സ്റ്റഡി ലീവിന് വീട്ടിലെത്തി, മാതാപിതാക്കള്‍ ജോലിക്ക് പോയ സമയത്ത് 19കാരി തൂങ്ങിമരിച്ചു

കോഴിക്കോട്: ഹോട്ടല്‍ മാനേജ്‌മെന്റ് വിദ്യാര്‍ത്ഥിനിയായ 19 കാരിയെ വീടിനകത്ത് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കോഴിക്കോട് പയ്യോളി ബീച്ച് കുറുംബ ഭഗവതി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന കറുവക്കണ്ടി മനോജിന്റെ മകള്‍ മഞ്ജിമ(19) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. ജോലിക്ക് പോയിരുന്ന മനോജ് ഉച്ചയ്ക്ക് 11.30 ഓടെ വീട്ടില്‍ തിരികെയെത്തിപ്പോഴാണ് മഞ്ജിമയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. മൂന്ന് മാസത്തെ ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സിന് കണ്ണൂരിലെ സ്ഥാപനത്തില്‍ പഠിച്ചുവരികയായിരുന്നു മഞ്ജിമ. ഒരാഴ്ച മുമ്പാണ് പഠനാവധിക്ക് വീട്ടിലെത്തിയത്. ഈ മാസം 28ന് നടക്കുന്ന പരീക്ഷ എഴുതാന്‍ തയ്യാറെടുത്തു വരികയായിരുന്നു. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബുധനാഴ്ച സംസ്‌കരിക്കും. മാതാവ്: ദീപ. സഹോദരന്‍ ഹൃത്വിക് വിദേശത്താണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page