സിവിക് കൊടക്കാടിൻ്റെ ഭാര്യ എം.വി പാട്ടി അന്തരിച്ചു

പിലിക്കോട്: കൊടക്കാട് പൊള്ളപ്പൊയിലിലെ പരേതനായ സിവിക് കൊടക്കാടിൻ്റെ ഭാര്യ എം.വി.പാട്ടി (86) അന്തരിച്ചു. മക്കൾ: എം.വി. സരോജിനി( ഉദുമ ), എം.വി. മുരളിധരൻ (റിട്ട. റെയിൽവേ ), എം.വി. സുരേന്ദ്രൻ (ഹെഡ്മാസ്റ്റർ, ജെ.എ എസ് ബി സ്കൂൾ മാന്യ ), എം.വി.സതി (സ്ത്രീ ശക്തി പുരസ്ക്കാര ജേതാവ്, രാഷ്ട്രപതിയുടെ അവാർഡ് ജേതാവ്).മരുമക്കൾ: കെ.എൻ.വി രജിത ( രാമന്തളി ), പി. സീമ (അധ്യാപിക, എ.എൽ.പി.സ്കൂൾ പൊള്ളപ്പൊയിൽ, പരേതനായ കെ.വി ബാലകൃഷ്ണൻ( ഉദുമ). സംസ്കാരം ഞായറാഴ്ച രാവിലെ.

മ്ലാവിറച്ചിയുടെ പേരില്‍ അറസ്റ്റുചെയ്തു ജയിലിലടച്ചു, 35 ദിവസം കഴിഞ്ഞ് ജാമ്യം, രാസ പരിശോധനയെത്തിയപ്പോള്‍ കൈവശം വച്ചത് പോത്തിറച്ചി

തൃശൂര്‍: ചാലക്കുടിയില്‍ മ്ലാവിറച്ചിയുടെ പേരില്‍ ജയില്‍ ശിക്ഷ അനുഭവിച്ചവര്‍ യഥാര്‍ത്ഥത്തില്‍ കൈവശം വെച്ചത് പോത്തിറച്ചി. മ്ലാവിറച്ചിയുടെ പേരില്‍ ചുമട്ടുതൊഴിലാളികളുമായ സുജീഷും വണ്ടി ബ്രോക്കര്‍ ജോബിയും ജയിലില്‍ കഴിഞ്ഞത് 35 ദിവസം. മ്ലാവിറച്ചി വാങ്ങിയെന്ന പ്രതികളുടെ മൊഴി പ്രകാരമായിരുന്നു ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഇരുവരേയും മര്‍ദിച്ച് കുറ്റം സമ്മതിപ്പിക്കുകയായിരുന്നു എന്നായിരുന്നു അഭിഭാഷകന്‍ പറഞ്ഞത്. ഒടുവില്‍ രാസപരിശോധനാഫലം വന്നപ്പോള്‍ ഇവരില്‍ നിന്ന് പിടികൂടിയത് പോത്തിറച്ചിയാണെന്ന് കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 30നാണ് സംഭവം. ഒന്നാം പ്രതിയായ …

വിമാനത്തിന്റെ തകര്‍ന്ന പിന്‍ഭാഗത്ത് മൃതദേഹം; അഹമ്മദാബാദ് അപകടത്തില്‍ മരണസംഖ്യ ഉയരുന്നു

അഹമ്മദാബാദ്: വിമാനദുരന്തത്തില്‍ വിമാനത്തിന്റെ പിന്‍ഭാഗത്ത് നിന്നും ഒരു മൃതദേഹം കൂടി കണ്ടെടുത്തു.മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ താമസിച്ച ഹോസ്റ്റലിന്റെ മേല്‍ക്കൂരയില്‍, തകര്‍ന്നു വീണ എയര്‍ ഇന്ത്യ വിമാനത്തിന്റെ വാലറ്റത്ത് നിന്നുാണ് വെള്ളിയാഴ്ച രാവിലെ ഒരു മൃതദേഹം കണ്ടെത്തിയത്. മൃതശരീരം പൂര്‍ണ്ണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും മൃതദേഹങ്ങള്‍ക്കായുള്ള തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്. അപകടസ്ഥലത്ത് നിന്ന് കണ്ടെടുത്ത ശരീരാവശിഷ്ടങ്ങളുടെ ഡിഎന്‍എ വിശകലനം മൂന്ന് ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാകുമെന്ന് അധികൃതര്‍ അറിയിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് ലണ്ടനിലേക്ക് പറന്നുയര്‍ന്ന് 33 സെക്കന്‍ഡിനുള്ളില്‍ താഴെക്ക് പതിച്ച് തീഗോളമാകുകയായിരുന്നു.169 …

ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷം; ഇന്ത്യാക്കാര്‍ക്ക് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ച് എംബസി

ന്യൂഡല്‍ഹി: ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായതോടെ ഇസ്രയേലിലുള്ള ഇന്ത്യാക്കാര്‍ക്ക് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ച് ഇന്ത്യന്‍ എംബസി. ഇസ്രയേല്‍ അധികൃതര്‍ നല്‍കുന്ന സുരക്ഷാ മുന്നറിയിപ്പുകള്‍ പാലിക്കണമെന്നും അനാവിശ്യ യാത്രകള്‍ ഒഴിവാക്കി സുരക്ഷിത കേന്ദ്രങ്ങളില്‍ തുടരണമെന്നും എംബസി അറിയിച്ചു. ഇസ്രയേലിലുള്ള പൗരര്‍ക്കായി ഇന്ത്യന്‍ എംബസി ഹെല്‍പ്ലൈന്‍ ഡെസ്‌ക് ആരംഭിച്ചു. ഹെല്‍പ്ലൈന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും. സുരക്ഷാനിര്‍ദേശങ്ങള്‍ കൃത്യമായി പിന്തുടരണമെന്ന് എംബസി അറിയിച്ചു. വെള്ളിയാഴ്ച രാത്രി ഇറാന്‍ നടത്തിയ തിരിച്ചടിയോടെ, പശ്ചിമേഷ്യ അതിവേഗം യുദ്ധത്തിലേക്ക് നീങ്ങുന്നു എന്നാണ് വിലയിരുത്തല്‍. ഇറാന്‍ …

സീതയെ ആന ചവുട്ടിക്കൊന്നതല്ല; കൊലപാതകം, ഭര്‍ത്താവ് കസ്റ്റഡിയില്‍

തൊടുപുഴ: പീരിമേട്ടില്‍, മീന്‍മുട്ടി വനത്തില്‍ മരിച്ച നിലയില്‍ കണ്ട സ്ത്രീയെ കൊലപ്പെടുത്തിയതാണെന്നു വ്യക്തമായി. ഇതേ തുടര്‍ന്നു ബിനുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വനവിഭവങ്ങള്‍ ശേഖരിക്കാനായി വനത്തിലേക്കു പോയപ്പോള്‍ കാട്ടാന ആക്രമിച്ചു കൊല്ലുകയായിരുന്നുവെന്നാണ് ഭര്‍ത്താവ് ബിനു പൊലീസിനോട് പറഞ്ഞത്. തോട്ടാപ്പുരയില്‍ നിന്നു മൂന്നരക്കിലോമീറ്റര്‍ അകലെ മീന്‍മുട്ടിക്കു സമീപത്ത് വനത്തില്‍ വച്ചാണ് കൊമ്പനാന ആക്രമിച്ചതെന്നാണ് ബിനു മൊഴി നല്‍കിയത്. വന വിഭവങ്ങള്‍ ശേഖരിക്കുന്നതിനിടയില്‍ കാട്ടുപൊന്തയുടെ മറവില്‍ നില്‍ക്കുകയായിരുന്ന ആനയെ കണ്ടിരുന്നില്ലെന്നും മൊഴിയില്‍ പറഞ്ഞിരുന്നു.കാട്ടാന ആക്രമണമെന്നാണ് പൊലീസും നാട്ടുകാരും വിശ്വസിച്ചത്. എന്നാല്‍ പീരുമേട് …

വരുന്നത് അതിശക്തമായ മഴ, മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്, ഇന്ന് അഞ്ചു ജില്ലകളില്‍ റെഡ് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കന്‍ കേരളത്തില്‍ മൂന്നു ദിവസം പരക്കെ അതിതീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. അഞ്ചു ജില്ലകളിലാണ് ഇന്ന് റെഡ് അലര്‍ട്ട് നല്‍കിയിരിക്കുന്നത്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലാണ് റെഡ് അലര്‍ട്ട് നല്‍കിയിരിക്കുന്നത്. പാലക്കാട്, തൃശൂര്‍, എറണാകുളം, ഇടുക്കി,കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. കാസര്‍കോട്, കണ്ണൂര്‍, …

വീട്ടുകാരുടെ മർദ്ദനമേറ്റ് 11 വയസ്സുള്ള ആൺകുട്ടി    മരിച്ചു: നാല് പേർ  അറസ്റ്റിൽ

-പി പി ചെറിയാൻ   വൈലി(ടെക്സസ്):വീട്ടുകാരുടെ മർദ്ദനമേറ്റ് 11 വയസ്സുള്ള ഒരു ആൺകുട്ടി  മരിച്ച സംഭവത്തിൽ കുട്ടിയുടെ മുത്തച്ഛൻ, അമ്മായി, രണ്ട് കസിൻസ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.ക്ലിഫോർഡ് ജോൺസൺ (67), യൂണിസ് ജോൺസൺ ലൈറ്റ്സി (46), സാഡി ഹോപ്പ് (28), സാഡ് ഹോപ്പ്-ജോൺസൺ യോർക്ക് (30) എന്നിവരടങ്ങിയ വൈലി കുടുംബത്തിലെ നാല് അംഗങ്ങളെയാണ്  അറസ്റ്റ് ചെയ്തത്.കുട്ടിയെ പരിക്കേൽപ്പിച്ചതിനും കുട്ടിയെ ഉപേക്ഷിച്ചതിനും അപകടത്തിലാക്കിയതിനും ഇവർക്കെതിരെ കേസെടുത്തു.കുട്ടിയുടെ മരണത്തിനു ശേഷം  911 എന്ന നമ്പറിൽ എട്ട് മണിക്കൂർ കഴിഞ്ഞാണ് വിവരമറിയിച്ചതെന്നു …

കാസര്‍കോട്ടെ മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ കെ.എസ് ഗോപാലകൃഷ്ണന്‍ അന്തരിച്ചു

കാസര്‍കോട്: കാസര്‍കോട്ടെ മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ കെ.എസ് ഗോപാലകൃഷ്ണന്‍ അന്തരിച്ചു. 62 വയസ്സായിരുന്നു. അസുഖബാധിതനായി ചികിത്സയിലായിരുന്നു. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഗോപാലകൃഷ്ണനെ രണ്ടു ദിവസം മുമ്പാണ് കോളിയടുക്കം, അണിഞ്ഞയിലെ വീട്ടിലേക്ക് കൊണ്ടുവന്നത്. സംസ്‌കാരം ഞായറാഴ്ച രാവിലെ 10ന് നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.ഭാര്യ: ശ്യാമള. മക്കള്‍: അനന്ത കൃഷ്ണന്‍ (നാടക-സിനിമാ പ്രവര്‍ത്തകന്‍), അഭിഷേക് കൃഷ്ണന്‍. സഹോദരങ്ങള്‍: സരസമ്മ (തിരുവനന്തപുരം), രാജമ്മ (കാസര്‍കോട്).

ഇതുവരെ വിമാനത്തില്‍ യാത്രചെയ്തിട്ടില്ല, മരക്കട്ടിലില്‍ കിടന്ന 14 കാരനും വിമാനദുരന്തത്തിനിരയായി

അഹമ്മദാബാദ്: വ്യാഴാഴ്ച ഉച്ചയ്ക്ക് 1:39 ന് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന് അല്‍പ്പസമയത്തിനുള്ളില്‍ തന്നെ എയര്‍ ഇന്ത്യയുടെ അഹമ്മദാബാദ്-ലണ്ടന്‍ വിമാനം വലിയൊരു തീജ്വാലയായി മാറി. വിമാനത്തിലുണ്ടായിരുന്ന 242 പേരില്‍ ഒരാളൊഴികെ എല്ലാവരും മരിച്ചു. യാത്രക്കാരല്ലാത്ത നാല് മെഡിക്കല്‍ വിദ്യാര്‍ഥികളും ഒരു ഡോക്ടറുടെ ഭാര്യയും ഉള്‍പ്പെടെ 24 പേരെങ്കിലും മരിച്ചിട്ടുണ്ട്.ഇപ്പോള്‍ മരക്കട്ടിലില്‍ കിടന്ന 14 കാരനും വിമാനദുരന്തത്തിനിരയായ വിവരമാണ് പുറത്തുവരുന്നത്. ദുരന്തം നടക്കുമ്പോള്‍ 9 ക്ലാസുകാരനായ ആകാശ് പട്‌നി ചായക്കടക്ക് സമീപത്ത് മരക്കട്ടിലില്‍ ഉറങ്ങുകയായിരുന്നു.അപകടം ഉണ്ടായ മെഡിക്കല്‍ കോളേജ് …

യുവതി അസുഖം മൂലം മരിച്ചു

കാസര്‍കോട്: കാറഡുക്ക, കൂമ്പാള, പടിഞ്ഞാറടുക്കത്തെ ബിഎസ്എഫ് ഉദ്യോഗസ്ഥന്‍ ദാമോദരന്റെ ഭാര്യ ബി. സാവിത്രി (48) അസുഖം മൂലം മരിച്ചു. മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. സാവിത്രി നേരത്തെ കാറഡുക്ക സ്‌കൂളില്‍ ഐ.ടി ഇന്‍സ്ട്രക്ടറായി പ്രവര്‍ത്തിച്ച് കര്‍മ്മന്തൊടിയില്‍ അക്ഷയ കേന്ദ്രവും നടത്തിയിരുന്നു. മാതാപിതാക്കള്‍: പരേതനായ രാമപാട്ടാളി-തേയമ്മ. ഏകമകന്‍: സങ്കീര്‍ത്ത്. സഹോദരങ്ങള്‍: രത്‌നാകര (ഓടങ്കല്ല്), ശാരദ (മീപ്പുഗുരി).

കാറഡുക്കയിലെ കൃഷ്ണന്‍ നായര്‍ അന്തരിച്ചു

കാസര്‍കോട്: കാറഡുക്ക അടുക്കത്തെ പ്രമുഖ കര്‍ഷകന്‍ കൃഷ്ണന്‍ നായര്‍ (90) അന്തരിച്ചു. ഭാര്യ: പി. ശാന്ത. മക്കള്‍: രാധാമണി, ഗീത. മരുമക്കള്‍: കുഞ്ഞിരാമന്‍ (കരിച്ചേരി), നാരായണന്‍.

കറന്തക്കാട്-റെയില്‍വേ സ്റ്റേഷന്‍ റോഡ് പുതുക്കി പണിതതിലെ അഴിമതി കണ്ടെത്തണം: നഗരത്തിലെ തകര്‍ന്ന റോഡുകള്‍ പുനര്‍ നിര്‍മിക്കണം: ബിഎംഎസ്

കാസര്‍കോട്: നഗരത്തിലെ പ്രധാന റോഡായ കറന്തക്കാട് -റെയില്‍വേ സ്റ്റേഷന്‍ റോഡ് പുതുക്കിപ്പണിത് ദിവസങ്ങള്‍ക്കുള്ളില്‍ തകര്‍ന്നതിലെ കുറ്റകരമായ അനാസ്ഥയും അഴിമതിയും കണ്ടെത്തി അഴിമതിക്കാരായ ജീവനക്കാര്‍ക്കെതിരെ മാതൃകപരമായ നടപടിയെടുക്കണമെന്ന് ഓട്ടോ മസ്ദൂര്‍ സംഘ് ആവശ്യപ്പെട്ടു. നഗരത്തിലെ തകര്‍ന്ന റോഡുകള്‍ സഞ്ചാരയോഗ്യമാക്കുക, നഗരത്തിലെ ട്രാഫിക് ബ്ലോക്കിനു പരിഹാരം കാണുക, തകര്‍ന്ന ഓവുചാലുകള്‍ പുനര്‍ നിര്‍മ്മിച്ച് ഗതാഗതയോഗ്യമാക്കുക, പുതിയ ബസ്റ്റാന്‍ഡില്‍ കെട്ടിക്കിടക്കുന്ന മലിന ജലം നീക്കാനുള്ള സംവിധാനമുണ്ടാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു ഓട്ടോറിക്ഷ മസ്ദൂര്‍ സംഘ് (ബി എം എസ്) കാസര്‍കോട് മേഖല …

ഇസ്രായേലി ആക്രമണങ്ങളില്‍ ഇറാനില്‍ 78 പേര്‍ കൊല്ലപ്പെട്ടു: 320 പേര്‍ക്ക് പരിക്കേറ്റുവെന്നും ഇറാന്‍ അംബാസഡര്‍ അമീര്‍ സയീദ് ഇറവാനി യു.എന്‍ സുരക്ഷാ കൗണ്‍സില്‍

വാഷിംഗ്ടണ്‍: ഇറാന്റെ ആണവ പദ്ധതി കേന്ദ്രത്തില്‍ ഇസ്രായേല്‍ ആക്രമണം നടത്തി, നിരവധി ആണവ ശാസ്ത്രജ്ഞരും ഉന്നത സൈനിക മേധാവികളും കൊല്ലപ്പെട്ടുവെന്നു ഇസ്രായേല്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.ഇസ്രായേലിനു യുഎസ് സൈനിക സഹായമൊന്നും നല്‍കിയിട്ടില്ലെന്നു ഒരു യുഎസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.ഇറാനില്‍ നിന്ന് ഇസ്രായേലിന് നേരെ വിക്ഷേപിച്ച മിസൈലുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് രാജ്യത്തിന്റെ പല പ്രദേശങ്ങളിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ഇസ്രായേല്‍ പ്രതിരോധ സേന അറിയിച്ചു.വ്യോമസേന അവയെ തടയാന്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഐഡിഎഫ് പറഞ്ഞു.ശനിയാഴ്ച പുലര്‍ച്ചെ 1:10ന് ഇസ്രായേലിലുടനീളം സൈറണുകള്‍ മുഴങ്ങിയതായി ന്യൂസ് സംഘം അറിയിച്ചു.വെള്ളിയാഴ്ച …

ബദിയഡുക്കയിലെ ജനകീയ ഡോക്ടര്‍ ചാലത്തടുക്ക സിഎച്ച് ഗോപാലകൃഷ്ണഭട്ട് വിടവാങ്ങി

കാസര്‍കോട്: ബദിയഡുക്കയിലെ ജനകീയ ഡോക്ടര്‍ ചാലത്തടുക്ക സി.എച്ച് ഗോപാലകൃഷ്ണ ഭട്ട് (85) അന്തരിച്ചു. ആര്‍.എസ്.എസ് ധാര്‍മ്മിക പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. വര്‍ഷങ്ങളായി ബദിയഡുക്ക ടൗണില്‍ ക്ലിനിക്ക് നടത്തി വന്നിരുന്ന ഗോപാലകൃഷ്ണ ഭട്ട് പാവപ്പെട്ട രോഗികളോട് പണം വാങ്ങാതെയാണ് ചികിത്സ നല്‍കിയിരുന്നത്. തുച്ഛമായ തുകയാണ് ചികിത്സാ ഫീസായി വാങ്ങിയിരുന്നത്. ഭാര്യ: ശാരദാമ്മ. മക്കള്‍: ശ്യാംപ്രസാദ് (എഞ്ചിനീയര്‍), ഡോ. പ്രദീപ് കുമാര്‍. മരുമക്കള്‍: സൗമ്യ, ഡോ. സന്ധ്യ, സാവിത്രി.

കാസര്‍കോട് നഗരസഭ പരിധിയിലെ കറന്തക്കാട് മുതല്‍ റെയില്‍വേ സ്റ്റേഷന്‍ റോഡിലെ ക്ലോക്ക് ടവര്‍ വരെയുള്ള പൊതുമരാമത്ത് റോഡിന്റെ നിര്‍മ്മാണത്തില്‍ തരികിട: ബി ജെ പി

കാസര്‍കോട്: കറന്തക്കാട് മുതല്‍ റെയില്‍വേ സ്റ്റേഷന്‍ റോഡിലെ ക്ലോക്ക് ടവര്‍ ജംഗ്ഷന്‍ വരെയുള്ള റോഡ് നിര്‍മ്മാണത്തില്‍ അടിമുടി തരികിടയാണെന്നു ബിജെപി ടൗണ്‍ കമ്മിറ്റി പരാതിപ്പെട്ടു. റോഡ് പുനര്‍നിര്‍മ്മാണം നടത്തി ഗതാഗത യോഗ്യമാക്കണമെന്നും അല്ലാത്ത പക്ഷം റോഡ് ഉപരോധവുമായി മുന്നോട്ട് പോകുമെന്നും അധികൃതരെ മുന്നറിയിച്ചു. ബിജെപി ടൗണ്‍ കമ്മിറ്റി പ്രസിഡന്റും കൗണ്‍സിലറുമായ വരപ്രസാദ് കോട്ടക്കണി, ജനപ്രതിനിധികളായ ശ്രീലത, ഉമാ കടപ്പുറം, ബിജെപി ടൗണ്‍ കമ്മിറ്റി ജ.സെക്രട്ടറി മണി നെല്‍ക്കള, ബിജെപി മണ്ഡലം കമ്മിറ്റി അംഗം കുസുമാകര എന്നിവര്‍ പ്രസംഗിച്ചു.

രഞ്ജിത. ജി. നായരുടെ മരണം: അറസ്റ്റിലായ ഡെപ്യൂട്ടി തഹസില്‍ദാര്‍ പവിത്രന്റെ ഫോണിലേക്ക് തെറിയുടെ പൊങ്കാല, സഹികെട്ട പൊലീസ് ഒടുവില്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു

കാസര്‍കോട്: അഹമ്മദാബാദ് വിമാനദുരന്തത്തില്‍ കൊല്ലപ്പെട്ട രഞ്ജിത. ജി. നായര്‍ക്കെതിരെ ഫേസ്ബുക്കില്‍ അപകീര്‍ത്തികരമായ കമന്റിട്ട വെള്ളരിക്കുണ്ട് ഡെപ്യൂട്ടി തഹസില്‍ദാര്‍ പവിത്ര (53)നെ ഹൊസ്ദുര്‍ഗ് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു. സര്‍വ്വീസില്‍ നിന്നു സസ്‌പെന്റ് ചെയ്തതിനു പിന്നാലെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം പവിത്രനെതിരെ പൊലീസ് കേസെടുത്തത്. എന്‍എസ്എസ് ഹൊസ്ദുര്‍ഗ് യൂണിയന്‍ പ്രസിഡണ്ട് പ്രഭാകരന്‍ കരിച്ചേരി നല്‍കിയ പരാതി പ്രകാരമാണ് കേസ്. വെള്ളരിക്കുണ്ട് താലൂക്ക് ഓഫീസില്‍ വെള്ളിയാഴ്ച രാവിലെ നടന്ന ഒരു ഔദ്യോഗിക യോഗം കഴിഞ്ഞ് പുറത്തിറങ്ങിയ ഉടനെ പവിത്രനെ കസ്റ്റഡിയിലെടുത്ത് …

യാത്രാദുരിതത്തില്‍ നാട്ടുകാര്‍: കൊടിയമ്മ-കഞ്ചിക്കട്ട പാലം പൂര്‍ണ്ണ തകര്‍ച്ചയിലേക്ക്, പുനര്‍നിര്‍മ്മാണത്തിനു തടസ്സങ്ങള്‍ ബാക്കി

കുമ്പള: സുരക്ഷിതമല്ലെന്ന് പറഞ്ഞ് ജില്ലാ കലക്ടര്‍ നേരിട്ട് ഇടപെട്ട് അടച്ചിട്ട കഞ്ചിക്കട്ട-കൊടിയമ്മ പാലം ശക്തമായ മല വെള്ളത്തില്‍ പൂര്‍ണ്ണ തകര്‍ച്ചയിലേക്ക് നീങ്ങുന്നു. മെയ് അവസാനം വന്ന കനത്ത മഴയില്‍ പാലത്തിന് മുകളിലൂടെ മഴവെള്ളം ഒഴുകാന്‍ തുടങ്ങിയത് നാട്ടുകാരില്‍ വലിയ ആശങ്ക ഉണ്ടാക്കിയിരുന്നു. കാലവര്‍ഷം വീണ്ടും ശക്തമായതോടെ പാലം ഏത് നിമിഷവും തകര്‍ന്നു വീഴുമെന്ന അവസ്ഥയിലാണെന്ന് നാട്ടുകാര്‍ പറയുന്നു.പാലത്തിന്റെ ശോചനീയാവസ്ഥയും, പുനര്‍നിര്‍മാണവും ആവശ്യപ്പെട്ട് നാട്ടുകാര്‍ വര്‍ഷങ്ങളായി സമര പാതയിലാണ്. നാട്ടുകാരുടെ നിരന്തരമായ ഇടപെടലിനെ തുടര്‍ന്ന് പിഡബ്ല്യുഡി അധികൃതരും, ചെറുകിട …

സ്ത്രീകള്‍ മാത്രം താമസിക്കുന്ന സ്ഥലത്തെ ശുചിമുറിയില്‍ ഒളിക്യാമറ, ദൃശ്യങ്ങള്‍ പകര്‍ത്താന്‍ മൊബൈലുമായി എത്തിയ ആള്‍ പിടിയില്‍

കോഴിക്കോട്: കുറ്റ്യാടിയില്‍ സ്ത്രീകള്‍ താമസിക്കുന്ന സ്ഥലത്ത് ശുചിമുറിയില്‍ മൊബൈല്‍ ക്യാമറ വെച്ച ലാബിന്റെ നടത്തിപ്പുകാരന്‍ പിടിയില്‍. അരീക്കര സ്വദേശി അസ്ലമിനെയാണ് പിടികൂടിയത്. കുറ്റ്യാടി അരീക്കരയില്‍ സ്ത്രീകള്‍ താമസിക്കുന്ന സ്ഥലത്തെ ശുചിമുറിയിലാണ് പ്രതി മൊബൈല്‍ വെച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ ഇവിടെ താമസിക്കുന്നുണ്ട്. പ്രതിയുടെ ലാബിന് പിറകിലാണ് സ്ത്രീകള്‍ താമസിക്കുന്ന സ്ഥലം. താലൂക്ക് ആശുപത്രിക്ക് സമീപമാണ് ലാബ് പ്രവര്‍ത്തിക്കുന്നത്. വെളളിയാഴ്ച രാത്രി ഒമ്പത് മണിയോടെ ഒരു പെണ്‍കുട്ടി ശുചിമുറിയില്‍ പോയപ്പോള്‍ ചെറിയ ജനാലയ്ക്ക് …