ബന്തിയോട്, കൊക്കച്ചാലില്‍ എട്ടുവയസ്സുകാരനെ തോട്ടില്‍ കാണാതായി; ഫയര്‍ ഫോഴ്സും പൊലീസും നാട്ടുകാരും തെരച്ചില്‍ തുടരുന്നു

കാസര്‍കോട്: ജില്ലയില്‍ കനത്ത മഴ തുടരുന്നതിനിടയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ തോട്ടില്‍ കാണാതായി. പൊലീസും ഫയര്‍ഫോഴ്സും നാട്ടുകാരും തെരച്ചില്‍ ആരംഭിച്ചു. ബന്തിയോട്, കൊക്കച്ചാലിലെ സാദാത്തിന്റെ മകന്‍ സുല്‍ത്താ(8)നെയാണ് കാണാതായത്. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. കുട്ടിയെ കാണാതായതിനെ തുടര്‍ന്നാണ് വീട്ടിനു സമീപത്തെ തോട്ടില്‍ ഒഴുക്കില്‍പ്പെട്ടിരിക്കാമെന്ന സംശയം ഉയര്‍ന്നത്. തോട്ടില്‍ ഏറെ തെരച്ചില്‍ നടത്തിയിട്ടും കണ്ടെത്താന്‍ കഴിഞ്ഞില്ല. തോട് കടന്നു പോകുന്നതിനിടയില്‍ സിമന്റ് പൈപ്പിട്ട ഭാഗം ഉണ്ട്. പ്രസ്തുത ഭാഗം ജെ സി ബി ഉപയോഗിച്ച് പൈപ്പുകള്‍ നീക്കി തെരച്ചില്‍ നടത്തിയെങ്കിലും …

തെക്കില്‍ ദേശീയപാതയില്‍ മണ്ണിടിഞ്ഞു; ഗതാഗതം നിരോധിച്ചു

തെക്കില്‍ ദേശീയപാതയില്‍ മണ്ണിടിഞ്ഞു; ഗതാഗതം നിരോധിച്ചു കാസര്‍കോട്: ദേശീയപാതയുടെ നിര്‍മാണം നടക്കുന്ന തെക്കില്‍ ബേവിഞ്ച സ്റ്റാര്‍ നഗറില്‍ മണ്ണിടിഞ്ഞു. ഇതേ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം ജില്ലാ ദുരന്ത നിവാരണ അതോറിറ്റി നിരോധിച്ചു. തിങ്കളാഴ്ച 12 മണിയോടെയാണ് റോഡിലേക്ക് മണ്ണിടിഞ്ഞ് വീണത്. ഈ സമയത്ത് ഒരു സ്വകാര്യബസ് കടന്നുപോയിരുന്നു. തലനാരിഴയ്ക്കാണ് യാത്രക്കാര്‍ രക്ഷപ്പെട്ടത്. ഈ സ്ഥലത്തിന്റെ സമീപത്തെ സോയില്‍ നെയിലിങ് ചെയ്ത സംരക്ഷണ ഭിത്തിയാണ് തകര്‍ന്ന് റോഡില്‍ വീണത്. മണ്ണിടിയുന്ന കുന്നിന് മുകളില്‍ നാലോളം വീടുകളും സ്ഥിതി ചെയ്യുന്നുണ്ട്. …

ബസ് കണ്ടക്ടറെ ടാപ്പിംഗ് കത്തി കൊണ്ട് കുത്തിക്കൊല്ലാന്‍ ശ്രമം; പ്രതിയായ പിതാവ് തൂങ്ങി മരിച്ച നിലയില്‍

കണ്ണൂര്‍: ബസ് കണ്ടക്ടറായ മകനെ ടാപ്പിംഗ് കത്തി കൊണ്ട് കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതിയായ പിതാവിനെ ഷെഡില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പടിയൂര്‍, നിടിയോടിയിലെ പുത്തന്‍ പുരയ്ക്കല്‍ ബിജു (52)വാണ് ജീവനൊടുക്കിയത്.ബസ് കണ്ടക്ടറായ മകന്‍ അനു (22)വിനെയാണ് ബിജു കഴിഞ്ഞ ദിവസം ടാപ്പിംഗ് കത്തി കൊണ്ട് കുത്തിക്കൊല്ലാന്‍ ശ്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ അനു കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തിനു ശേഷം ഒളിവില്‍ പോയ ബിജുവിനെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടരുന്നതിനിടയിലാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. …

കാറ്റും മഴയും; ഉപ്പള പച്ചിലമ്പാറയില്‍ വീട് തകര്‍ന്നു

കാസര്‍കോട്: ശക്തമായ കാറ്റിലും മഴയിലും ഉപ്പള പച്ചിലമ്പാറയില്‍ വീട് തകര്‍ന്നു. ഉപ്പളയില്‍ തട്ടുകട നടത്തുന്ന മൊയ്തിന്റെ ഓടിട്ട വീടാണ് തിങ്കളാഴ്ച പുലര്‍ച്ചെ ആറുമണിയോടെ തകര്‍ന്നത്. മൊയ്തിനും ഭാര്യയും മക്കളും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. വലിയൊരു ശബ്ദം കേട്ടപ്പോള്‍ വീട്ടുകാര്‍ ഇറങ്ങിയോടുകയായിരുന്നു. ചുമരില്‍ വലിയ വിള്ളലുണ്ടായി. വീടിന്റെ അടുക്കളഭാഗം പൂര്‍ണ്ണമായും തകര്‍ന്നു.

പത്തേരി ടി.എം അബ്ദുല്‍ ഖാദര്‍ ഹാജി അന്തരിച്ചു

കാസര്‍കോട്: കുംബഡാജെ പത്തേരിയിലെ ടി.എം അബ്ദുല്‍ ഖാദര്‍ (80) അന്തരിച്ചു. അന്നടുക്കം ഖിളര്‍ ജുമാമസ്ജിദ് മുന്‍ വൈസ് പ്രസിഡണ്ടായിരുന്നു. ഭാര്യ: ആയിഷാബി. മക്കള്‍: ബീഫാത്തിമ, മറിയമ്മ, അബ്ദുല്‍ റസാക് (കുംബഡാജെ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍), ഉമ്മര്‍ ടി.എം (അസി. സ്റ്റേറ്റ് ടാക്‌സ് ഓഫീസര്‍ സംസ്ഥാന ജിഎസ്ടി), മുനീറ, ടി.എം മുഹമ്മദ് ഷിഹാബ് (പൊതുമരാമത്ത് കരാറുകാരന്‍). മരുമക്കള്‍: ഇബ്രാഹിം, ബഷീര്‍, മൈമൂന, ഹാജറ, അബ്ദുല്‍ റഹിം.

24 മണിക്കൂറിനിടെ സംസ്ഥാനത്ത് ഏഴ് കോവിഡ് മരണം; പൊതുയിടങ്ങളില്‍ മാസ്‌ക് ധരിക്കണം

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. രാജ്യത്ത് 24 മണിക്കൂറിനിടെ 11 കോവിഡ് മരണം സംഭവിച്ചു. അതില്‍ ഏഴ് മരണം കേരളത്തിലാണ്. അഞ്ച് പുരുഷന്‍മാരും രണ്ട് സ്ത്രീകളുമാണ് കേരളത്തില്‍ മരിച്ചത്. വിവിധ രോഗങ്ങള്‍ ബാധിച്ച് ചികിത്സയിലുണ്ടായിരുന്നവരാണ് മരിച്ച എല്ലാവരും. അതേസമയം, രാജ്യത്ത് 24 മണിക്കൂറിനിടെ 119 കേസുകള്‍ കുറഞ്ഞു. ആകെ 7264 കൊവിഡ് രോഗബാധിതരാണ് രാജ്യത്തുള്ളത്. കേരളത്തിലെ 87 പേരും രോഗമുക്തരായി. സംസ്ഥാനത്തെ കേസുകള്‍ 1920 ആയി കുറഞ്ഞു. പ്രായമായവരിലും മറ്റ് അനുബന്ധ രോഗമുള്ളവരിലും കോവിഡ് …

സ്ഥിതിവിവര കണക്കും നുണയോ?

സത്യം ബ്രൂയാദ്, പ്രിയം ബ്രൂയാത് ന ബ്രൂയാത് സത്യമപ്രിയം ശ്രീകൃഷ്ണന്‍ യുധിഷ്ഠിരനോട് ഉപദേശിച്ചത് (മഹാഭാരതം: ദ്രോണപര്‍വ്വം) സത്യം പറയണം; എന്നാല്‍ പ്രിയംകരമായ സത്യമേ പറയാന്‍ പാടുള്ളൂ. അപ്രിയമായ സത്യം പറയരുത്. പ്രിയംകരമാണെങ്കില്‍, തനിക്ക് ഗുണകരമാണെങ്കില്‍ അസത്യം പറയാം.- ലോകമാന്യതിലകന്‍ ഗീതാ രഹസ്യത്തില്‍ വിശദീകരിച്ചത്. നുണ രണ്ട് തരം. ഒന്ന് സാധാരണ നുണ തന്നെ. അസത്യം എന്ന് സംസ്‌കൃതം. രണ്ടാമത്തേത് സ്ഥിതി വിവരക്കണക്ക്. ഇത് സംബന്ധിച്ച് സംശയം തോന്നുന്നവര്‍ ഐക്യരാഷ്ട്രസഭയുടെ ലോക ജനസംഖ്യ റിപ്പോര്‍ട്ട് എന്ന വാര്‍ത്ത വായിക്കുക. …

ചെമ്മനാട് മഹാവിഷ്ണു മൂര്‍ത്തി ദേവസ്ഥാനത്ത് കവര്‍ച്ച; ലോക്കര്‍ തകര്‍ത്ത് സ്വര്‍ണ്ണ രൂപങ്ങള്‍ കവര്‍ന്നു

കാസര്‍കോട്: ചെമ്മനാട് മഹാവിഷ്ണു മൂര്‍ത്തി ദേവസ്ഥാനത്ത് കവര്‍ച്ച. ഓഫീസ് മുറിയുടെ പൂട്ടുപൊളിച്ച് അകത്തു കടന്ന മോഷ്ടാക്കള്‍ അലമാരയിലെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന എട്ടു സ്വര്‍ണ്ണ രൂപങ്ങള്‍ കവര്‍ച്ച ചെയ്തു. ഭക്തര്‍ നേര്‍ച്ചയായി സമര്‍പ്പിച്ചതായിരുന്നു സ്വര്‍ണ്ണ രൂപങ്ങള്‍. ചുറ്റമ്പലത്തിനകത്ത് ഉണ്ടായിരുന്ന രണ്ടു സ്റ്റീല്‍ ഭണ്ഡാരങ്ങളും കുത്തിത്തുറന്ന നിലയിലാണ്. ശനിയാഴ്ച രാത്രിയിലാണ് കവര്‍ച്ച നടന്നത്. ക്ഷേത്ര ഭാരവാഹികള്‍ നല്‍കിയ പരാതിപ്രകാരം മേല്‍പ്പറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മഴക്കാലമായതോടെ മോഷ്ടാക്കളുടെ ശല്യം കൂടാന്‍ സാധ്യതയുണ്ടെന്നു നേരത്തെ തന്നെ മുന്നറിയിപ്പു നല്‍കിയിരുന്നു.

പെരിയയില്‍ കൂറ്റന്‍ തണല്‍ മരം മുറിഞ്ഞ് വീണു; പെട്ടിക്കടയും ബസ് കാത്തിരിപ്പു കേന്ദ്രവും തകര്‍ന്നു

പെരിയ: ശക്തമായ കാറ്റിലും മഴയിലും പെരിയയില്‍ വന്‍ നാശനഷ്ടം. പെട്ടിക്കടയും ബസ് കാത്തിരിപ്പു കേന്ദ്രവും തകര്‍ന്നു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം. പെരിയ ഗവ: ആശുപത്രിക്ക് സമീപം കല്യോട്ട് റോഡിലെ പെട്ടിക്കടയും ബസ് കാത്തിരിപ്പുകേന്ദ്രവുമാണ് തകര്‍ന്നത്. പാതയോരത്തെ കൂറ്റന്‍ തണല്‍ മരമാണ് മുറിഞ്ഞ് വീണത്. പെട്ടിക്കട പൂര്‍ണ്ണമായും ബസ് കാത്തിരിപ്പുകേന്ദ്രം ഭാഗീകമായും തകര്‍ന്നു. പെരിയാസ് പെരിയ എന്ന സംഘടന പണിതതാണ് ബസ് കാത്തിരിപ്പു കേന്ദ്രം. മരം വീണതിനെ തുടര്‍ന്ന് അതു വഴിയുള്ള വാഹനഗതാഗതം ഏറെ നേരം തടസ്സപ്പെട്ടു. പെരിയാസ് …

മഴയില്‍ മുങ്ങി കാസര്‍കോട്, തുടര്‍ച്ചയായ മൂന്നാം ദിവസവും ജില്ലയില്‍ റെഡ് അലര്‍ട്ട്, മാലോത്ത് ദുരിതാശ്വാസ ക്യാംപ് തുറന്നു, അരയി വഴി ഗതാഗതം നിരോധിച്ചു

കാസര്‍കോട്: അതി തീവ്രമഴയില്‍ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. മൂന്നുപുഴകള്‍ കരകവിഞ്ഞതിനെ തുടര്‍ന്ന് തീരത്തുള്ളവര്‍ക്ക് ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കി. മാലോത്ത് വില്ലേജില്‍ പറമ്പ ഗവ. എല്‍. പി സ്‌കൂളില്‍ ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തനം തുടങ്ങി. 10 കുടുംബങ്ങളില്‍ നിന്നും നിന്നും 37 ആള്‍ക്കാരെ ഇവിടേക്ക് മാറ്റിത്താമസിപ്പിച്ചു. രണ്ട് ഗര്‍ഭിണികളെയും കുട്ടികളെയും ക്യാംപിലേക്് മാറ്റി. ഉണ്ട്. മഴയില്‍ മലയോരത്ത് അനിഷ്ട സംഭവങ്ങളോ, നാശനഷ്ടങ്ങളോ നിലവില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.ചെറുവത്തൂര്‍ പഞ്ചായത്തിലെ മയിച്ച മുനമ്പ് ഭാഗത്ത് 15 വീടുകളില്‍ വെള്ളം …

ലഹരി വില്‍പ്പനയെ എതിര്‍ത്ത യുവാവിനു നേരെ കാറിലെത്തിയ സംഘം വാള്‍ വീശി; മുഖ്യപ്രതി അറസ്റ്റില്‍, പിടിയിലായത് നിരവധി കേസുകളിലെ പ്രതി

കാസര്‍കോട്: ലഹരിവില്‍പ്പനയെ എതിര്‍ത്ത വിരോധത്തില്‍ യുവാവിനു നേരെ കാറിലെത്തിയ സംഘം വടിവാള്‍ വീശിയതായി പരാതി. അജാനൂര്‍, തെക്കേപ്പുറത്തെ എം മുഹമ്മദ് മുബാഷി(30)ന്റെ പരാതി പ്രകാരം തെക്കേപ്പുറത്തെ സമീര്‍, കണ്ടാലറിയാവുന്ന മറ്റു രണ്ടുപേര്‍ എന്നിവര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പൊലീസ് നരഹത്യാശ്രമത്തിനു കേസെടുത്തു. ഞായറാഴ്ച രാത്രി 9.15ന് തെക്കേപ്പുറത്തെ പച്ചക്കറി കടക്ക് സമീപത്താണ് സംഭവം. കേസിലെ മുഖ്യപ്രതിയായ സമീറിനെ പൊലീസ് അറസ്റ്റു ചെയ്തു. ഇയാള്‍ക്കെതിരെ 2015 വരെ 15 കേസുകള്‍ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. 2024ല്‍ മയക്കുമരുന്നു കേസില്‍ പിടിയിലായി. രാജപുരം, …

റിട്ട.എസ്.ഐ ബി.ടി ഗോപാലന്‍ നായര്‍ അന്തരിച്ചു

കാസര്‍കോട്: റിട്ട.എസ്.ഐ ഉദുമ, എരോല്‍, പുതുച്ചേരി ഹൗസിലെ ബി.ടി ഗോപാലന്‍ നായര്‍ (83) അന്തരിച്ചു. വിവിധ സ്റ്റേഷനുകളില്‍ സേവനമനുഷ്ഠിച്ച ശേഷം ബേഡകം സ്റ്റേഷനില്‍ നിന്നാണ് വിരമിച്ചത്.ഭാര്യ: മൂകാംബിക. മക്കള്‍: രാധാകൃഷ്ണന്‍, സതീശന്‍, സവിത. മരുമക്കള്‍: ജതി, വിനീത, കുഞ്ഞമ്പു.

കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനിലെ പ്ലാറ്റ്‌ഫോമിന് സമീപം മണ്ണിടിച്ചല്‍, സംരക്ഷണ ഭിത്തിയുടെ നിര്‍മാണം നടക്കുന്ന സ്ഥലത്തെ കുന്ന് ഇടിഞ്ഞു, ട്രെയിന്‍ സര്‍വീസിനെ ബാധിച്ചില്ല

കാസര്‍കോട്: റെയില്‍വേ സ്‌റ്റേഷനിലെ പ്ലാറ്റ്‌ഫോമിന് സമീപം മണ്ണിടിച്ചല്‍. തിങ്കളാഴ്ച രാവിലെ 9 മണിയോടെയാണ് സംഭവം. അതേ സമയം ട്രെയിന്‍ സര്‍വീസിനെ ബാധിച്ചില്ല. ഒന്നാം പ്ലാറ്റ്‌ഫോമിനോട് ചേര്‍ന്ന വടക്ക് ഭാഗത്താണ് കുന്നിടിഞ്ഞത്. ഇവിടെ സംരക്ഷണ ഭിത്തിയുടെ നിര്‍മാണം നടക്കുന്നുണ്ട്. 40 അടിയോളം ഉയരത്തിലുള്ള കുന്നാണ് ഇടിഞ്ഞുവീണത്. മണ്ണിടിച്ചല്‍ രൂക്ഷമായാല്‍ ഒന്നാം പ്ലാറ്റ്‌ഫോമിലൂടെയുള്ള ഗതാഗതത്തെ ബാധിക്കും. രണ്ടുദിവസമായി കനത്ത മഴയാണ് പെയ്തുകൊണ്ടിരിക്കുന്നത്. വിവരമറിഞ്ഞ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി.

കൊട്ടിയൂര്‍ ക്ഷേത്രദര്‍ശനത്തിനു പോയ ചിത്താരി സ്വദേശി ഉള്‍പ്പെടെ രണ്ടു പേരെ പുഴയില്‍ കാണാതായി

കാസര്‍കോട്: കൊട്ടിയൂര്‍ ക്ഷേത്രദര്‍ശനത്തിനു പോയ രണ്ടു പേരെ പുഴയില്‍ കാണാതായി. കാഞ്ഞങ്ങാട്, ചിത്താരി, മീത്തല്‍ വീട്ടില്‍ അഭിജിത്ത് (30), കോഴിക്കോട്, അത്തോളിയിലെ നിഷാദ് (40) എന്നിവരെയാണ് കാണാതായത്.ഞായറാഴ്ച രാവിലെ കൊട്ടിയൂര്‍ അമ്പലത്തിനു സമീപത്തെ പുഴയില്‍ കുളിക്കുന്നതിനിടയിലാണ് അഭിജിത്തിനെ ഒഴുക്കില്‍പ്പെട്ടു കാണാതായത്. സംഭവത്തില്‍ പിതൃസഹോദരന്റെ മകന്‍ നല്‍കിയ പരാതി പ്രകാരം കേളകം പൊലീസ് കേസെടുത്ത് തെരച്ചില്‍ ആരംഭിച്ചു. അത്തോളി സ്വദേശിയായ നിഷാദ് ഭാര്യയ്ക്കും കുടുംബത്തിനും ഒപ്പമാണ് കൊട്ടിയൂര്‍ ദര്‍ശനത്തിനു എത്തിയത്. പുഴയില്‍ കുളിക്കാനിറങ്ങിയ നിഷാദിനെ കാണാതായ വിവരം ഭാര്യയാണ് …

വാട്‌സ്ആപ്പിലൂടെ അബൂദാബിയില്‍ നിന്നു മുത്തലാഖ് ചൊല്ലി; ദേലംപാടി സ്വദേശിനിയുടെ പരാതിയില്‍ ബെളിഞ്ച സ്വദേശിക്കെതിരെ കേസ്

കാസര്‍കോട്: വാട്‌സ്ആപ്പിലൂടെ മുത്തലാഖ് ചൊല്ലിയതായി പരാതി. ദേലംപാടിയിലെ അല്‍മദീന ഹൗസിലെ അബ്ദുള്ളയുടെ മകള്‍ ഖദീജത്ത് ഷമീമ (28)യുടെ പരാതി പ്രകാരം ഭര്‍ത്താവ് ബെളിഞ്ച, കടമ്പുഹൗസിലെ ബി. ലത്തീഫി(31)നെതിരെ ആദൂര്‍ പൊലീസ് കേസെടുത്തു. 2018 മാര്‍ച്ച് 18ന് ആണ് ഇരുവരും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹ സമയത്ത് 25 പവന്‍ സ്വര്‍ണ്ണം നല്‍കിയിരുന്നു. പിന്നീട് കൂടുതല്‍ സ്വര്‍ണ്ണം ആവശ്യപ്പെട്ട് മാനസികമായി പീഡിപ്പിച്ചുവെന്നു ആദൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു.ജൂണ്‍ 13ന് രാത്രി 11.30 മണിക്ക് ഭര്‍ത്താവ് അബൂദാബിയില്‍ …

മിയാപ്പദവിലെ പെട്രോള്‍ പമ്പ് ജീവനക്കാരന്‍ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: മഞ്ചേശ്വരം, പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മിയാപ്പദവിലെ പെട്രോള്‍ പമ്പു ജീവനക്കാരനെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൊട്‌ല മുഗറു, പല്ലടപ്പടുപ്പ്, ബിഡുവിലെ ശേഖര-ലത ദമ്പതികളുടെ മകന്‍ ഭരത്‌രാജ് (24) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്കാണ് സംഭവം. സഹോദരി അടുക്കളയില്‍ ജോലി ചെയ്തു കൊണ്ടിരിക്കെയാണ് സംഭവം. കിടപ്പുമുറിയില്‍ നിന്നു ഭരത്‌രാജിന്റെ ശബ്ദം കേട്ട് സഹോദരി നോക്കിയപ്പോഴാണ് ഫാനിന്റെ ഹുക്കില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. അയല്‍വാസികളുടെ സഹായത്തോടെ ഉടന്‍ താഴെയിറക്കി ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കാസര്‍കോട് …

അയവില്ലാതെ ഇസ്രയേൽ-ഇറാൻ സംഘർഷം; ഇസ്രയേൽ ആക്രമണത്തിൽ 224 പേർ കൊല്ലപ്പെട്ടതായി ഇറാൻ, ഇസ്രയേലിൽ 13 മരണം

ടെഹ്റാൻ/ ടെൽഅവീവ്: ഇസ്രയേൽ-ഇറാൻ സംഘർഷം രൂക്ഷമായി തുടരുന്നു. ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഇതുവരെ 224 പേർ കൊല്ലപ്പെട്ടതായി ഇറാൻ അറിയിച്ചു. ഇതിൽ 90 ശതമാനം പേരും സാധാരണ പൗരന്മാരാണ്. 1481 പേർക്കു ആക്രമണത്തിൽ പരുക്കേറ്റതായും ഇറാനിയൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ ഇസ്രയേലിൽ 13 പേർ കൊല്ലപ്പെട്ടു. ഇതിൽ 5 പേർ യുക്രൈൻ പൗരന്മാരാണ്. 380 പേർക്ക് പരുക്കേറ്റു. ഇറാന്റെ ഇസ്ലാമിക് റവല്യൂഷ്ണറി ഗാർഡ് കോർപ്സിന്റെ ഇന്റലിജൻസ് മേധാവി ബ്രിഗേഡിയർ ജനറൽ മുഹമ്മദ് കസെമിയും …

കുമ്പള ടൗണിൽ ശക്തമായ കാറ്റിൽ കൂറ്റൻ ഇരുമ്പു മേൽക്കൂര റോഡിൽ തകർന്നു വീണു, പുലർച്ചെ ആയതിനാൽ വൻ ദുരന്തം ഒഴിവായി

കാസർകോട്: ശക്തമായ കാറ്റിൽ കുമ്പള ടൗണിലെ മൂന്നു നില ബിൽഡിങ്ങിൽ സ്ഥാപിച്ച കൂറ്റൻ ഇരുമ്പ് മേൽക്കൂര റോഡിൽ തകർന്നു വീണു. തിങ്കളാഴ്ച പുലർച്ചെ അഞ്ചര മണിയോടെയാണ് സംഭവം. കുമ്പള ബദിയടുക്ക കെഎസ്ടിപി റോഡിലെ ഒബർല കോംപ്ലക്സ് കെട്ടിടത്തിലെ മേൽക്കൂരയാണ് തകർന്നത്. ബദിയടുക്ക ഭാഗത്തേക്ക് പോകുന്ന ബസ്സുകൾ നിർത്തിടുന്ന സ്ഥലത്തിന് സമീപമാണ് അപകടം. പുലർച്ചെ ആയതിനാൽ വൻ ദുരന്തം ഒഴിവായി. റോഡിൽ വാഹനങ്ങളൊന്നും ഒന്നും ഈ സമയത്ത് കടന്നു പോകാത്ത സമയത്താണ് അപകടം സംഭവിച്ചത്. ഫയർഫോഴ്സ് എത്തി റോഡിൽ …