പുഴയില്‍ കുളിക്കുന്നതിനിടെ മുതലയുടെ ആക്രമണം; യുവതിക്ക് ദാരുണമരണം

ഭുവനേശ്വര്‍: ഒഡീഷയില്‍ മുതലയുടെ ആക്രമണത്തില്‍ യുവതി കൊല്ലപ്പെട്ടു. കേന്ദ്രപാര ജില്ലയിലെ രാജ്നഗര്‍ ഫോറസ്റ്റ് റേഞ്ചിന് സമീപം തന്‍ലാഡിയ ഗ്രാമത്തിലാണ് സംഭവം. കാജല്‍ മൊഹന്തി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. രാവിലെ പുഴയില്‍ കുളിക്കുന്നതിനിടെ കാജല്‍ മൊഹന്തിയെ മുതല ആഴങ്ങളിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോവുകയായിരുന്നു. മറ്റു സ്ത്രീകളുടെ കണ്‍മുന്നില്‍വച്ചാണ് സംഭവം. ഉടന്‍ തന്നെ നാട്ടുകാര്‍ നദിയിലില്‍ തിരച്ചില്‍ നടത്തിയെങ്കിലും യുവതിയെ കണ്ടെത്താനായില്ല. ഉച്ചകഴിഞ്ഞ് യുവതിയുടെ പകുതി തിന്ന മൃതദേഹം പുഴയില്‍ നിന്ന് കണ്ടെടുത്തു.
മരിച്ച യുവതിയുടെ കുടുംബത്തിന് നഷ്ടപരിഹാരമായി ഒരു തുക നല്‍കുമെന്ന്
ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ചിത്തരഞ്ജന്‍ ബ്യൂറ അറിയിച്ചു. 10 ലക്ഷം രൂപ നഷ്ടപരിഹാരം വനംവകുപ്പു കുടുംബത്തിന് കൈമാറും. ഭിതര്‍കനിക ദേശീയോദ്യാനത്തിന് സമീപത്തുളള പുഴയിലാണ് മുതലയുടെ ആക്രമണമുണ്ടായത്. ഇവിടെ 22 മാസത്തിനിടെ 11 പേര്‍ക്കാണ് മുതലയുടെ ആക്രമണത്തില്‍ ജീവന്‍ നഷ്ടമായത്. ഭിതര്‍കനിക ദേശീയോദ്യാനത്തില്‍ ഏകദേശം 1800 ഓളം മുതലകളുണ്ടെന്നാണ് വിവരം. ദേശീയോദ്യാനത്തിലെ മുതലകള്‍ നദിയിലേക്ക് ഇറങ്ങുന്നതും രാജ്നഗറിലെയും കേന്ദ്രപാരയിലെയും കന്നുകാലികളെ ആക്രമിക്കുന്നതും പ്രദേശത്ത് പതിവാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page