-പി പി ചെറിയാന്‍
വാഷിംഗ്ടണ്‍ ഡി സി: പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വമ്പിച്ച നികുതി, കുടിയേറ്റ പാക്കേജിനെതിരെ മസ്‌ക് എതിര്‍പ്പ് ശക്തമാക്കി. ട്രംപിന്റെ നികുതി വര്‍ധന കുടിയേറ്റ പാക്കേജ് എന്നിവയെ പരസ്യമായി വിമര്‍ശിച്ചിട്ടുള്ള ശതകോടീശ്വരന്‍ എലോണ്‍ മസ്‌ക്, ബുധനാഴ്ച തന്റെ അനുയായികളോട് അവരുടെ നിയമനിര്‍മ്മാതാക്കളെ വിളിച്ച് ”കില്‍ ദി ബില്‍” പ്രചരണം പ്രോത്സാഹിപ്പിക്കാന്‍ അഭ്യര്‍ത്ഥിച്ചു.കഴിഞ്ഞയാഴ്ച ഹൗസ് നേരിയ ഭൂരിപക്ഷത്തിന് പാസാക്കിയതിന് ശേഷം ബില്‍ സെനറ്റില്‍ പരിഗണനയിലാണ്.
പാര്‍ട്ടിരഹിത കോണ്‍ഗ്രസ് ബുക്ക് കീപ്പര്‍മാരായ കോണ്‍ഗ്രസ് ബജറ്റ് ഓഫീസ്, വണ്‍ ബിഗ് ബ്യൂട്ടിഫുള്‍ ബില്‍ അടുത്ത ദശകത്തില്‍ ദേശീയ കടത്തില്‍ 2.4 ട്രില്യണ്‍ ഡോളറിലധികം വര്‍ധനവുണ്ടാവുമെന്ന് പ്രവചിച്ചു മണിക്കൂറുകള്‍ക്കുള്ളിലാണ് സോഷ്യല്‍ മീഡിയയില്‍ ചെലവ് ചുരുക്കല്‍ യുഎസ് ഡോഗ് സര്‍വീസിന്റെ മേല്‍നോട്ടത്തില്‍ കാലാവധി അടുത്തിടെ അവസാനിപ്പിച്ച എലോണ്‍ മസ്‌കിന്റെ ആഹ്വാനം.