അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വനിതാ സംവരണം 33 ശതമാനം; കേന്ദ്രം തയ്യാറെടുപ്പില്‍

ന്യൂഡല്‍ഹി: 2029ലെ പൊതു തിരഞ്ഞെടുപ്പു മുതല്‍ ലോക്‌സഭയില്‍ 33 ശതമാനം വനിതാ സംവരണം നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുപ്പാരംഭിച്ചു.
നാരി ശക്തി വന്ദന്‍ നിയമം പാസാക്കിയതിന്റെ തുടര്‍ച്ചയാണിത്. ലോക്‌സഭാ മണ്ഡലങ്ങളുടെ അതിര്‍ത്തി നിര്‍ണ്ണയം 2026 വരെ സര്‍ക്കാര്‍ മരവിപ്പിച്ചിരുന്നു. മണ്ഡലങ്ങളുടെ ഡിലിമിറ്റേഷനു ഭരണഘടനാ ഭേദഗതി അംഗീകരിക്കേണ്ടതുമുണ്ട്. ഇതിനുള്ള തയ്യാറെടുപ്പാണ് കേന്ദ്രം ആസൂത്രണം ചെയ്തു കൊണ്ടിരിക്കുന്നത്. മണ്ഡലങ്ങളുടെ ഡിലിമിറ്റേഷനില്‍ ജനസംഖ്യയും പരിഗണിച്ചേക്കും. ദക്ഷിണേന്ത്യയില്‍ ജനപ്പെരുപ്പം തടയുന്നതിനു കര്‍ശന നടപടിയുണ്ടായതിനാല്‍ വോട്ടര്‍മാരുടെ എണ്ണം നേരത്തേതില്‍ നിന്നു കുറഞ്ഞിട്ടുണ്ട്. ഇതു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ലോക് സഭാംഗങ്ങളുടെ എണ്ണം കുറച്ചേക്കുമോ എന്ന ആശങ്കയും ഉയര്‍ത്തിയിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page