കാസര്‍കോട്: നാട്ടിലെ വികസന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിലും എംഎല്‍എയ്ക്ക് അഭിനന്ദനങ്ങള്‍ നേര്‍ന്ന് കൊണ്ട് പ്രൊഫൈല്‍ പിക്ചര്‍ വച്ചതിലും ഉള്ള വിരോധത്തില്‍ വീടിനു നേരെ അക്രമം നടത്തുകയും കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതി. തെക്കില്‍, ബന്താട് ഹൗസിലെ വി. അബ്ദുല്‍ ഫജാസിന്റെ പരാതിയില്‍ ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദ്ദേശ പ്രകാരമാണ് കേസ്. ടി.ഡി കബീര്‍, അന്‍സാരി, ഹാരിസ് എന്നിവര്‍ക്കെതിരെയാണ് കേസ്. ജൂണ്‍ നാലിനു പുലര്‍ച്ചെയാണ് കേസിനാസ്പദമായ സംഭവം. സംഭവത്തില്‍ പൊലീസ് കേസെടുക്കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് ജില്ലാ പൊലീസ് മേധാവിക്കു പരാതി നല്‍കിയതെന്നു പരാതിക്കാരന് അറിയിച്ചു.
