മഞ്ചേശ്വരം: കാലവർഷ കെടുതി ബാധിതർക്കു ഉടൻ നഷ്ടപരിഹാരം നൽകണമെന്നു എൻ.സി.പി.എസ് ബ്ലോക്ക് കൺവെൻഷൻ ആവശ്യപ്പെട്ടു. ജൂൺ ഒന്ന് മുതൽ 17 വരെയുണ്ടായ കനത്ത മഴയിലും കാറ്റിലും 250 ലക്ഷം രൂപയുടെ നാശം ജില്ലയിലുണ്ടായെന്നു യോഗം ചൂണ്ടിക്കാട്ടി. വീടുകളും സ്ഥാപനങ്ങളും തകർന്നതുമൂലമുണ്ടായ നഷ്ടം ഇതിന് പുറമെയാണ്. ദുരിതം അനുഭവിക്കുന്ന എല്ലാവരെയും സഹായിക്കാൻ അധികൃതർ തയാറാകണം. എൻ.സി.പി.എസ് ജില്ലാ പ്രസിഡന്റ് കരീം ചന്തേര ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് മഹമ്മൂദ് കൈക്കമ്പ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സി.ബാലൻ, ജില്ലാ ഭാരവാഹികളായ രാജു കൊയ്യോൻ, ടി നാരായണൻ , , സുബൈർ പടുപ്പ്, സിദ്ദിഖ് കൈക്കമ്പ, അബ്ബാസ് മൊഗ്രാൽ, അബ്ദുൽ റഹിമാൻ, സുകുമാരൻ, ഇബ്രാഹിം ഹാജി, അബ്ദുള്ള ബെജ്ജ, സുരേന്ദ്രൻ ,ബദറുദ്ധി ൻ , കദീജ , അഷ്‌റഫ് പ്രസംഗിച്ചു.
