ആറ് കുട്ടികളുടെ പിതാവ് 15 കാരനായ മകന്റെ ‘പ്രതിശ്രുത വധു’വിനൊപ്പം ഒളിച്ചോടി, എതിര്‍ത്ത ഭാര്യയെ മര്‍ദ്ദിച്ചു

റാംപൂര്‍: മകന്റെ പ്രതിശ്രുത വധുവുമായി പിതാവ് ഒളിച്ചോടിയതായി ഭാര്യയുടെ പരാതി. ഉത്തര്‍പ്രദേശിലെ രാംപൂരിലാണ് സംഭവം. 15 കാരനായ മകനെ ഇയാള്‍ വിവാഹം കഴിപ്പിക്കാന്‍ തീരുമാനിച്ചെന്നും മകന് പറഞ്ഞുറപ്പിച്ച യുവതിയുമായി ഒളിച്ചോടിയെന്നുമാണ് പരാതി. ഷക്കീല്‍ എന്നയാള്‍ക്കെതിരെയാണ് ഭാര്യ പരാതിയുമായി രംഗത്തെത്തിയത്. എതിര്‍ത്തപ്പോള്‍ തന്നെയും കുടുംബത്തെയും മര്‍ദ്ദിച്ചെന്നും ഭാര്യ ഷബാന ആരോപിച്ചു. ദമ്പതികള്‍ക്ക് ആറ് മക്കളുണ്ട്. മകന്റെ പെണ്ണുകാണല്‍ ചടങ്ങിനിടെയാണ് പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. പിന്നീട് അടുപ്പം സ്ഥാപിച്ചുവെന്നും ദിവസം മുഴുവന്‍ ഇരുവരും വീഡിയോ കോള്‍ ചെയ്യാറുണ്ടായിരുന്നുവെന്നും ഭാര്യ പറയുന്നു. ആദ്യം ആരും തന്നെ വിശ്വസിച്ചില്ല. പിന്നെ താനും എന്റെ മകനും അവര്‍ക്കെതിരെ തെളിവുകള്‍ ശേഖരിച്ചുവെന്നും ഷബാന മാധ്യമങ്ങളോട് പറഞ്ഞു. പിതാവിന്റെ അവിഹിതബന്ധത്തെക്കുറിച്ച് അറിഞ്ഞതിനെത്തുടര്‍ന്ന് 15 വയസ്സുള്ള മകന്‍ ആ പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ വിസമ്മതിച്ചുവെന്ന് അവര്‍ പറഞ്ഞു. അതേസമയം
മുത്തശ്ശനും മുത്തശ്ശിക്കും അവരുടെ പ്രണയത്തെക്കുറിച്ച് അറിയാമായിരുന്നുവെന്നും അവര്‍ തന്നെ വിവാഹം കഴിപ്പിക്കാന്‍ പ്രേരിപ്പിച്ചുവെന്നും മകന്‍ ആരോപിക്കുന്നു. ഷക്കീല്‍ രണ്ട് ലക്ഷം രൂപയും ഏകദേശം 17 ഗ്രാം സ്വര്‍ണ്ണവുമായി വീട് വിട്ട ശേഷം പെണ്‍കുട്ടിയെ വിവാഹം കഴിച്ചുവെന്ന് മകന്‍ പറഞ്ഞു. ഏപ്രിലില്‍ ഉത്തര്‍പ്രദേശിലെ ഒരു വീട്ടമ്മ തന്റെ ഭാവി മരുമകനൊപ്പം ഒളിച്ചോടിയത് വലിയ വാര്‍ത്തയായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page