പുല്ലു വെട്ടാന്‍ പോയി വരുന്നതിനിടെ തടയണയിലെ വെള്ളക്കെട്ടില്‍ വീണു; 23 കാരി മുങ്ങിമരിച്ചു

മംഗളൂരു: പുല്ലു വെട്ടാന്‍ പോയി തിരിച്ചുവരുന്നതിനിടെ കാല്‍തെന്നി തടയണയിലെ വെള്ളക്കെട്ടില്‍ വീണ 23 കാരിക്ക് ദാരുണാന്ത്യം. കുന്താപുര ജംബേഹാഡിയിലെ സഞ്ജീവ് നായിക്-നര്‍സി ദമ്പതികളുടെ മകള്‍ മൂകാംബികയാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ കന്നുകാലികള്‍ക്ക് പുല്ല് ശേഖരിച്ച ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. അമാസിബൈലുവിലെ ഒരു പെട്രോള്‍ പമ്പില്‍ ജോലിക്കാരിയായിരുന്നു മൂകാംബിക. ഉച്ചകഴിഞ്ഞാണ് ജോലിക്ക് പോകേണ്ടിയിരുന്നത്. രാവിലെ സഹോദരഭാര്യയായ അശ്വിനിക്കൊപ്പം കന്നുകാലികള്‍ക്ക് പുല്ല് ശേഖരിക്കാന്‍ പോയതായിരുന്നു. തിരിച്ചുവരുന്നതിനിടെ തടയണയില്‍ വീഴുകയായിരുന്നു. ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ശങ്കരനാരായണ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി. മൂകാംബികയുടെ മാതാവ് നര്‍സി പൊലീസില്‍ പരാതി നല്‍കി. അമാസിബൈലു പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page