പ്രണയത്തില്‍ നിന്ന് പിന്മാറിയതിലുള്ള പക; രണ്ടുകുട്ടികളുടെ മാതാവായ 36 കാരിയെ 25 കാരന്‍ കുത്തിക്കൊലപ്പെടുത്തി

ബംഗളൂരു: വിവാഹേതര ബന്ധം അവസാനിപ്പിക്കണമെന്ന് പറഞ്ഞ രണ്ടുകുട്ടികളുടെ മാതാവായ കാമുകിയെ കുത്തിക്കൊലപ്പെടുത്തി. ഹോട്ടല്‍മുറിയില്‍ വെച്ചാണ് 36 കാരിയായ ഹരിണി എന്ന യുവതിയെ 25കാരനായ കാമുകന്‍ കുത്തിക്കൊലപ്പെടുത്തിയത്. ഐടി ജീവനക്കാരനായ യഷസും രണ്ടു കുട്ടികളുടെ അമ്മയായ ഹരിണിയും പടിഞ്ഞാറന്‍ ബെംഗളൂരുവിലെ കെങ്കേരി സ്വദേശികളാണ്. വെള്ളിയാഴ്ച രാത്രി നടന്ന സംഭവം രണ്ടു ദിവസത്തിനു ശേഷമാണ് പുറംലോകമറിയുന്നത്. യഷസിനെ അറസ്റ്റ് ചെയ്ത് പോലീസ്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ഹരിണിയും യഷസും തമ്മില്‍ പ്രണയത്തിലായിരുന്നു. എന്നാല്‍ ഹരിണിയുടെ ഭര്‍ത്താവും ബന്ധുക്കളും യഷസുമായുള്ള ബന്ധം അറിഞ്ഞതോടെ ഈ ബന്ധത്തില്‍ നിന്നും പിന്മാറണമെന്ന് യുവതിയെ ഉപദേശിച്ചിരുന്നു. തുടര്‍ന്ന് യഷസുമായുള്ള കൂടിക്കാഴ്ച്ചയും ഫോണ്‍ വഴിയുള്ള ആശയവിനിമയവും താത്കാലികമായി ഹരിണി അവസാനിപ്പിച്ചു. അവസാനമായി ഒരിക്കല്‍ കൂടി ഹോട്ടല്‍ മുറിയില്‍ വെച്ച് കാണാനും ഇരുവരും തമ്മില്‍ തീരുമാനമായി. തുടര്‍ന്ന് ഹോട്ടല്‍ മുറിയിലെത്തിയ ഹരിണിയോട് ബന്ധം അവസാനിപ്പിക്കാന്‍ ആകില്ലെന്നും ഹരിണിയെ മറക്കാനാകില്ലെന്നും യഷസ് പറഞ്ഞു. ബന്ധം അവസാനിപ്പിച്ചേ മതിയാകൂവെന്ന് ഹരിണി നിര്‍ബന്ധം പിടിച്ചതോടെ യഷസ് കൈയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ക്രൂരമായി കുത്തികൊലപ്പെടുത്തുകയായിരുന്നു. പ്രകോപിതനായ യഷസ് 17 തവണയാണ് ഹരിണിയെ കുത്തിയത്. പ്രണയത്തില്‍ നിന്ന് പിന്മാറിയതിലുള്ള ദേഷ്യമാണ് യുവതിയെ കൊലപ്പെടുത്താന്‍ കാരണമെന്ന് സൗത്ത് ഡിസിപി ലോകേഷ് ബി. ജഗലസര്‍ പറഞ്ഞു. പരിക്കേറ്റ പ്രതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം ശനിയാഴ്ച്ചയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഹരിണി 2012 ല്‍ 41 വയസ്സുള്ള ദാസെഗൗഡ എച്ച്പി എന്ന കര്‍ഷകനെ വിവാഹം കഴിച്ചിരുന്നു. ദമ്പതികള്‍ക്ക് 13 ഉം 10 ഉം വയസുള്ള രണ്ട് പെണ്‍മക്കളുണ്ട്. മൂന്ന് വര്‍ഷം മുമ്പ് ഒരു ഗ്രാമമേളയില്‍ വെച്ചാണ് ഹരിണി യഷസിനെ കണ്ടുമുട്ടിയതെന്നും ഇരുവരും തമ്മിലുള്ള ബന്ധം പിന്നീട് വിവാഹേതര ബന്ധമായി മാറുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page