ലഹരിക്കെതിരെ മഹല്ല് തലത്തില്‍ ജാഗ്രത വേണം: കല്ലട്ര

ഉദുമ: ലഹരിക്കെതിരെ മഹല്ല് തലത്തിലും പൊതു സമൂഹത്തിലും കനത്ത ജാഗ്രത വേണമെന്നു കീഴൂര്‍ സംയുക്ത ജമാഅത്ത് ജനറല്‍ സെക്രട്ടറി കല്ലട്ര മാഹിന്‍ ഹാജി പറഞ്ഞു. എസ്എംഎഫ് ഉദുമ മണ്ഡലം കൗണ്‍സില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അബ്ബാസ് ഹാജി കല്ലട്ര ആധ്യക്ഷ്യം വഹിച്ചു. എ ഹമീദ് ഹാജി, ഹുസൈന്‍ തങ്ങള്‍, ഹാശിം ദാരിമി, ഹമീദ് കുണിയ, സോളാര്‍ കുഞ്ഞഹമ്മജ് ഹാജി, ബഷീര്‍, യൂസഫ് ഹാജി, മജീദ് പ്രസംഗിച്ചു. ഭാരവാഹികളായി എ.ബി ഷാഫി (പ്രസി.), താജുദ്ദീന്‍ ചെമ്പരിക്ക (ജന.സെക്ര.), സോളാര്‍ കുഞ്ഞഹമ്മദ് (ട്രഷ.), ഹാഷിം ദാരിമി (വര്‍.പ്രസി.), ടി.ഡി കബീര്‍ (വര്‍.സെക്ര.), അബൂബക്കര്‍ മൂലടുക്ക, എം.എച്ച് മുഹമ്മദ് കുഞ്ഞി (വൈസ് പ്രസി.), ബഷീര്‍, ഹമീദ് കുണിയ (സെക്ര.) എന്നിവരെ തിരഞ്ഞെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page