴി നൽകുകയായിരുന്നു. ശ്രീകാന്തിൽ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് കൃഷ്ണയിലേക്ക് എത്തിയത്. അതിനിടെ കേസിൽ പങ്കുള്ള 2 തമിഴ് നടിമാർ പൊലീസിന്റെ നിരീക്ഷണത്തിലാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വരും ദിവസങ്ങളിൽ രാഷ്ട്രീയ, സിനിമ മേഖലയിലുള്ള കൂടുതൽ പേരെ പൊലീസ് ചോദ്യം ചെയ്യുമെന്നാണ് സൂചന.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page