മിഷിഗണ്‍ പള്ളിയിലെ ആരാധനയ്ക്കിടെ വെടിവെപ്പ് ഒരാള്‍ക്ക് പരിക്ക്; അക്രമി വെടിയേറ്റ് മരിച്ചു

-പി പി ചെറിയാന്‍

മിഷിഗണ്‍: മിഷിഗണ്‍ വെയ്‌നിലെ ഒരു പള്ളിയില്‍ ഞായറാഴ്ച രാവിലെ നടന്ന വെടിവയ്പ്പില്‍ ഒരാള്‍ക്ക് പരിക്കേറ്റു. വെയ്‌നിലെ ക്രോസ്‌പോയിന്റ് പള്ളിയില്‍ വെടിവെപ്പ് നടക്കുന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നു എത്തിയ വെയ്ന്‍ പൊലീസ് സ്ഥലത്തെത്തും മുമ്പു പള്ളിയിലെ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ പ്രതിയെ വെടിവച്ച് കൊന്നു.
ഞായറാഴ്ച മിഷിഗണിലെ വെയ്‌നിലുള്ള ക്രോസ്‌പോയിന്റ് കമ്മ്യൂണിറ്റി പള്ളിയില്‍ നടന്ന ആക്രമണത്തിനിടെ ആരാധനക്ക് എത്തിയവര്‍ പുറത്തേക്ക് ഓടി. ഏകദേശം 150 പേര്‍ ആരാധനയില്‍ പങ്കെടുത്തിരുന്നുവെന്ന് പള്ളിയിലെ പാസ്റ്റര്‍ ബോബി കെല്ലി ജൂനിയര്‍ പറഞ്ഞു.
സംഭവത്തിന് ശേഷം സായുധരായ വെയ്ന്‍, മിഷിഗണ്‍ പോലീസ് ഉദ്യോഗസ്ഥര്‍ ക്രോസ്‌പോയിന്റ് പള്ളി വളഞ്ഞു.
സായുധനായ പ്രതി ക്രിസ്ത്യന്‍ പള്ളിയിലേക്ക് പോകുമ്പോള്‍ പള്ളിക്ക് പുറത്തുള്ള ഒരാള്‍ ട്രക്ക് ഉപയോഗിച്ച് തടയാന്‍ ശ്രമിച്ചതായി പറയുന്നു. ആക്രമണം എഫ്ബിഐ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. പള്ളി ആക്രമിക്കപ്പെട്ടത് എന്തു കൊണ്ടാണെന്ന് അറിയില്ലെന്ന് വെയ്ന്‍ പൊലീസ് ഡെപ്യൂട്ടി ചീഫ് ഫിന്‍ലി കാര്‍ട്ടര്‍ മൂന്നാമന്‍ പറഞ്ഞു. ബ്യൂറോ ‘നേതൃത്വവും പിന്തുണാ ടീമുകളും’ സ്ഥലത്തുണ്ടെന്നും അന്വേഷണത്തില്‍ സഹായിക്കുന്നുണ്ടെന്നും എഫ്ബിഐ ഡെപ്യൂട്ടി ഡയറക്ടര്‍ ഡാന്‍ ബോംഗിനോ ട്വീറ്റ് ചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page